2016


 ആഘോഷങ്ങളും സമ്മാനങ്ങളുമല്ല, മനുഷ്യത്വമാണ് അനിവാര്യമെന്ന് ക്രിസ്മസ് സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ദരിദ്രരെയും അഭയാര്‍ഥികളെയും യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവരെയും മറക്കുന്നവര്‍ ദൈവത്തെയാണ് മറക്കുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു. സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം.

പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിന്‍റെ ലാളിത്യത്തിന്‍റെയും വിനയത്തിന്‍റെയും സന്ദേശം ഉള്‍ക്കൊള്ളാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു. 

‘അവഗണിക്കപ്പെട്ടവനും പുറന്തള്ളപ്പെട്ടവനുമായാണ് ക്രിസ്തു ജനിച്ചത്. ക്രിസ്മസ് ആഘോഷങ്ങളും സമ്മാനങ്ങളും മാത്രമായി മാറുമ്പോള്‍ വീണ്ടും ക്രിസ്തു അവഗണിക്കപ്പെടുകയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മറക്കുമ്പോള്‍ ദൈവത്തെയാണ് മറക്കുന്നത്. ലൗകികതയുടെ പിടിയില്‍ നിന്ന് ക്രിസ്മസ് മോചിതമാവണം’– അദ്ദേഹം ആഹ്വാനം ചെയ്തു.

കര്‍ദിനാള്‍മാരും മെത്രാന്‍മാരും സഹശുശ്രൂഷകരായ ക്രിസ്മസ് കുര്‍ബാനയില്‍ പതിനായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു. ബെര്‍ലിന്‍ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വത്തിക്കാനില്‍ ചടങ്ങുകള്‍ പൂര്‍ത്തിയായത്.

പുതുവത്സരാഘോഷത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ ചാവക്കാട് സി.ഐ. ഓഫീസ് പുറത്തിറക്കി. നിയമാനുസൃതമല്ലാത്ത ഉച്ചഭാഷിണി ഒരു കാരണവശാലും ഉപയോഗിക്കാന്‍ അനുവദിക്കില്ല. റോഡിലും പൊതുസ്ഥലത്തും ഘോഷയാത്രകള്‍ അനുവദിക്കില്ല.
നിയമാനുസൃതമല്ലാത്ത പുതുവത്സരാഘോഷങ്ങള്‍ക്കായി രാത്രിയില്‍ ക്ലബ്ബുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനും വിലക്കുണ്ട്. ഇതിനായി ക്ലബ്ബുകളുടെ പരിസരം പോലീസ് നിരീക്ഷണത്തിലായിരിക്കും.

മദ്യലഹരിയില്‍ പൊതുസ്ഥലത്ത് കാണുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാവും. വാഹനങ്ങളും കര്‍ശനപരിശോധനക്ക് വിധേയമാക്കും. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ അനുവദിക്കില്ല.

ബീച്ചുകള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നിയമാനുസൃതമല്ലാത്ത ആഘോഷങ്ങള്‍ക്കും വിലക്കുണ്ട്. ലോഡ്ജുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ പൊതുസ്ഥലത്തിന്റെ പരിധിയില്‍ വരുമെന്നതിനാല്‍ ഇവിടെയിരുന്ന് മദ്യപിക്കുന്നതും പോലീസ് കര്‍ശനമായി നിരീക്ഷിക്കും.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ലോഡ്ജുകളുടെയും റസ്റ്റോറന്റുകളുടെയും ഉടമകള്‍, മാനേജര്‍മാര്‍ എന്നിവര്‍ ഉത്തരവാദികളായിരിക്കും. ബിയര്‍,വൈന്‍ പാര്‍ലറുകള്‍ നിയമാനുസൃത സമയത്തുതന്നെ അടയ്ക്കണം. പൊതുജനങ്ങള്‍ക്ക് ശല്യമാവുന്ന പുതുവത്സരാഘോഷ പരിപാടികള്‍ പോലീസില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പാടൂർ സെന്ററിനു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ ടാക്സി കത്തിനശിച്ചു. പാടൂർ സ്വദേശി വെങ്കിടി വീട്ടിൽ സനീഷിന്റേതാണ് ഓട്ടോടാക്സി. പാടൂർ കൈതമുക്കിൽ ഓടുന്ന അഭിനവ് ഓട്ടോടാക്സിയാണ് പൂർണമായും കത്തിനശിച്ചത്. അയൽവാസിയായ ബന്ധുവുമായി സനീഷിന് പാവർട്ടി പോലീസ് സ്റ്റേഷനിൽ കുടുംബവഴക്കുമായി കേസുണ്ടായിരുന്നു.

ഇതുമൂലമുള്ള വൈരാഗ്യമാണ് ഓട്ടോ ടാക്സിക്കു നേരെയുണ്ടായ ആക്രമണമെന്നു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പാവറട്ടി എസ്ഐ എസ്.അരുണിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും ഫോറൻസിക് വിഭാഗം ഉദ്യോഗസ്‌ഥരും സ്‌ഥലം സന്ദർശിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒന്നരലക്ഷത്തോളംരൂപയുടെ നഷ്‌ടമുണ്ടായതായി കണക്കാക്കുന്നു.

ഓട്ടോടാക്സി തീവച്ച് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പാടൂരിൽ സംയുക്‌ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. 

പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ഥകേന്ദ്രത്തില്‍ നവവൈദികരുടെ തിരുപ്പട്ടസ്വീകരണവുമ പ്രഥമ ദിവ്യബലി അര്‍പ്പണവും നടന്നു. ബിഷപ്പ് മാര്‍. റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഡീക്കന്‍മാരായ ഡണ്‍സ്റ്റണ്‍ ഒലക്കേങ്കില്‍, ലിജോയ് എലവത്തിങ്കല്‍ എന്നിവര്‍ തിരുപ്പട്ടംസ്വീകരിച്ചു.
ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി, പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, അസി. വികാരിമാരായ ഫാ. സഞ്ജയ് തൈക്കാട്ടില്‍, ഷിജോ പൊട്ടത്തുപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാവറട്ടി  വി. യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ ആശ്വാസകിരണ്‍ പദ്ധതിയുടെ ഡയാലിസിസ് വെന്റിലേറ്ററിന്റെ സ്വിച്ച് ഓണ്‍ കര്‍മം മുരളി പെരുനെല്ലി എം.എല്‍.എ. നിര്‍വഹിച്ചു. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ആശീര്‍വദിച്ചു.

തീര്‍ത്ഥകേന്ദ്രത്തിനു കീഴിലുള്ള സാന്‍ജോസ് ആസ്​പത്രിയിലാണ് സൗജന്യ ഡയാലിസിസ് വെന്റിലേറ്റര്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്.

ഖത്തര്‍ പോപ്പുലര്‍ ഗ്രൂപ്പ് എം.ഡി. പി.എ. ലതേഷാണ് വെന്റിലേറ്റര്‍ യന്ത്രം സമര്‍പ്പിച്ചത്. ആശ്വാസകിരണ്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. ജെയിംസ്, ട്രസ്റ്റിമാരായ ഇ.ജെ.ടി. ദാസ്, സി.പി. തോമസ്, ആസ്​പത്രി മേട്രന്‍-സിസ്റ്റര്‍ അനീറ്റ, ബോര്‍ഡ് അംഗങ്ങളായ വി.ഒ. സണ്ണി, എന്‍.ജെ. ഡേവിസ്, ജോസഫ് തരകന്‍ എന്നിവര്‍ പ്രസംഗിച്ചു.

പാവറട്ടി: സെന്റ് തോമസ് ആശ്രമ ദേവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന യുവനാളം സംഘടനയുടെ ക്രിസ്മസ് കാരുണ്യ എക്‌സിബിഷന്‍ തുടങ്ങി. ഒരുവര്‍ഷം നീളുന്ന രജത ജൂബിലി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണ ലക്ഷ്യത്തോടെയാണ് എക്‌സിബിഷന്‍. സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ജനുവരി ഒന്നുവരെയാണ് എക്‌സിബിഷന്‍. നാടന്‍, മലബാര്‍ ഭക്ഷ്യമേള, ഷാപ്പ് കറികള്‍, പുസ്തക സ്റ്റാളുകള്‍, കര്‍ഷക ഉത്പന്ന വിപണന കേന്ദ്രം, അമ്യുസ്‌മെന്‍് പാര്‍ക്ക്, ഓര്‍ക്കിഡ് സ്റ്റാള്‍ തുടങ്ങി 30ഓളം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. 70കള്‍ വരെയുള്ള ബൈക്കുകളുടെയും അപൂര്‍വ കാറുകളുടെയും പ്രദര്‍ശനവും നടക്കും. കാരുണ്യ എക്‌സിബിഷന്‍ പാവറട്ടി എസ്‌ഐ എസ്. അരുണ്‍ ഉദ്ഘാടനം ചെയ്തു. ആശ്രമ ദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് അധ്യക്ഷനായി. യുവനാളം ഡയറക്ടര്‍ ഫാ. വര്‍ഗീസ് കാക്കശ്ശേരി, കണ്‍വീനര്‍ സി.ടി. ജിഷോ, ക്രിയേറ്റീവ് ഡയറക്ടര്‍ ജെബിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.


കെ.സി.വൈ.എം. പാവറട്ടിയുടെ നേതൃത്വത്തില്‍ ജാതിമതഭേദമന്യെ നിര്‍ധന കുടുംബങ്ങള്‍ക്ക് ക്രിസ്മസ് കിറ്റ് വിതരണം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം പേര്‍ക്കാണ് കിറ്റ് നല്‍കിയത്. പാവറട്ടി ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് ഖാലിദ് സഅദി, വെണ്‍മേനാട് മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് ബൈജു കാരക്കാട്ട് എന്നിവര്‍ കിറ്റ് വിതരണം നടത്തി. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അധ്യക്ഷനായി. അസി.വികാരി ഫാ. ഷിജോ പൊട്ടത്തുപറമ്പില്‍, കെ.സി.വൈ.എം. പ്രസിഡന്റ് ജീന്‍സ് ജോണ്‍സണ്‍, ബിബിന്‍ പോള്‍ കെ, ജിയോ ജോണ്‍ കെ. എന്നിവര്‍ പ്രസംഗിച്ചു.

പാവറട്ടി: വെന്‍മേനാട് വേളത്ത് ഭഗവതി ക്ഷേത്രത്തില്‍ ധനുപ്പത്ത് മഹോത്സവം ആഘോഷിച്ചു. പുലര്‍ച്ചെ വിശേഷാല്‍ പൂജകള്‍, ഭഗവതിപ്പാട്ട് എന്നിവ നടന്നു. ഉച്ചതിരിഞ്ഞ് പൂരം എഴുന്നള്ളിച്ചു. തോട്ടേക്കാട്ട് കണ്ണന്‍ ഭഗവതിയുടെ തിടമ്പേറ്റി. വൈകീട്ട് ദീപാരാധന, താലംവരവ്, പുലര്‍ച്ചെ എഴുന്നള്ളിപ്പ് എന്നിവ നടന്നു.



പ്രതിഫലമായി ഒന്നും ആഗ്രഹിച്ചിട്ടല്ല ദേവസൂര്യ പ്രവർത്തിക്കുന്നത് ഞങ്ങളുടെ കൊച്ചു കൊച്ച പ്രവർത്തികൾ മറ്റുള്ളവർക്ക് ഒരു പ്രജോതനവും മാത്റ്ക യും ആകണം എന്നു മാത്രമേഞങ്ങൾ ചിന്തിക്കാറുള്ളൂ അപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിൽ കഴിയുന്ന - ചികിൽസക്കായി സ്വന്തം കിടപ്പാടം എന്ന സ്വപ്നം പോലും നഷ്ടപെട്ട ജോയ് വെള്ളറക്ക് പാവറട്ടി ഇടവകയിലെ കുടുമ്പ കൂട്ടായ്മ ജനപങ്കാളിത്തത്തോടെ വീടു നിർമ്മിച്ചു നൽകുന്നു എന്നറിഞ്ഞ് പൈസ നൽകുവാൻ കഴിയില്ലെങ്കിലും തങ്ങളാൽ ആവുന്ന വിധത്തിൽ ശ്രമദാനമായി കൊണ്ട് സഹായിക്കാൻ ഉറച്ച് കൽപ്പണി പൂർണ്ണമായ് ചെയ്തു കൊടുക്കുവാൻ ഞങ്ങൾക്ക് സാധിച്ചു.കാലത്ത് പണിക്ക് പോകുന്നതിനു മുമ്പുള്ള 2 മണിക്കൂറാണ് ഇതിനായി ഉപയോഗിച്ചത് വീടുപണി പൂർത്തീകരിച്ച് താക്കോൽ നൽകുന്ന ചടങ്ങിൽ ദേവസൂര്യയെ പാവറട്ടിപള്ളിയിൽ വച്ച് അനുമോദിച്ചപ്പോൾ

പാവറട്ടി: ക്രിസ്മസ് ദിനം ശ്രമദാന ദിനമാക്കി വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ചായമടിച്ച് വൃത്തിയാക്കിയാണ് ദേവസൂര്യ ക്രിസ്മസ് ആഘോഷിച്ചത്. 32 കട്ടിലുകള്‍, കബോര്‍ഡ്, ഗ്‌ളൂക്കോസ് സ്റ്റാന്‍ഡ് സ്റ്റൂള്‍, മേശ, സ്ട്രച്ചര്‍, റാക്ക്, ഓക്‌സിജന്‍ സ്റ്റാന്‍ഡ് തുടങ്ങിയവയാണ് ചായമടിച്ചത്. സാമൂഹികാരോഗ്യകേന്ദ്രത്തിലെ രോഗികള്‍ക്ക് ക്രിസ്മസ് കേക്ക് നല്കി. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഹുസൈന്‍, വാര്‍ഡ് അംഗം ക്‌ളമന്റ് ഫ്രാന്‍സിസ്, ലിജോ പനക്കല്‍, സുബ്രഹ്മണ്യന്‍ ഇരിപ്പശ്ശേരി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. രാമന്‍ എന്നിവര്‍ പ്രസംഗിച്ചു. ദേവസൂര്യ ഭാരവാഹികളായ കെ.സി. അഭിലാഷ്, റെജി വിളക്കാട്ടുപാടം എന്നിവര്‍ ശ്രമദാനത്തിന് നേതൃത്വം നല്‍കി.

പാവറട്ടി ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തിൽ ഡോ. റാണി മേനോൻസ് െഐ ക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ നേത്രിചികിത്സാ ക്യാമ്പ് നാളെ നടത്തും. 

പാവറട്ടി സാൻജോസ് പാരിഷ് ഹാളിൽ രാവിലെ 10നു പാവറട്ടി സബ് ഇൻസ്പെക്ടർ എസ്.അരുൺ ഉദ്ഘാടനം ചെയ്ുയം. 

കണ്ണിന്റെ സമ്മർദം, ഗ്ലൂക്കോമ പരിശോധനയും തിമിര രോഗ നിർണയവും ക്യാമ്പിൽ ഉണ്ടായിരിക്കും


ധനകാര്യമേഖലയിലാണ് ഏറ്റവും കൂടുതൽ ഫീസുകൾ നിലനില്ക്കുന്നത്. പ്രത്യേകിച്ചും ബാങ്കിംഗിൽ. 


ചില ബാങ്കുകളുടെ ശാഖയിൽ പ്രവേശിച്ചാൽ പോലും ചാർജ് നല്കേണ്ട അവസ്‌ഥയാണ്! ചുരുക്കത്തിൽ സാധാരണ ബാങ്കിംഗ് സേവനത്തിന് അപ്പുറത്ത് എന്ത് ലഭിച്ചാലും അതിന് ചാർജ് നല്കേണ്ടതായി വരും. പല സേവനങ്ങളും ആവശ്യമില്ലാത്തതായിരിക്കും. അതു മനസിലാക്കുമ്പോഴേയ്ക്കും പോക്കറ്റിൽനിന്ന് അതിന്റെ ചാർജ് പോയിക്കഴിഞ്ഞിരിക്കും. ചെക്കുകളുടെ സൂക്ഷിച്ചുളള ഉപയോഗം, ഡ്യൂപ്ളിക്കേറ്റ് ഡോക്കുമെന്റുകൾ വാങ്ങുന്നത്, മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് വരുന്ന പെനാൽറ്റി തുടങ്ങി പലതും ശ്രദ്ധിച്ചാൽ പല ചാർജുകളും ഒഴിവാക്കാം.

പാസ് ബുക്ക് സൂക്ഷിക്കുക 

സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ ബാങ്ക് സൗജന്യമായി പാസ് ബുക്ക് തരുന്നു. സൗജന്യം ഇവിടെ തീരുകയാണ്. ഇനി ശ്രദ്ധിച്ചില്ലെങ്കിൽ ചാർജുകൾ വന്നുകൊണ്ടിരിക്കും. പാസ് ബുക്ക് നഷ്ടപ്പെട്ടാൽ പുതിയതു കിട്ടുവാൻ ചാർജ് നല്കണം. 100 രൂപ മുതൽ 1000 രൂപ വരെയാണ് ചാർജ്. അപ്പോഴുളള ബാലൻസ് മാത്രം പ്രിന്റ് ചെയ്ത് ലഭിക്കുന്ന പാസ് ബുക്കിനാണ് 100 രൂപ. മുൻകാല ഇടപാടുകൾ പ്രിൻറ് ചെയ്യണമെങ്കിൽ ചില ബാങ്കുകൾക്ക് 100 രൂപ കൂടി നല്കണം. ചില ബാങ്കുകൾക്ക് പേജിന് 25 രൂപ നല്കണം. മറ്റു ചിലതിന് ഒരു എൻട്രിക്ക് 2 രൂപ. മാക്സിമം 1000 രൂപ വരെയാണ് എൻട്രി പൂർണമായും പ്രിന്റ് ചെയ്ത് കിട്ടുന്നതിന് നല്കേണ്ടി വരിക.

മിക്ക ബാങ്കുകളും മാസത്തിൽ ഒരുതവണയാണ് പാസ് ബുക്കിൽ പ്രിന്റ് ചെയ്ത് നല്കുക. കൂടുതൽ തവണ പ്രിന്റ് ചെയ്യിച്ചാൽ ചാർജ് നല്കേണ്ടതായി വരും. ബാങ്കിൽനിന്ന് ഡ്യൂപ്ളിക്കേറ്റ് സ്റ്റേറ്റ്മെന്റ് എടുക്കുവാൻ 100 രൂപ ചാർജായി നല്കണം. ഒരു വർഷം വരെ പഴക്കമുളള ഡോക്കുമെന്റിന് 100 രൂപയാണ് ചാർജ് ഒരു വർഷത്തിനു മുകളിലുളള ഡോക്കുമെന്റുകൾക്ക് 300 രൂപ യാണ് ചാർജ്. ബാലൻസ് സർട്ടിഫിക്കറ്റിന് 50–100 രൂപ നല്കണം.



അക്കൗണ്ട് ക്ലോഷർ 

അക്കൗണ്ട് തുറന്നു ഇനി അതൊന്നു ക്ലോസ് ചെയ്യണം എന്നു തോന്നിയാലും പണം നൽകണം. അക്കൗണ്ട് തുറന്ന് ആറുമാസത്തിനുള്ളിലാണ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതെങ്കിൽ 100 രൂപ.ആറുമാസത്തിനു ശേഷമാണെങ്കിൽ 50 രൂപ എന്നിങ്ങനെയാണ് അക്കൗണ്ട് ക്ലോഷറിനുള്ള ചാർജ് ഈടാക്കുന്നത്.

ചെയ്യേണ്ടത്
ആവശ്യമുണ്ടെങ്കിൽ മാത്രം അക്കൗണ്ട് ഓപ്പൺ ചെയ്യുക. അടുത്തുള്ളവരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ടാർജറ്റ് തികയ്ക്കാൻ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ നിർബന്ധിക്കുമ്പോൾ പിടിച്ചു നിൽക്കുക. ആത്യാവശ്യമെങ്കിൽ മാത്രം , താമസിക്കുന്നതിനു അടുത്തുള്ള ബാങ്കിൽ മാത്രം അക്കൗണ്ട് ഓപ്പൺ ചെയ്യുക.

ചെക്കും ചെക്ക് ബുക്കും ഡിമാൻഡ് ഡ്രാഫ്റ്റും 

സൗജന്യമായി ചെക്കുകളും ചെക്കു ബുക്കുകളും ബാങ്കുകളിൽനിന്നു കിട്ടുന്ന കാലം കഴിഞ്ഞു. എല്ലാ തലമുറയിലും പെട്ട ബാങ്കുകൾ ചെക്കുകൾക്ക് ചാർജ് ഈടാക്കിത്തുടങ്ങിയിരിക്കുകയാണ്. ഒരു ക്വാർട്ടറിൽ ഒരു ചെക്ക് ബുക്ക് (10– 30 വരെ ചെക്കുകൾ) സൗജന്യമായി നല്കും. പിന്നീടുളള ചെക്കുലീഫുകൾക്ക് പണം നല്കണം. ഓരോ ലീഫിനും 3–10 രൂപ വരെ ചാർജ് നല്കണം. ചെക്ക് ബുക്ക് നഷ്ടപ്പെട്ടാൽ 250 വരെ രൂപ ചാർജായി നല്കേണ്ടതായി വരും.

ഡിമാൻഡ് ഡ്രാഫ്റ്റിനായി ഈടാക്കുന്നത് 1.50 പൈസ മുതൽ 4 രൂപ വരെയാണ്. ആയിരം രൂപക്ക് എന്ന രീതിയിലാണ് കണക്കാക്കുന്നത്. ഡിമാൻഡ് ഡ്രാഫ്റ്റ് കാൻസൽ ചെയ്യണമെങ്കിൽ 100 രൂപ മുതൽ 300 രൂപ വരെ നൽകണം.

ചെയ്യേണ്ടത്
ചെക്ക് എഴുതുന്നത് പരമാവധി കുറയ്ക്കുക. എഴുതുന്നതിൽ തെറ്റുവരുത്താതെയിരിക്കുക. ചെക്ക് കരുതലോടെ സൂക്ഷിച്ചു വയ്ക്കുക.
ഡ്രാഫ്റ്റ് തയാറാക്കുമ്പോൾ നല്ല ശ്രദ്ധയോടു കൂടി മാത്രം ചെയ്യുക. കാൻസലേഷൻ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.

ചെക്ക് മടങ്ങിയാൽ 

ചെക്ക് എഴുതുന്നത് മാത്രമല്ല ചെക്ക് മടങ്ങിയാലും ചാർജുകൾ വരും. ജയിലിൽ പോകാവുന്ന കുറ്റവുമാണ് ചെക്ക് മടക്കൽ. മാസത്തിൽ ഒരു തവണ മടങ്ങുന്നതിന് 100–350 രൂപ ഈടാക്കാറുണ്ട് ചില ബാങ്കുകൾ. ഒന്നിൽ കൂടുതൽ മടങ്ങിയാൽ അത് 750 രൂപയിലേയ്ക്ക് വരെ ഉയരാം. ഇടപാടുകാരൻ നിക്ഷേപിച്ച് ചെക്ക് കാഷ് ഇല്ലാതെ മടങ്ങിയാൽ 100 മുതൽ ചാർജ് നല്കണം. ഔട്ട്സ്റ്റേഷൻ ചെക്കാണെങ്കിൽ 100–150 രൂപയും നല്കേണ്ടതായി വരും.

സ്റ്റോപ് പേമെന്റിന് 100 രൂപ മുതൽ 300 രൂപ വരെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കാം. സ്റ്റാൻഡിംഗ് നിർദ്ദേശം നടപ്പിലാക്കുന്നതിന് ഒരു ഇടപാടിന് 40 രൂപ നല്കണം. നല്കിയ നിർദ്ദേശം വീണ്ടും മാറ്റുന്നതിന് 25 രൂപ കൂടി നലക്ണം. ചില ബാങ്കുകൾ ഇതിനുളള രജിസ്ട്രേഷനായി 50 രൂപ ഈടാക്കാറുണ്ട്.

ചെയ്യേണ്ടത്
ചെക്ക് മടക്കാതിരിക്കുക. അക്കൗണ്ടിൽ പണം ഉറപ്പാക്കി മാത്രം ചെക്കു നൽകുക. അതേപോലെ നല്ല ഇടപാടുകാരിൽനിന്ന് മാത്രം ചെക്ക് വാങ്ങുക.




റെക്കറിംഗ് ഡെപ്പോസിറ്റ് 

റെക്കറിംഗ് ഡെപ്പോസിറ്റിന്റെ അടവു മുടങ്ങിയാൽ ബാങ്കുകൾ പിഴ ഈടാക്കാറുണ്ട്. തുടർച്ചയായി മൂന്നു മാസം മുടങ്ങിയാലാണ് പിഴ ഈടാക്കുന്നത്. സർവീസ് ചാർജായി 10 രൂപ നൽകണം അഞ്ചു വർഷത്തിൽ താഴെയുള്ള റെക്കറിംഗ് ഡെപ്പോസിറ്റാണെങ്കിൽ 100 രൂപക്ക് 1.50 പൈസ എന്ന നിരക്കിലാണ് പിഴ ഈടാക്കുന്നത്. അഞ്ചു വർഷത്തിൽ കൂടുതലുള്ള റെക്കറിംഗ് ഡെപ്പോസിറ്റാണെങ്കിൽ 100 രൂപക്ക് 2 രൂപ വീതം പിഴ ഈടാക്കും. അതതു തീയ്യതികളിൽ തന്നെ റെക്കറിംഗ് ഡെപ്പോസിറ്റിൽ നിക്ഷേപിക്കാനുള്ള തുക നിക്ഷേപിക്കുക.

ചെയ്യേണ്ടത്
റെക്കറിംഗ് ഡിപ്പോസിറ്റിന്റെ പ്രതിമാസ ഗഡു അടയ്ക്കുന്നതിൽ വീഴ്ച വരുത്താതിരിക്കുക. അടയ്ക്കേണ്ട തീയതിക്കു മുമ്പേ ആവശ്യത്തിനു തുക അക്കൗണ്ടിലുണ്ടെന്ന് ഉറപ്പു വരുത്തുക. സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ നൽകുക. മറവികൊണ്ടോ മറ്റ് അസൗകര്യങ്ങൾ കൊണ്ടോ ഗഡു മുടങ്ങാതിരിക്കും.

ഇ സി എസ് മടങ്ങിയാലും പിഴ 

ചെക്കിന് പകരം ഇലക്ട്രോണിക് ക്ളിയറിംഗ് സർവീസ് (ഇസിഎസ്) ആയാലും അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയാൽ 100–500 രൂപ പിഴ നല്കേണ്ടതായി വരും. ചെക്കിലെന്നതുപോലെ ഇ സി എസ് മടക്കുന്നത് ജയിലിൽ പോകാവുന്ന കുറ്റമാണ്. ഇ സി എസ് മടക്കം മൂന്നു തവണയിൽ കൂടിയാൽ പിഴ 100 രൂപയിൽനിന്ന് മുന്നൂറിലേയ്ക്ക് ഉയരും.

ചെയ്യേണ്ടത്
ഇ സി എസ് ദിവസം പണം ഡെബിറ്റ് ചെയ്തുവെന്ന് ഉറപ്പു വരുത്തുക. കാരണം നെറ്റ് വർക്കിലെ തകരാറുകൊണ്ട് ഇ സി എസ് പണം എടുക്കാതെ പോകുന്ന പല സംഭവങ്ങളുമുണ്ട്. അതിന്റെ ഉത്തരവാദിത്വം ബാങ്കുകൾ എടുക്കുകയില്ല. മാത്രവുമല്ല പിഴയും നല്കേണ്ടതായി വരും. ഇ സി എസ് തീയതിക്ക് തലേ ദിവസമെങ്കിലും പണം അക്കൗണ്ടിൽ ലഭ്യമാക്കണം. ഇ സി എസ് ദിനം രാവിലെ ഇട്ടാൽപോലും പണമില്ല എന്ന കാരണത്താൽ മടങ്ങുവാനുളള സാധ്യത ഏറെയാണ്.

ഡിപ്പോസിറ്റും വായ്പയും 

അക്കൗണ്ട് ഉളള ശാഖകളിൽ കാഷ് ഇടപാട് നടത്തുന്നതിന് ചില ബാങ്കുകൾ പരിധി വച്ചിട്ടുണ്ട്. അതിനു മുകളിൽ ഇടപാട് ആയാൽ ചാർജ് നൽകണം. കോർ ബാങ്കിംഗ് സൊലൂഷൻ ഉപയോഗിച്ച് മറ്റ് ശാഖകളിൽനിന്ന് അക്കൗണ്ട് ഉളള ശാഖയിൽ ഡിപ്പോസിറ്റ് നടത്തുമ്പോഴും അതേപോലെ മറ്റ് ശാഖകളിൽനിന്ന് തുക പിൻവലിക്കുമ്പോഴും ചാർജുണ്ട്. ആയിരം രൂപയ്ക്ക് അഞ്ചു രൂപ വരെയാണ് ഈടാക്കുക.

ഭവന വായ്പ മുതൽ വിദ്യാഭ്യാസ വായ്പ വരെ വിവിധ വായ്പകൾക്ക് പലതരം ചാർജുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇടപാടുകാരനെന്ന നിലയിൽ അതു കൊടുക്കാതിരിക്കുവാൻ കഴിയുകയില്ല. എങ്കിലും ഭവന വായ്പയിൽ വായ്പ കാലാവധിക്കു മുമ്പേ തിരിച്ചടച്ചാൽ പീനൽ ചാർജ് കൊടുക്കേണ്ടതില്ല. എന്നാൽ വാഹനവായ്പയ്ക്കും മറ്റും കാലാവധിയനുസരിച്ച് 10 ശതമാനം വരെ പ്രീ–പേയ്മെന്റ് ഫീസ് നല്കേണ്ടതായി വരും.

അല്പം പ്ളാൻ ചെയ്താൽ ഇത്തരത്തിൽ പിഴകൾ നൽകുന്നത് ഒഴിവാക്കാൻ സാധിക്കും.

ചെയ്യേണ്ടത്
അക്കൗണ്ടുളള ശാഖയിലൂടെ പരമാവധി ഇടപാട് നടത്തുക. റെക്കറിംഗ് ഡിപ്പോസിറ്റ് പോലുളളവ കൃത്യമായി അടയ്ക്കുക. അടയ്ക്കേണ്ട തീയതിക്കു മുമ്പേ ആവശ്യത്തിനു തുക അക്കൗണ്ടിലുണ്ടെന്ന് ഉറപ്പു വരുത്തുക. സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ നൽകുക. മറവികൊണ്ടോ മറ്റ് അസൗകര്യങ്ങൾ കൊണ്ടോ ഗഡു മുടങ്ങാതിരിക്കും.
വാഹന വായ്പയും മറ്റും എടുക്കുമ്പോൾ കാലാവധിയും മറ്റും ആലോചിച്ചു തീരുമാനിക്കുക.



എസ്എംഎസ് അലർട്ട് 

എല്ലാ ബാങ്കുകളും തന്നെ ഉപഭോക്‌താവിന്റെ മൊബൈൽ ഫോണുമായി അക്കൗണ്ട്, എടിഎം എന്നിവയെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതു വഴി അക്കൗണ്ടിലേക്ക് പണം വരികയോ, പിൻവലിക്കുകയോ ചെയ്താൽ എസ്എസ് വഴി ഉപഭോക്‌താവിന് വിവരങ്ങൾ ലഭിക്കും. ബാലൻസ് എൻക്വയറിയും എസ്എംഎസ് വഴി നടത്താം. എസ്എംസിന് മാസത്തിൽ 15 രൂപയാണ് ബാങ്കുകൾ സാധാരണ ഈടാക്കുന്നത്. ഒരു എസ്എംഎസ് അലേർട്ടിന് 50 പൈസ വെച്ചു വാങ്ങിക്കുന്ന ബാങ്കുകളുമുണ്ട്.

ചെയ്യേണ്ടത്
ബാങ്ക് അക്കൗണ്ട് മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ അതുടനെ ചെയ്യുക. എസ്എംഎസ് സർവീസും എടുക്കുക. ഇപ്പോൾ ധാരാളം ബാങ്ക് തട്ടിപ്പ് നടക്കുന്ന സമയമാണ്. അക്കൗണ്ടിൽ ഇടപാടു നടന്നാൽ അപ്പോൾ തന്നെ സന്ദേശം വരുന്നതിനാൽ നമുക്കു അടുത്ത നടപടിയിലേക്കു എത്രയും വേഗം കടക്കാൻ സാധിക്കും.

നെഫ്റ്റും ആർടിജിഎസും 

നാഷണൽ ഇലകട്രോണിക്സ് ഫണ്ട് ട്രാൻസ്ഫർ എന്നതിന്റെ ചുരുക്കപ്പേരാണ് നെഫ്റ്റ് എന്നത്. ഒരാൾക്ക് മറ്റൊരു വ്യക്‌തിക്ക് രാജ്യത്തിനുള്ളിൽ പണം കൈമാറാനുള്ള സംവിധാനമാണിത്. ഈ പദ്ധതി വഴി വ്യക്‌തികൾക്ക് ഇലകട്രോണിക് സംവിധാനത്തിന്റെ സഹായത്തോടെ ഫണ്ടുകൾ കൈമാറാൻ കഴിയും. ദാതാവിനും സ്വീകർത്താവിനും ബാങ്ക് അക്കൗണ്ട് ഉണ്ടായാൽ മാത്രം മതി. 10,000 രൂപവരെയുള്ള കൈമാറ്റത്തിന് 2.50 രൂപ യാണ് ചാർജ്. 10, 000 രൂപ മുതൽ 1 ലക്ഷം രൂപ വരെ 5 രൂപ. 1 ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപവരെ 15 രൂപ

രണ്ടു ലക്ഷം രൂപക്കു മുകളിലേക്ക് 25 രൂപ എന്നിങ്ങനെയാണ് നെഫ്റ്റിന്റെ ചാർജ്. രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള സമയത്ത് ഫണ്ട് കൈമാറാൻ കഴിയും. തിങ്കൾ മുതൽ ശനി വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഫണ്ട് കൈമാറ്റം നടത്താം.
റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റിന്റെ ചുരുക്ക രൂപമാണ് ആർടിജിഎസ്. രണ്ടു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ പണം ആർടിജിഎസ് വഴി കൈമാറുന്നതിന് 25 രൂപ വരെയാണ് ബാങ്കുകൾ ഈടാക്കുന്നത്.

അഞ്ചു ലക്ഷത്തിനു മുകളിലേക്കുള്ള പണ കൈമാറ്റത്തിന് 55 രൂപക്ക് മുകളിലേക്ക് സർവീസ് ചാർജ് പോകാനും പാടില്ല. ആർടിജിഎസ് സേവനവും ലഭ്യമാകുന്നത് ബാങ്കിന്റെ പ്രവർത്തി ദിവസങ്ങളിലാണ്. ആർബിഐ യാണ് നെഫ്റ്റിന്റെയും ആർടിജിഎസ്ന്റെയും പ്രായോജകർ.

ചെയ്യേണ്ടത്
ചെറിയ ചെറിയ തുക പലപ്പോഴായി കൈമാറാതെ നേരത്തെ പ്ലാൻ ചെയ്താൽ ചാർജ് കുറച്ചു നിർത്തുവാൻ സാധിക്കും.

ഫോൺ വഴിയുള്ള സേവനങ്ങൾ 

ഫോൺ വഴി ബാങ്ക് നിരവധി സേവനങ്ങൾ നൽകുന്നുണ്ട്. അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, പലിശ സർട്ടിഫിക്കറ്റ്, ടിഡിഎസ് വിവരങ്ങൾ തുടങ്ങിയവ ഫോൺ വഴി ലഭ്യമാക്കുന്നുണ്ട്. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് 44 രൂപ, ഇന്ററസ്റ്റ് സർട്ടിഫിക്കേറ്റ് 44 രൂപ, ടിഡിഎസ് വിവരങ്ങൾ 44 രൂപ എന്നിങ്ങനെയാണ് ഫോൺ വഴിയുള്ള സേവനങ്ങൾക്ക് ചാർജ്.

ചെയ്യേണ്ടത്
ഇത്തരം സേവനങ്ങൾ ഇ മെയിൽ വഴി ആക്കുക. ഇമെയിൽ വഴിയാണെങ്കിൽ ഈ സേവനങ്ങളെല്ലാം സൗജന്യമാണ്. ഇതുവഴി നല്ലൊരു തുക നഷ്‌ടപ്പെടാതെ സൂക്ഷിക്കാൻ കഴിയും.

മിനിമം ബാലൻസ് 

മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ മിക്ക ബാങ്കുകളും പിഴ ഈടാക്കാറുണ്ട്. ഗ്രാമീണ മേഖല, അർധ നഗരം, നഗരം എന്നിങ്ങനെ മേഖലകൾക്കനുസരിച്ചാണ് പിഴ ഈടാക്കുന്നത്. 112 രൂപ മുതൽ 253 രൂപ വരെ പിഴ ഈടാക്കുന്ന ബാങ്കുകളും 50 രൂപ മുതൽ 450 രൂപ വരെ പിഴ ഈടാക്കുന്ന ബാങ്കുകളുമുണ്ട്.

ചെയ്യേണ്ടത്
അക്കൗണ്ട് ആരംഭിക്കുമ്പോൾ തന്നെ മിനിമം ബാലൻസ് വേണ്ടതാണോ സീറോ ബാലൻസ് അക്കൗണ്ടാണോ എന്നു മനസിലാക്കി വയ്ക്കുക. മിനിമം ബാലൻസ് എങ്ങനെയാണ് കണക്കാക്കുന്നതെന്നു ചോദിച്ചു മനസിലാക്കുക. സാധാരണ ഒരു ക്വാർട്ടറിലെ ശരാശരിയാണ് മിക്ക ബാങ്കുകളും എടുക്കുക. എന്തായാലും അക്കൗണ്ടിൽ മിനിമം ബാലൻസ് എപ്പോഴും സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

ഡെബിറ്റ് കാർഡും എടിഎമ്മും 

ഇടപാടുകാർക്ക് ബാങ്കിൽ എത്താതെ പണം പിൻവലിക്കുന്നതിനുളള സൗകര്യമാണ് എടിഎമ്മിലൂടെ ലഭ്യമാക്കിയിട്ടുളളത്. ഇതുപയോഗിക്കുമ്പോഴും സൂക്ഷിച്ചില്ലെങ്കിൽ ചാർജുകൾ നല്കേണ്ടതായി വരും. സാധാരണ എസ്ബി അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ സൗജന്യമായി ഡെബിറ്റ് കാർഡും നല്കുന്നു. ഒരു വർഷം പൂർത്തിയായശേഷം ചില ബാങ്കുകൾ വാർഷിക ഫീസ് ഈടാക്കാറുണ്ട്. 99 രൂപ മുതൽ 350 രൂപ വരെയാണ് ചാർജ്. ഈ കാർഡുകൾക്കൊപ്പം ആഡ് ഓൺ കാർഡ് ( രണ്ടാം കാർഡ്) വേണമെങ്കിൽ 50 രൂപ ചാർജ് ഈടാക്കുന്നു. കാർഡ് നഷ്ടപ്പെടുകയോ ചീത്തയാകുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഡ്യൂപ്ളിക്കേറ്റ് കാർഡ് ലഭിക്കുവാൻ 100–200 രൂപ നല്കണം. ഫോട്ടോ പതിച്ച കാർഡ് വേണമെങ്കിൽ 25 രൂപ കൂടി നല്കണം. ഡ്യൂപ്ളിക്കേറ്റ് പിൻ ലഭിക്കുവാൻ 25–50 രൂപ നല്കണം. എ ടി എം കാർഡ്/ പിൻ തുടങ്ങിയ കിറ്റ് സ്വീകരിക്കാതെ മടങ്ങിയാൽ 50 രൂപ അക്കൗണ്ടിൽ കുറയും. ബാലൻസ് കുറവാണെങ്കിൽ പണം പിൻവലിച്ചാൽ 20 രൂപയാണ് ചില ബാങ്കുകൾ ഈടാക്കുന്നത്.
കാർഡ് ഇഷ്യു ചെയ്ത ബാങ്കുകളുടേതല്ലാത്ത എടിഎമ്മുകളിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിൽ പരിമിതിയുണ്ട്. കാഷ് പിൻവലിക്കുന്നതും ബാലൻസ് ഇൻക്വയറിയും ഉൾപ്പെടെ മാസം അഞ്ചു തവണയെ മറ്റ് എടിഎമ്മുകളിൽ സൗജന്യമായി ഡെബിറ്റ് കാർഡ് ഉപയോഗിക്കുവാൻ കഴിയൂ. തുടർന്ന് ഇടപാടു നടത്തിയാൽ 10–25 രൂപ വരെ ചാർജ് നല്കണം. കാഷ് ഇതര ആവശ്യങ്ങൾക്ക് അഞ്ചു രൂപ മുതലാണ് ചാർജ്.

ചില ബാങ്കുകളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ 2 ശതമാനം വരെ സർവീസ് ചാർജ് നല്കണം.

ചെയ്യേണ്ടത്
ഡെബിറ്റ് കാർഡ് കേടുപാടുകൾ ഉണ്ടാവാത്ത വിധത്തിൽ സൂക്ഷിക്കുക. കാർഡ് പഴ്സിൽ വച്ച് പാന്റ്സിന്റെ പിൻവശത്തെ പോക്കറ്റിൽ സൂക്ഷിച്ചാൽ ഇരിക്കുമ്പോൾ ചിലപ്പോൾ കാർഡിന് ഒടിവു സംഭവിക്കാറുണ്ട്. കാർഡിലെ മാഗ്നറ്റിക് ത്രെഡ്ഡിനും കേടു പറ്റാം. അത് ഒഴിവാക്കുക.
 കഴിയുന്നതും കാർഡ് ഇഷ്യു ചെയ്ത ബാങ്കിന്റെ എടിഎമ്മുകളിൽ നിന്നും പണമെടുക്കുക. പിൻകോഡും മറ്റും മറക്കാതിരിക്കുക.

ക്രെഡിറ്റ് കാർഡ് ചാർജുകൾ 

ബാങ്കുകൾ ഉൾപ്പെടെ നിരവധി സ്‌ഥാപനങ്ങൾ ക്രെഡിറ്റ് കാർഡുകൾ നൽകുന്നുണ്ട്. ചില ബാങ്കുകൾ മറ്റു സ്‌ഥാപനങ്ങളുമായി ചേർന്ന കോ– ബ്രാൻഡഡ് കാർഡുകൾ പുറത്തിറക്കുന്നുണ്ട്. എന്തായാലും ക്രെഡിറ്റ് കാർഡുകൾ ഇന്ന് നല്ലൊരു പങ്കിന്റെയും ജീവിതത്തിന്റെ ഭാഗമാണെന്നതിൽ തർക്കമില്ല. പലപ്പോഴും ബാങ്കുകാർ നിർബന്ധിക്കുമ്പോൾ ആവശ്യമില്ലെങ്കിലും കാർഡ് എടുത്തുപോകും.

ധനകാര്യ സേവനമേഖലയിൽ ഏറ്റവും കൂടുതൽ പരാതികൾ ഉയരുന്ന മേഖല കൂടിയാണ് ക്രെഡിറ്റ് കാർഡിന്റെ മേഖല. തുടക്കത്തിൽ സൗജന്യമായിട്ടായിരിക്കും ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുക. ഒരു വർഷം കഴിയുമ്പോൾ അതിന് വാർഷിക മെയിന്റനൻസ് ഫീസ് നൽകേണ്ടതായി വരും. പൂജ്യം മുതൽ 10,000 രൂപ വരെ വാർഷിക ഫീസുളള വൈവിധ്യമാർന്ന കാർഡുകൾ ലഭ്യമാണ്. കാർഡ് എടുക്കുന്നതിനു മുമ്പുതന്നെ ഏതു കാർഡ് വേണമെന്ന് തീരുമാനിക്കുക. കാർഡ് എടുത്തതിനുശേഷം ഉപയോഗിക്കാതെ ഇരുന്നാലും നോൺ യൂസേജ് ചാർജ് നൽകേണ്ടതായി വരും.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങൽ നടത്തിയാൽ പലിശയില്ലാതെ 50– 55 ദിവസം വരെ പണം നല്കാൻ സമയം കിട്ടും. കൂടാതെ പല കമ്പനികളും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ ഡിസ്കൗണ്ടുകളും നല്കുന്നുണ്ട്. പല കാർഡുകളും റിവാർഡ് പോയിന്റുകൾ നല്കാറുണ്ട്. ഇതു ശേഖരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ മുതൽ സിനിമാ ടിക്കറ്റ് വരെ സൗജന്യമായി വാങ്ങുവാൻ സാധിക്കും. ഇത്തരത്തിൽ അവ നല്കുന്ന സൗജന്യങ്ങളും സൗകര്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തുവാൻ സാധിക്കും. പക്ഷേ പണം നിശ്ചിത ദിവസത്തിനകം അടച്ചില്ലെങ്കിൽ പഴ്സിൽ തുള എപ്പോൾ വീണുവെന്ന് ചോദിച്ചാൽ മതി. ചിലപ്പോൾ വൻ കടക്കെണിയിലാവാനും താമസം വേണ്ട. പ്രതിമാസം 1.75 –3.50 ശതമാനം വരെയാണ് പലിശ നല്കേണ്ടത്. പലിശയ്ക്കു പുറമേ ലേറ്റ് ഫീയും (200–500 രൂപ) നല്കേണ്ടതായി വരും.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കാഷ് പിൻവലിക്കുവാനുളള പ്രവണത ചിലർക്കെങ്കിലുമുണ്ട്. ഓർമിക്കുക. ഇങ്ങിനെ പിൻവലിക്കുന്ന തുകയ്ക്ക് അന്നു മുതിൽ പലിശ നല്കേണ്ടതായി വരും. നിരക്ക് പ്രതിമാസം 2.5–3.5 ശതമാനം. കൂടാതെ ട്രാൻസാക്ഷൻ ഫീസും നല്കേണ്ടതായി വരും. ഇത് 100 രൂപ മുതൽ 2.5 ശതമാനം വരെയാണ്. ക്രെഡിറ്റ് കാർഡിൽ അനുവദിച്ചിരിക്കുന്ന പരിധിക്ക് പുറത്ത് വാങ്ങൽ നടത്തരുത്. ചില കമ്പനികൾ ഇതിന് അധിക ഫീസ് (ഓവർ ഡ്രോൺ ഫീസ്) വാങ്ങാറുണ്ട്. ഡ്യൂപ്ളിക്കേറ്റ് സ്റ്റേറ്റ്മെന്റ് വേണമെങ്കിൽ അധിക പണം നല്കണം. ചെക്ക് മടങ്ങിയാൽ ബാങ്കിൽ നല്കേണ്ട തുകയ്ക്കു പുറമേ റിട്ടേൺ ചാർജും നല്കേണ്ടതായി വരും. .

ചെയ്യേണ്ടത്
ആവശ്യമുണ്ടെങ്കിൽ മാത്രം ക്രെഡിറ്റ് കാർഡ് എടുക്കുക. ക്രെഡിറ്റ് കാർഡ് എടുത്താൽ അച്ചടക്കം പാലിക്കുക. സാധനം വാങ്ങുന്ന സമയത്ത് പണം നൽകേണ്ടാത്തതിനാൽ കൂടുതൽ വാങ്ങാനുള്ള പ്രവണത കാർഡുടമകൾക്കു പൊതുവേ ഉണ്ട്. അത്തരത്തിലുള്ള പ്രലോഭനത്തിൽ വീഴാതിരിക്കുക. അതേപോലെ ക്രെഡിറ്റ് കാർഡിൽ അനുവദിച്ചിരിക്കുന്ന പരിധിയിൽ വാങ്ങൽ ഒതുക്കി നിർത്തുക.

ഒരു കാരണവശാലും ക്രെഡിറ്റ് കാർഡ് തുകയുടെ തിരിച്ചടവിൽ വീഴ്ച വരുത്താതിരിക്കുക. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കാഷ് എടുക്കാതിരിക്കുക. കുടിശക വരുത്തുന്നതും കാഷ് എടുക്കുന്നതും വലിയ ചാർജ് വരുത്തി വയ്ക്കുന്നവയാണ്. ഇതിനു വലിയ പിഴ നൽകേണ്ടതായി വരും.

സ്റ്റേറ്റ്മെന്റുകൾ സൂക്ഷിച്ചു വയ്ക്കുക. തർക്കമുണ്ടായാൽ ഡ്യൂപ്ലിക്കേറ്റ് അന്വേഷിച്ചു നടക്കേണ്ടതായി വരികയില്ല. അതിനു നൽകുന്ന ചാർജ് ഒഴിവാക്കുകയും ചെയ്യാം.

ഒന്നോ രണ്ടോ കാർഡുകളിൽ ഒതുങ്ങി നിൽക്കുക. ചിലരുടെ പഴ്സ് നോക്കിയാൽ നിറയെ ക്രെഡിറ്റ് കാർഡുകൾ അടുക്കി വച്ചിരിക്കുന്നതു കാണുവാൻ സാധിക്കും. കടക്കെണിയുടെ തുടക്കമാണ് ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡുകൾ.

www.deepika.com

നാട്ടുകാര്‍ പിടികൂടുന്ന പാമ്പുകളെ ചാക്കില്‍ കെട്ടി നേരെ കൊണ്ടുവരുന്നത് പാവറട്ടി പോലീസ് സ്റ്റേഷനിലേക്കാണ്. ഇതോടെ നാട്ടുകാര്‍ക്ക് തലവേദനയൊഴിവാകും.
ഇവ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ട ആശങ്ക കാരണം സൂക്ഷിക്കുന്നതിനായി ഒരു കൂട് തന്നെ ഒരുക്കിയിരിക്കയാണ് പോലീസുകാര്‍. പിടികൂടി കൊണ്ടുവരുന്ന പാമ്പുകളെ ഇപ്പോള്‍ ഈ കൂട്ടിലാണ് സൂക്ഷിക്കുന്നത്.
ഫോറസ്റ്റ് അധികൃതരെ വിളിച്ചാല്‍ സമയത്തിന് എത്താത്തതുമൂലമാണ് നാട്ടുകാര്‍ പാമ്പിനെയുംകൊണ്ട് പോലീസ് സ്റ്റേഷനിലെത്തുന്നത്. പാമ്പിനെ പോലീസ് സ്റ്റേഷനിലെത്തിച്ചാല്‍ ആശ്വാസത്തോടെയാണ് നാട്ടുകാരുടെ പോക്ക്. പാമ്പ് ചത്താല്‍ പുലിവാല് പിടിക്കുമല്ലോ എന്നതുകൊണ്ടാണ് ഇവര്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നത്.
പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുന്ന പാമ്പുകളെ മൂന്നുദിവസം കൂടുമ്പോഴാണ് ഫോറസ്റ്റ് അധികൃതരെത്തി ഏറ്റെടുക്കുന്നത്. കഴിഞ്ഞദിവസം എളവള്ളി ഐനിക്കുളങ്ങരയില്‍നിന്നു പിടികൂടിയ മലമ്പാമ്പിനെ പാവറട്ടി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.

http://www.mathrubhumi.com/

വെങ്കിടങ്ങ്: തൃശൂർ അന്താരാഷ്ര്‌ട ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി നാലുമുതൽ എട്ടുവരെ പാവറട്ടി വിളക്കാട്ടുപാടത്ത് ദേവസുര്യകലാവേദി പബ്ലിക് ലൈബ്രറിയുടെയും പാവറട്ടി ജനകീയ ചലച്ചിത്രവേദിയുടെയും സംയുക്‌താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേവസുര്യഗ്രാമീണ ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നൽകുന്ന ജോൺ അബ്രാഹം സ്മാരക പുരസ്കാരത്തിനായി ഡോക്യുമെന്ററികളുടെയും ഹ്രസ്വചിത്രങ്ങളുടെയും അപേക്ഷകൾ ക്ഷണിച്ചു.

 അപേക്ഷാഫീസ് ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2017 ജനുവരി 15 ആണ്. അപേക്ഷകൾ അയക്കേണ്ട വിലാസം:
 ഫെസ്റ്റിവൽ ഡയറക്ടർ, ദേവസൂര്യ കലാവേദി, പാലുവായ് പി.ഒ. പിൻ – 680522. 

കൂടുതൽ വിവരങ്ങൾക്ക് 9495013174, 9746287696 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. പത്രസമ്മേളനത്തിൽ റാഫി നീലങ്കാവിൽ, കെ.സി.അഭിലാഷ്, ടി.കെ.സുനിൽ, റെജി വിളക്കാട്ടുപാടം എന്നിവർ അറിയിച്ചു.


മുല്ലശേരി വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളും ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളും ഓവറോൾ ജേതാക്കളായി.

ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാംസ്‌ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാംസ്‌ഥാനവും പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കരസ്‌ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാംസ്‌ഥാനവും യുപി വിഭാഗത്തിൽ രണ്ടാംസ്‌ഥാനവും ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഹൈസ്കൂൾ കരസ്‌ഥമാക്കി. എളവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിനാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ടാംസ്‌ഥാനം. പാടൂർ വാണിവിലാസം യുപി സ്കൂൾ യുപി വിഭാഗത്തിൽ ഒന്നാംസ്‌ഥാനം കരസ്‌ഥമാക്കി. എൽപി വിഭാഗത്തിൽ പാവറട്ടി സികെസി എൽപി സ്കൂൾ ഒന്നാംസ്‌ഥാനവും മുല്ലശേരി സെന്റ് ജോസഫ് എൽപി സ്കൂൾ രണ്ടാംസ്‌ഥാനത്തിനും അർഹരായി.

സംസ്കൃതോത്സവം യുപി വിഭാഗത്തിൽ ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്കൂളും പാടൂർ വാണിവിലാസം സ്കൂളും ഒന്നാംസ്‌ഥാനം പങ്കിട്ടു. സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്കൂളിനാണ് ഒന്നാംസ്‌ഥാനം. അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പാടൂർ എഐഎച്ച്എസ്എസും എൽപി വിഭാഗത്തിൽ മുല്ലശേരി സെന്റ് ജോസഫ് എൽപി സ്കൂളും ഒന്നാംസ്‌ഥാനം കരസ്‌ഥമാക്കി. യുപി വിഭാഗത്തിൽ പാടൂർ തഅലിമൂൽ യുപി സ്കൂളും വെന്മേനാട് എംഎഎസ്എം സ്കൂളും ഒന്നാംസ്‌ഥാനം പങ്കിട്ടു.

പാവറട്ടി  വിളക്കാട്ടുപാടം ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ജോണ്‍ എബ്രഹാം അനുസ്മരണവും 'അമ്മ അറിയാന്‍' സിനിമാ പ്രദര്‍ശനവും തിങ്കളാഴ്ച നടത്തും. ദേവസൂര്യ ഹാളില്‍ 5.30ന് നടക്കുന്ന പരിപാടി ഗുരുവായൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്രോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും നടക്കും.

തൃശ്ശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി നാല് മുതല്‍ എട്ട് വരെയാണ് ഗ്രാമീണ ചലച്ചിത്രോത്സവം. 

ജോണ്‍ എബ്രഹാം സ്മാരക പുരസ്‌കാരത്തിനായി ഡോക്യുമെന്ററികളുടെയും ഹ്രസ്വചലച്ചിത്രങ്ങളുടെയും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9495013174, 9746287696.

പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തില്‍ വിശ്വാസികള്‍ക്ക് പ്രചോദനമേകാന്‍ ജൈവകൃഷി.

തീര്‍ത്ഥകേന്ദ്രത്തിനോട് ചേര്‍ന്നുള്ള ഒരേക്കറോളം ഭൂമിയിലാണ് 'ഹരിതം അമൃതം' എന്ന പേരില്‍ ജൈവകൃഷി ചെയ്യുന്നത്. പാവറട്ടി കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

തീര്‍ത്ഥകേന്ദ്രം വികാരി ഫാ.ജോണ്‍സണ്‍ അരിമ്പൂരിന്റെ നേതൃത്വത്തില്‍ കൂര്‍ക്ക, പടവലം, പാവയ്ക്ക, പയര്‍, വെണ്ട, നേന്ത്രവാഴ തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ജലം പാഴാക്കാതെ സൂക്ഷ്മ ജലസേചന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ചാണകവും ഗോമൂത്രവും ഉപയോഗിച്ചുള്ള മിശ്രിത വളപ്രയോഗമാണ് ഉപയോഗിക്കുന്നത്. വിളവെടുക്കുന്ന പച്ചക്കറി വിശ്വാസികള്‍ക്ക് തന്നെ ലേലം ചെയ്യും.

 വിളവെടുപ്പ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ലിയോ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അധ്യക്ഷനായി. അസി.വികാരി ഫാ. സജ്ജയ് തൈക്കാട്ടില്‍, കൃഷി ഓഫീസര്‍ കെ.ബിന്ദു, ട്രസ്റ്റിമാരായ സി.പി. തോമസ്, ഇ.ജെ.ടി. ദാസ്, ടി.ടി. ജോസ്, ബോസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

ജില്ലയിലെ ദേവാലയങ്ങളില്‍ ആചാരങ്ങളുടെ ഭാഗമായി നടക്കുന്ന വെടിക്കെട്ടിന് അനുമതി നല്‍കണമെന്ന് പള്ളിക്കമ്മിറ്റികളും പാവറട്ടി തിരുനാള്‍ സംയുക്ത വെടിക്കെട്ട് കമ്മിറ്റിയും ആവശ്യപ്പെട്ടു.

ഇരുകമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയിലാണ് തീരുമാനം.
കേന്ദ്രാനുമതിക്കായി നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഒപ്പുശേഖരണവും നടത്തി.

ജില്ലയില്‍ വെടിക്കെട്ട് നടത്തുന്ന മുഴുവന്‍ പള്ളികളെയും ഉള്‍പ്പെടുത്തിയാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. 

മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അധ്യക്ഷത വഹിച്ചു. ഫാ. ജെയിംസ് വടുക്കൂട്ട്, മുന്‍ എംഎല്‍എ പി.എ. മാധവന്‍, ടി.വി. ഹരിദാസന്‍, കെ.വി. വിനോദന്‍, ലതി വേണുഗോപാല്‍, ജെന്നി ജോസഫ്, എന്‍.പി. കാദര്‍മോന്‍ എന്നിവര്‍ പ്രസംഗിച്ചു.


രണ്ട് ഹര്‍ത്താലുകള്‍ അടുപ്പിച്ചുലഭിച്ചപ്പോള്‍ പാഴ്‌നിലം കൃഷിയിടമായി മാറി. വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി പ്രവര്‍ത്തകരാണ് ഹര്‍ത്താല്‍ ഒഴിവുകള്‍ പാഴാക്കാതെ കൃഷിയിടമൊരുക്കിയത്.

പാട്ടത്തിനെടുത്ത സ്ഥലത്ത് ജൈവകൃഷി ചെയ്യാനാണ് ഇവരുടെ ഉദ്ദേശ്യം. ഹര്‍ത്താല്‍ ദിനങ്ങളില്‍, കാടുപിടിച്ചുനടന്ന സ്ഥലം യന്ത്രസഹായമില്ലാതെ വെട്ടി വൃത്തിയാക്കി. നിലം കിളച്ച് ചാലുകീറി. മൂന്നുവര്‍ഷമായി മുടങ്ങാതെ ദേവസൂര്യ പ്രവര്‍ത്തകര്‍ ജൈവകൃഷി ചെയ്യുന്നുണ്ട്.

പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.എഫ്. ജോര്‍ജ്, ദേവസൂര്യ അംഗങ്ങളായ കെ.സി. അഭിലാഷ്, ടി.കെ. സുനില്‍, റെജി വിളക്കാട്ടുപാടം, ടി.കെ. സുരേഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.


സുബ്രഹ്മണ്യന്റെ രൂപം, ശംഖ്, ഞാത്തിവിളക്ക്, ആന, കങ്കാരു, മൂങ്ങ, എലി തുടങ്ങി നിരവധി വസ്തുക്കളാണ് ഒരു മാസത്തിനകം നിര്‍മ്മിച്ചത് മനുഷ്യന് മാത്രമല്ല ചിരട്ടയ്ക്കും ഭാവി പ്രവചിക്കുകയാണ് പൂവ്വത്തൂര്‍ സതീഷ് പണിക്കര്‍. 


പാഴ്വസ്തുവായി കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്ന ചിരട്ടകള്‍കൊണ്ട് നിരവധി കമനീയമായ വസ്തുക്കളാണ് സതീഷിന്റെ കരകൗശലത്തിലൂടെ പുതുജന്മമെടുക്കുന്നത്.

സുബ്രഹ്മണ്യന്റെ രൂപം, ശംഖ്, ഞാത്തിവിളക്ക്, ആന, കങ്കാരു, മൂങ്ങ, എലി തുടങ്ങി നിരവധി വസ്തുക്കളാണ് ഒരു മാസത്തിനകം നിര്‍മ്മിച്ചത്.
പൂവ്വത്തൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം ആചാര്യഗ്രന്ഥ ജ്യോതിഷാലയത്തില്‍ ജ്യോത്സ്യനാണ് സതീഷ് പണിക്കര്‍.

ജോലിത്തിരക്കുകള്‍ക്കിടയില്‍ രണ്ടു മണിക്കൂര്‍ സമയം കണ്ടെത്തി കരകൗശല നിര്‍മ്മാണത്തിനായി മാറ്റിവെയ്ക്കും. വീട്ടില്‍നിന്നും പുറത്തുനിന്നും ശേഖരിക്കുന്ന ചിരട്ടകളിലും മറ്റു മരക്കഷ്ണത്തിലുമാണ് വസ്തു നിര്‍മ്മാണം.
ഗ്രെയിന്റര്‍, ഏക്‌സോ ബ്ലേഡ്, പശ തുടങ്ങിയവകൊണ്ടാണ് വസ്തുക്കള്‍ രൂപകല്പന ചെയ്യുന്നത്. പൂര്‍ണ്ണരൂപത്തിലെത്തിയാല്‍ അനുയോജ്യമായ നിറങ്ങള്‍ നല്‍കും. സൂക്ഷ്മതി കൈവിടാതെയാണ് ഓരോ വസ്തുക്കളുടെയും നിര്‍മ്മാണം. ചിരട്ടയായതിനാല്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ ഏറെ നാള്‍ കേടുകൂടാതെ ഇരിക്കുമെന്നും അദ്ദേഹം പറയുന്നു.

കലാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ ഇദ്ദേഹം ജ്യോതിഷ ബാലപാഠങ്ങള്‍, പ്രാര്‍ത്ഥനാ ധ്യാനമന്ത്രങ്ങള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഈശ്വര സമര്‍പ്പണംകൊണ്ടാണ് ഇത്തരത്തില്‍ കരകൗശല നിര്‍മ്മാണം നടത്തുവാന്‍ കഴിയുന്നതെന്ന് സതീഷ് പണിക്കര്‍ പറഞ്ഞു. മറ്റു വസ്തുക്കളുടെ നിര്‍മ്മാണപ്പുരയിലാണ് ഇദ്ദേഹം.

http://www.mathrubhumi.com/



പാവറട്ടി വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് ആവേശമായി. മുരളി പെരുനെല്ലി എംഎൽഎ ആദ്യ വലയെറിഞ്ഞ് മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

റെജി വിളക്കാട്ടുപാടം അധ്യക്ഷനായിരുന്നു. സന്തോഷ് ദേശമംഗലം, ലിജോ പനക്കൽ തുടങ്ങിയവർ സംസാരിച്ചു. രോഹു, കട്ട്ല, ഗ്രാഡ്കാർപ്പ് തുടങ്ങിയ മത്സ്യങ്ങളാണ് കൃഷി ചെയ്തിരുന്നത്. ജീവനുള്ള പിടയ്ക്കുന്ന മത്സ്യം വാങ്ങാൻ പരിസരവാസികളായ ഒട്ടേറെ പേർ കുളക്കടവിൽ എത്തിയിരുന്നു.

 പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (പി.എം.കെ.വി.വൈ.) പദ്ധതി പ്രകാരമുള്ള സാങ്കേതിക കോഴ്‌സുകളിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍, ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍, എയര്‍ കണ്ടീഷണര്‍ ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. മാളയിലെ ഹോളിഗ്രേസ് എന്‍ജിനീയറിങ് കോളേജിലായിരിക്കും പരിശീലനം.

താത്പര്യമുള്ളവര്‍ 25ന് മുമ്പ് ബന്ധപ്പെടുക.

ഫോണ്‍: 9846982815, 9497381783.




















സൗജന്യ സേവനങ്ങളുമായി രാജ്യത്തെ ആദ്യത്തെ പാലിയേറ്റീവ് കെയര്‍ ആസ്​

പത്രി 'ശാന്തിഭവന്‍ പാലിയേറ്റീവ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കെയര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ' 20ന് പല്ലിശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യും. തൃശ്ശൂര്‍ അതിരൂപത അധ്യക്ഷനും അഭയം പാലിയേറ്റീവ് കെയര്‍ ചെയര്‍മാനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത ഹോസ്​പിറ്റലിന്റെ ആശീര്‍വാദകര്‍മ്മം ഉച്ചതിരിഞ്ഞ് 4ന് നിര്‍വ്വഹിക്കും. വൈകുന്നേരം ആറിന് പൊതുസമ്മേളനം നടക്കും.
ഹോസ്​പിറ്റലിന് സമീപത്തുള്ള റോക്ക് ഗാര്‍ഡനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിച്ച കരുണയുടെ രൂപം സ്ഥാപിക്കും. ഉച്ചയ്ക്കു രണ്ടിനു പല്ലിശ്ശേരി പള്ളിയില്‍നിന്ന് ആസ്​പത്രിയിലേക്ക് കരുണയുടെ രൂപവുമായി കരുണയുടെ പ്രദക്ഷിണം നടക്കും. വൈകുന്നേരം നാലിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആസ്​പത്രിയുടെ വെഞ്ചരിപ്പു കര്‍മ്മം നിര്‍വ്വഹിക്കും.
വൃക്കരോഗികളെ വീട്ടില്‍നിന്ന് വാഹനത്തില്‍ ആസ്​പത്രിയിലെത്തിച്ച് ഡയാലിസിസ് നല്‍കിയശേഷം തിരികെ വീട്ടിലെത്തിക്കുന്ന സേവനമാണ് നല്‍കുക. ഡയാലിസിസിനുവേണ്ടി 0480 2790077, 2793131 എന്നീ ഫോണ്‍ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുണ്ടോയെന്നു പരിശോധിക്കാന്‍ ആസ്​പത്രിയില്‍ ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നുണ്ട്. ഈ ഇന്‍സ്റ്റിറ്റിയൂട്ടിനു കീഴിലുള്ള മെഡിക്കല്‍ ലബോറട്ടറിയിലാണ് സൗജന്യമായി ലാബ് പരിശോധനകള്‍ നടത്തുക. പഞ്ചായത്തു തലത്തില്‍ എല്ലാ ഞായറാഴ്ചയും 200 പേര്‍ക്കാണു പരിശോധന സൗകര്യം.
ഈ സേവനം ലഭിക്കേണ്ടവര്‍ ഈ മാസം 21 മുതല്‍ ഡിസംബര്‍ 15 വരെ 7510512009 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് മൊബൈല്‍ ബുക്കിങ് നടത്തണം. ശാന്തിഭവന്‍ ആസ്​പത്രിയുടെ ഉദ്ഘാടനം സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും പിന്നീട് സൗജന്യ പരിശോധനാസൗകര്യം ഉറപ്പുവരുത്തും.


http://shanthibhavanpicrt.org/images/shanthibhavan.pdf

എളവള്ളി പഞ്ചായത്തിലെ ജലനിധി ശുദ്ധജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച 2.30ന് താമരപ്പിള്ളി പൊന്നത്തുകുന്ന് പരിസരത്ത് മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിക്കും. പദ്ധതിച്ചെലവിന്റെ 75 ശതമാനം സര്‍ക്കാരും 15 ശതമാനം പഞ്ചായത്തും 10 ശതമാനം ഗുണഭോക്താക്കളുമാണ് വഹിക്കുന്നത്. 12 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

എളവള്ളി പഞ്ചായത്തിലെ 407 പട്ടികജാതിക്കുടുംബങ്ങളടക്കം 3012 കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ വെള്ളം എത്തുന്നത്. 24 മണിക്കൂറും ഗുണഭോക്താവിന് കുടിവെള്ളം ലഭ്യമാകും. പഞ്ചായത്തിലെ 3012 ഗുണഭോക്താക്കള്‍ക്ക് ആളോഹരി 70 ലിറ്റര്‍ വെള്ളം ലഭിക്കുന്ന വിധത്തില്‍ 2045ല്‍ ഉണ്ടാകാവുന്ന ജനസംഖ്യയെ അടിസ്ഥാനമാക്കി 1.42 ദശലക്ഷം ലിറ്ററിന്റെ ശുദ്ധജലവിതരണ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.
പഞ്ചായത്തിലെ പട്ടികജാതിക്കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷനാണ് നല്‍കിയിട്ടുള്ളത്. ഇവര്‍ക്കായി പഞ്ചായത്ത് 500 ലിറ്ററിന്റെ ടാങ്കും നല്‍കുന്നുണ്ട്.

ഒരുമാസം ഒരുകുടുംബത്തിന് കുറഞ്ഞത് 5000 ലിറ്റര്‍ വെള്ളം 80 രൂപ നിരക്കില്‍ നല്‍കും. പിന്നീട് ഉപയോഗിക്കുന്ന 5000 ലിറ്റര്‍ വെള്ളത്തിന് ഒരുലിറ്ററിന് ഒരു പൈസ എന്ന നിരക്കില്‍ നല്‍കണം.പദ്ധതിക്കായി മുല്ലശ്ശേരി കൂമ്പുള്ളി കനാലിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. കനാലിലെ കിണറില്‍നിന്ന് പമ്പുഹൗസ് വഴി എത്തിക്കുന്ന വെള്ളം പൂച്ചക്കുന്നിലെ ശുദ്ധീകരണശാലയിലെത്തിക്കും.

ഇതിനുശേഷം പൂച്ചക്കുന്നിലെ 3.75 ലക്ഷം ലിറ്റര്‍ ടാങ്കിലും വാക എ.കെ.ജി. കുന്നിലെ ഒരുലക്ഷം ലിറ്റര്‍ ടാങ്കിലുമെത്തിക്കും. ഈ രണ്ട് ജലസംഭരണികളില്‍നിന്നാണ് 133 കിലോമീറ്റര്‍ നീളത്തില്‍ വിതരണശൃംഖല തീര്‍ത്ത് വെള്ളമെത്തിക്കുന്നത്.

ജലനിധിപദ്ധതിയുടെ ശുദ്ധജല വിതരണത്തിന്റെ ട്രയല്‍ റണ്‍ നടത്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റിന്റെ ചുമതലയുള്ള ടി.സി. മോഹനന്‍, എസ്.എല്‍.സി. സെക്രട്ടറി പി.എം. ജോസഫ് എന്നിവര്‍ പറഞ്ഞു.
2012 ലാണ് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടത്തിയത്. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ചാലക്കുടി ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന അവാര്‍ഡ് എന്ന സംഘടനയുടെ സഹായത്തോടെയാണ് പ്രാവര്‍ത്തികമാക്കിയത്.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആലീസ് പോള്‍, പി.കെ. സുലൈമാന്‍, വര്‍ഗ്ഗീസ് പുതുശ്ശേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



by mathrubhumi


Drawing inspiration from the proclamation of Year of Mercy by His Holiness Pope Francis, the St. Joseph Parish Shrine, Pavaratty has taken the initiative to build houses for the homeless.

പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തിലെ സാന്‍ജോസ് കാരുണ്യനിധി ഒരുക്കുന്ന എട്ട് കാരുണ്യഭവനങ്ങളുടെ ശിലാസ്ഥാപനം ബുധനാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് വി. കുര്‍ബ്ബാനയ്ക്കുശേഷം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശീര്‍വദിക്കും.

കാരുണ്യനിധിയുടെ രണ്ടാംഘട്ട ജീവകാരുണ്യപ്രവര്‍ത്തനമാണ് കാരുണ്യഭവനം. തീര്‍ത്ഥകേന്ദ്രത്തിന് 750 മീറ്റര്‍ അകലെ 14 സെന്റ് സ്ഥലത്താണ് രണ്ടുനിലകളില്‍ എട്ട് വീടുകള്‍ നിര്‍മ്മിക്കുന്നത്.

ഒന്നേകാല്‍ക്കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ജാതിമതഭേദമെന്യേയാണ് എട്ട് വീടുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറുന്നതെന്ന് വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, കാരുണ്യനിധി ജോ. കണ്‍വീനര്‍ ഒ.ജെ. ഷാജന്‍ എന്നിവര്‍ പറഞ്ഞു.

കാരുണ്യനിധി എന്റെ ലക്ഷം എന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കം കുറിക്കും. ട്രസ്റ്റി സി.പി. തോമസ്, ജെയിംസ് ആന്റണി സി., വി.സി. ജെയിംസ് എന്നിവര്‍ പങ്കെടുത്തു.

മനപ്പടിയില്‍ തെരുവുനായ്ക്കള്‍ വളര്‍ത്തുകോഴികളെ കടിച്ചുകൊന്നു. കാക്രാട്ട് റോഡില്‍ ചിറ്റിലപ്പിള്ളി പത്രോസ് ജോസിന്റെ വീട്ടിലെ ഇരുപതോളം വരുന്ന കോഴികളെയാണ് കൂടുപൊളിച്ച് കടിച്ചുകൊന്നത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

ശബ്ദംകേട്ട് സമീപവാസികളും വീട്ടുകാരും ഓടിയെത്തുമ്പോഴേക്കും കോഴികളെല്ലാം ചത്തു. ബാക്കിയുള്ളവയെ കടിച്ചുകൊണ്ടുപോകുകയും ചെയ്തു. ജോസ് ഉപജീവനമാര്‍ഗമായാണ് കോഴികളെ വളര്‍ത്തിയിരുന്നത്. മുമ്പും കൂട് പൊളിച്ച് തെരുവുനായ്ക്കള്‍ കോഴികളെ കടിച്ചുകൊന്നിട്ടുണ്ട്.

ഏഴാം വാര്‍ഡിലുള്‍പ്പെട്ട മനപ്പടി, വി.ബി.എസ്. ഹാള്‍ പരിസരം, കക്രാട്ട്‌റോഡ് എന്നീ ഭാഗങ്ങളില്‍ തെരുവുനായ്ശല്യം രൂക്ഷമായതായി നാട്ടുകാര്‍ പറഞ്ഞു.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുമായി പാവറട്ടി പഞ്ചായത്തില്‍ നികുതി ഉള്‍പ്പെടെയുള്ള പണമിടപാടുകള്‍ക്കെത്തിയ പൊതുജനങ്ങളും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. നോട്ടുകള്‍ സ്വീകരിക്കാതെ വന്നതോടെയാണ് തര്‍ക്കമുണ്ടായത്. ചിലര്‍ നികുതി കെട്ടാതെ മടങ്ങി.
നികുതി, നിരോധിച്ച നോട്ടില്‍ സ്വീകരിക്കുമെന്ന വാര്‍ത്ത കണ്ടാണ് ജനം പഞ്ചായത്ത് ഓഫീസില്‍ എത്തിയത്. ഫ്രണ്ട് ഓഫീസില്‍ എത്തിയ നാട്ടുകാര്‍ നികുതിപ്പണം, നിരോധിച്ച നോട്ടില്‍ നല്‍കിയപ്പോള്‍ ഉദ്യോഗസ്ഥന്‍ സ്വീകരിച്ചില്ല. തുടര്‍ന്ന് ഓഫീസില്‍ ബഹളവും തര്‍ക്കവുമായി.
പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്‍.പി. കാദര്‍മോന്‍ എന്നിവര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് 500ന്റെയും 1000ന്റെയും നോട്ടുകള്‍ സ്വീകരിച്ചാല്‍ ബാക്കി നല്‍കാന്‍ ചില്ലറയില്ലെന്ന വസ്തുത നാട്ടുകാരെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് പണം സ്വീകരിക്കാന്‍ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി. ബാക്കി പണത്തിന് രസീതും എഴുതിനല്‍കി പ്രശ്‌നം പരിഹരിച്ചു.

തൃശൂർ റവന്യൂ ജില്ല സ്കൂൾ ശാസ്ത്രമേള ഇന്നുമുതൽ 17 വരെ നഗരത്തിലെ വിവിധ സ്കൂളുകളിലായി നടക്കും. 5000ത്തോളം വിദ്യാർഥികൾ പങ്കെടുക്കും.

ശാസ്ത്രമേള തൃശൂർ സേക്രഡ് ഹാർട്ട് കോൺവന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലും, ഗണിതശാസ്ത്രമേള സെന്റ് ക്ലെയേഴ്സ് എച്ച്എസ്എസിലും, സാമൂഹികശാസ്ത്രമേള ഹോളിഫാമിലി എച്ച്എസ്എസിലും, പ്രവൃത്തിപരിചയമേള കാൽഡിയൻ സിറിയൻ എച്ച്എസ്എസിലും, ഐടി മേള മോഡൽ ബോയ്സ് എച്ച്എസ്എസിലും നടക്കും. രാവിലെ 10 മുതൽ മത്സരങ്ങൾ ആരംഭിക്കും.

ഇന്നുരാവിലെ 10ന് മോഡൽ ബോയ്സ് എച്ച്എസ്എസിൽ നടക്കുന്ന ചടങ്ങിൽ മേയർ അജിത ജയരാജൻ മേള ഉദ്ഘാടനം ചെയ്യും. കെ. രാജൻ എംഎൽഎ അധ്യക്ഷനാകും. 17ന് വൈകീട്ട് അഞ്ചിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി അധ്യക്ഷനാകും. ഡിഡിഇ കെ. സുമതി, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ലീന രവിദാസ്, പബ്ലിസിറ്റി കൺവീനർ സി.കെ. ബിന്ദു, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


ജന്‍ ഔഷധി കശ്മീർ റോഡിൽ പ്രവർത്തനമാരംഭിച്ചു
ഫോൺ : 0487-2645557, 9495957594

ഷുഗര്‍,കാര്‍ഡിയാക്‌, ബ്ലഡ്‌ പ്രഷര്‍,ഗാസ്‌ട്രോ ചികിത്സയ്‌ക്കുള്ളവയും വൈറ്റമിനുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നീവ വാഭാഗങ്ങളില്‍ പെടുന്ന  മരുന്നുകള്‍ അനായാസം ലഭ്യമാണ്‌.

ഭാരത സര്‍ക്കാര്‍ മുഖേനആരംഭിച്ചു മരുന്നു കടകളുടെ ഒരു ശ്യംഖലയാണ്‌ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍, മികച്ച ഗുണനിലവാരമുള്ള ജനറിക്‌ മരുന്നുകള്‍ കുറഞ്ഞ വിലയ്‌ക്ക്‌ ഇവിടെ നിന്നു ലഭിക്കും

പാവറട്ടി: പെരിങ്ങാട് സെന്റ് തോമസ് ദേവാലയത്തില്‍ മാര്‍തോമ്മാശ്ലീഹായുടെയും വി. അല്‍ഫോണ്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഞായറാഴ്ച ആഘോഷിക്കും. ശനിയാഴ്ച നടന്ന കൂടുതുറക്കല്‍ ശുശ്രൂഷ ഭക്തിസാന്ദ്രമായി.

തുടര്‍ന്ന് തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചു. ഫാ. പോള്‍ പയ്യപ്പിള്ളി മുഖ്യകാര്‍മികനായി. തിരുനാള്‍ ദിവസമായ ഞായറാഴ്ച രാവിലെ 10.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ഷൈജോ പാറമേല്‍ കാര്‍മികനാകും.

തുടര്‍ന്ന് നൊവേന, തിരുനാള്‍ പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, വൈകിട്ട് അഞ്ചിന് വി. കുര്‍ബാന, ആറിന് പെരിങ്ങാട് കാത്തലിക് അസോസിയേഷന്റെ അവാര്‍ഡ്ദാനവും കലാസന്ധ്യയും അരങ്ങേറും.

ചാവക്കാട്: ഒരുകൂട്ടം യുവാക്കളുടെ കൂട്ടായ്മയില്‍ തൊട്ടാപ്പ് ലൈറ്റ് ഹൗസ് കടപ്പുറത്ത് കുട്ടികള്‍ക്കായി പാര്‍ക്ക് ഒരുങ്ങി. അധികം സാമ്പത്തികച്ചെലവില്ലാതെ പ്രകൃതിയില്‍നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മുളകെട്ടിയുള്ള ഊഞ്ഞാലുകളും തണലിലിരുന്ന് വിശ്രമിക്കാന്‍ മേല്‍ക്കൂര കെട്ടിയ ഇരിപ്പിടങ്ങളും പാര്‍ക്കിലൊരുക്കിയിട്ടുണ്ട്.
കുട്ടികളെ ആകര്‍ഷിക്കുന്നതിനായി ടാങ്കില്‍ വളര്‍ത്തുമത്സ്യങ്ങളുമുണ്ട്. കടലേറ്റത്തില്‍ കടപുഴകിയ തെങ്ങിന്‍തടികളും കാറ്റാടിമരങ്ങളും ഉപയോഗിച്ചാണ് പാര്‍ക്കിനു ചുറ്റും കെട്ടിത്തിരിച്ചിട്ടുള്ളത്. റോഡില്‍നിന്ന് പാര്‍ക്കിലേക്ക് പ്രവേശിക്കാന്‍ തകര്‍ന്നുകിടക്കുന്ന കടല്‍ഭിത്തിക്കു മുകളില്‍ പണിത താത്കാലിക പാലവും മരത്തടിയുപയോഗിച്ച് മനോഹരമായി കെട്ടിയൊരുക്കിയിട്ടുണ്ട്.
പ്ലാസ്റ്റിക്ക് ഷീറ്റ്, വൈക്കോല്‍ എന്നിവ ഉപയോഗിച്ചുള്ള ഏതാനും ഹട്ടുകളും പാര്‍ക്കിലുണ്ട്. കടലിറങ്ങി കര രൂപപ്പെട്ട സ്ഥലത്താണ് പാര്‍ക്ക് പണിതിട്ടുള്ളത്. കടലേറ്റം ശക്തമായാല്‍ പാര്‍ക്കിനെ ബാധിക്കുമെന്ന ആശങ്കയും യുവാക്കള്‍ക്കില്ലാതില്ല. കടലോരത്തേക്ക് ഇറങ്ങാന്‍ പാര്‍ക്കില്‍നിന്ന് ചെറിയ കവാടവുമുണ്ട്. യുവാക്കള്‍ത്തന്നെയാണ് പാര്‍ക്കിന്റെ എല്ലാപ്പണികളും നടത്തുന്നത്.
വൈകിട്ട് കടലോരത്ത് ഒത്തുകൂടുന്ന യുവാക്കളുടെ കൂട്ടായ്മയിലാണ് പാര്‍ക്കെന്ന ആശയം ഉയര്‍ന്നത്. വൈകാതെ പാര്‍ക്കിന്റെ പണികളും ആരംഭിക്കുകയായിരുന്നു. തൊട്ടാപ്പ് കടപ്പുറത്തെത്തുന്ന സഞ്ചാരികള്‍ക്ക് ലൈറ്റ് ഹൗസ് സന്ദര്‍ശിച്ച് പാര്‍ക്കിലിരുന്നുകൊണ്ടുതന്നെ കടലില്‍ ചെറുവഞ്ചിക്കാരുടെ മീന്‍പിടിത്തം കാണാം. പിടിച്ച് അധികം നേരമായിട്ടില്ലാത്ത മത്സ്യം വാങ്ങി വീടുകളിലേക്കു മടങ്ങുകയും ചെയ്യാം.
ഒഴിവുദിവസങ്ങളില്‍ പാര്‍ക്കില്‍ ധാരാളംപേര്‍ എത്തുമെന്നാണ് യുവാക്കളുടെ പ്രതീക്ഷ. പാര്‍ക്കില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും തീരുമാനമുണ്ട്. കടപ്പുറം പഞ്ചായത്തില്‍ കുട്ടികളുടെ പാര്‍ക്ക് എന്ന ആശയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കടലോരത്ത് കുട്ടികളുടെ പാര്‍ക്ക് പണിയുന്നത് അത്ര പ്രായോഗികമല്ലെന്നാണ് പഞ്ചായത്തധികൃതര്‍ പറയുന്നത്. വന്‍ സാമ്പത്തികച്ചെലവു വരുന്ന പദ്ധതി കടലേറ്റത്തില്‍ തകരാന്‍ സാധ്യത കൂടൂതലാണ്.
അധികം മുടക്കുമുതലില്ലാതെ ഇത്തരം കൂട്ടായ്മകളുടെ സംരംഭങ്ങളേ ഫലവത്താവൂ. കോണ്‍ക്രീറ്റ് പോലെയുള്ളവ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ വര്‍ഷകാലത്ത് നശിച്ചാലും ഏറെ ബുദ്ധിമുട്ടില്ലാതെ വീണ്ടും പണിതുയര്‍ത്താവുന്ന ലളിതമായ രീതിയാണ് യുവാക്കള്‍ സ്വീകരിച്ചത്.


news http://www.mathrubhumi.com/



മുല്ലശ്ശേരി:
പറമ്പന്‍തളി ഷഷ്ഠി ആഘോഷത്തോടനുബന്ധിച്ച് ഞായറാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

 രാവിലെ 8.30 മുതല്‍ ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ വെങ്കിടങ്ങ്, പൂവത്തൂര്‍ വരെയേ സര്‍വ്വീസ് നടത്താന്‍ അനുവദിക്കൂ. 

കാഞ്ഞാണി റൂട്ടില്‍നിന്ന് വരുന്ന വാഹനങ്ങള്‍ വെങ്കിടങ്ങ് ബസ്സ്റ്റാന്‍ഡില്‍ക്കയറി തിരിച്ചുപോകണം.

ഗുരുവായൂര്‍, ചാവക്കാട് പ്രദേശങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ പൂവത്തൂര്‍ ബസ്സ്റ്റാന്‍ഡില്‍വന്ന് തിരിച്ചുപോകണം. അമല-പറപ്പൂര്‍ റൂട്ടിലോടുന്ന ബസ്സുകള്‍ പൂവത്തൂര്‍ വഴി തിരിഞ്ഞുപോകണം. ശൂലം, കാവടി ഇറങ്ങുന്ന സമയങ്ങളില്‍ ചെറുവാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര പരിസരത്തെത്തുന്ന ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് നടത്താന്‍ മുല്ലശ്ശേരി അയ്യപ്പക്കുടം ക്ഷേത്രമൈതാനവും ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ഗ്രൗണ്ടും ഒരുക്കിയതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

ഷഷ്ഠി വര്‍ണ്ണാഭമാക്കാന്‍ 28 ദേശക്കാര്‍


മുല്ലശ്ശേരി പറമ്പന്‍തളി മഹാദേവക്ഷേത്രത്തിലെ ഷഷ്ഠിയാഘോഷം തുടങ്ങി. വിവിധ ദേശക്കാരുടെ നേതൃത്വത്തില്‍ നടന്ന ഗ്രാമപ്രദക്ഷിണത്തോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്.

ഷഷ്ഠി ആഘോഷദിവസമായ ഞായറാഴ്ച രാവിലെ നാലിന് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യം, മലര്‍നിവേദ്യം, ഉഷഃപൂജ, 6.30 മുതല്‍ 11.30 വരെ അഭിഷേകം എന്നിവ നടക്കും. ക്ഷേത്രം തന്ത്രി താമരപ്പിള്ളി ദാേമാദരന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികനാകും.


ഷഷ്ഠി വര്‍ണ്ണാഭമാക്കാന്‍ 28 ദേശക്കമ്മിറ്റിക്കാര്‍ ഒരുങ്ങിക്കഴിഞ്ഞു. മുല്ലശ്ശേരി, വെങ്കിടങ്ങ്, പാവറട്ടി എന്നീ പഞ്ചായത്തുകളിലെ വിവിധ ആഘോഷകമ്മിറ്റികളാണ് ഇവര്‍. ശൂലങ്ങളും വ്യത്യസ്തമായ കാവടി സെറ്റുകളാണ് ഇത്തവണയും ഓരോ കമ്മിറ്റിക്കാരും ഒരുക്കിയിട്ടുള്ളത്.
25 കാവടി സെറ്റുകളാണ് ക്ഷേത്രത്തിലെത്തുന്നത്.

ഉച്ചയ്ക്ക് രണ്ടോടെ വെന്‍മേനാട് കമ്മിറ്റിയുടെ കാവടി ആദ്യം ക്ഷേത്രത്തിലെത്തും. 

തുടര്‍ന്ന് പാവറട്ടി വിളക്കാട്ടുപാടം, കോര്‍ളി പടിഞ്ഞാറ് നട കമ്മിറ്റി, ശക്തിവേല്‍ കമ്മിറ്റി, അമ്പലനട, ആഞ്ജനേയപുരം, അയ്യപ്പന്‍കുടം, മുല്ലശ്ശേരി ബ്ലോക്ക്, തോരംകുത്തി ആല്‍, കണ്ണേങ്ങാത്ത്, ഇരിമ്പ്രനെല്ലൂര്‍, ഷാവോലിന്‍ ഗ്രാമം, അച്ചന്റെ അമ്പലം, ഇലഞ്ഞിക്കാവ്, മുല്ലശ്ശേരി സെന്റര്‍, കണ്ണന്‍കാട്, കണ്ണംകുളങ്ങര, കുണ്ടഴിയൂര്‍, പൂഞ്ചിറ, കണ്ണോത്ത് സെന്റര്‍ എന്നീ ആഘോഷകമ്മിറ്റികളുടെ കാവടികള്‍ പന്തലിലെത്തും.
തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ക്ഷേത്രനടയില്‍ എത്തും. യുവചേതന, താണവീഥി സെന്റര്‍, താണവീഥി അയ്യപ്പസ്വാമി ക്ഷേത്രം, ഗുരുജിനഗര്‍, കിഴക്കുമുറി എന്നീ ആഘോഷകമ്മിറ്റികളുടെ കാവടികള്‍ പന്തലില്‍ എത്താതെ നേരിട്ട് ക്ഷേത്രത്തിലെത്തും.  രാത്രി ഒമ്പതോടെ ആഘോഷങ്ങള്‍ സമാപിക്കും.

സെന്റ് ജോസഫ്‌സ് ട്രെയ്‌നിങ് കോളേജില്‍ യൂണിയന്‍ ഉദ്ഘാടനം സാഹിത്യകാരന്‍ ഇഞ്ചക്കാട് ബാലചന്ദ്രന്‍ നിര്‍വ്വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ ജോവിന്‍ ജോയ് പി. അധ്യക്ഷനായി. മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട്, എം.സി. പുഷ്പാവതി, ഡോ. കെ. രാജഗോപാലന്‍, പി.വി. ലോറന്‍സ്, ഫാ. വര്‍ഗ്ഗീസ് കാക്കശ്ശേരി, ആനി ജോണി, എ.കെ. രേണുക എന്നിവര്‍ പ്രസംഗിച്ചു. 




പാവറട്ടി: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ കേരളപ്പിറവിദിനത്തില്‍ പ്രാചീന കാര്‍ഷിക ഗൃഹോപകരണ പ്രദര്‍ശനം ഒരുക്കി. പ്രശസ്തരായ അറുപത് മഹത് വ്യക്തികളുടെ ചിത്രപ്രദര്‍ശനവും നടത്തി. നടന്‍ ശിവജി ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട് അധ്യക്ഷനായി. ഗുരുവായൂര്‍ സി.ഐ. ഇ. ബാലകൃഷ്ണന്‍, പ്രധാന അധ്യാപകന്‍ പി.വി. ലോറന്‍സ്, പി.കെ. രാജന്‍, എ.ഡി. തോമസ്, പി.കെ. റീന, ജിനി ജോര്‍ജ്, ഷിജി ആന്റോ എന്നിവര്‍ പ്രസംഗിച്ചു.



പാവറട്ടി: സി.കെ.സി. എല്‍.പി. സ്‌കൂളില്‍ കേരളപ്പിറവി ദിനത്തില്‍ 'ശുചിത്വകേരളം സുന്ദരകേരളം' എന്ന സന്ദേശമുയര്‍ത്തി വെയ്സ്റ്റ് ബിന്‍ സ്ഥാപിച്ചു. പാവറട്ടി സഹ. ബാങ്ക് പ്രസിഡന്റ് കമാലുദ്ദീന്‍ തോപ്പില്‍ ഉദ്ഘാടനം ചെയ്തു. നാടന്‍ ഭക്ഷണപ്രദര്‍ശനം പ്രധാനാധ്യാപിക സിസ്റ്റര്‍ അല്‍ഫോണ്‍സ ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ജോഷ്‌ന, ബി.പി. ജോയ്‌സി, ടി.കെ. ഷീല, ലീന ചാള്‍സ്, കെ.ഒ. റീന എന്നിവര്‍ പ്രസംഗിച്ചു.


പാവറട്ടി: വെന്‍മേനാട് എ.എം.എല്‍.പി. സ്‌കൂളില്‍ കേരളപ്പിറവിക്ക് ജൈവ പച്ചക്കറിത്തെ വിതരണവും നാടന്‍ ഭക്ഷ്യമേളയും ഒരുക്കി. വാര്‍ഡ് അംഗം അബു വടക്കയില്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സുമ തോമസ് അധ്യക്ഷയായി. ഇഖ്ബാവല്‍ വട്ടച്ചിറ, മുഹമ്മദ് സിംല എന്നിവര്‍ പ്രസംഗിച്ചു.



പാവറട്ടി: മരുതയൂര്‍ തജ്‌നിദ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്‌ളബ്ബിന്റെ കേരളപ്പിറവിദിനാഘോഷം പ്രസിഡന്റ് സിസ്റ്റര്‍ മരുതയൂര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷെഫീഖ് വെന്‍മേനാട് അധ്യക്ഷനായി.
മുല്ലശ്ശേരി മള്‍ട്ടിപര്‍പ്പസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാഘോഷം നടത്തി. പ്രസിഡന്റ് പി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.




























പാവറട്ടി: പുതുമനശ്ശേരി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ഉപദേവതായ ദേവീക്ഷേത്രത്തിന്റെ കട്ടിളവെപ്പ് നടത്തി. വിശേഷാല്‍ പൂജകള്‍ക്കുശേഷം ക്ഷേത്രം മേല്‍ശാന്തി ശ്രീധരന്‍ നമ്പൂതിരി കട്ടിളവെച്ചു. ക്ഷേത്ര പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടമായാണ് അഞ്ചുലക്ഷംരൂപ ചെലവില്‍ ദേവീക്ഷേത്രം നിര്‍മ്മിക്കുന്നത്.

 പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാള്‍ വെടിക്കെട്ടിന് അനുമതി നല്‍കണമെന്ന് പാവറട്ടി തീര്‍ത്ഥകേന്ദ്രം വെടിക്കെട്ട് കമ്മിറ്റി ആവശ്യപ്പെട്ടു. 141-ാം തിരുനാളിന്റെ വെടിക്കെട്ട് അനുമതിയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം സംയുക്ത വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
കഴിഞ്ഞവര്‍ഷം തൃശ്ശൂര്‍ പൂരക്കമ്മിറ്റികളുടെകൂടെ പാവറട്ടി തീര്‍ത്ഥകേന്ദ്ര വെടിക്കെട്ടുകമ്മിറ്റിയും സമരപരിപാടികകളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ വെടിക്കെട്ട് നടത്താന്‍ അവസാനനിമിഷം അനുമതി ലഭിച്ചില്ല.
വെടിക്കെട്ട് അനുമതിയ്ക്കുവേണ്ടി സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കമ്മിറ്റി അറിയിച്ചു. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, കമ്മിറ്റി ഭാരവാഹികളായ കെ.എഫ്. ലാന്‍സണ്‍, ഒ.എഫ്. ഡൊമിനി, എന്‍.ജെ. ലിയോ, സുബിരാജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

പാവറട്ടി കാക്കശ്ശേരി സെന്റ് മേരീസ് പള്ളിയില്‍ അമലോത്ഭവമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു.
തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജെയ്‌സണ്‍ വടക്കേത്തല കാര്‍മ്മികനായി. ഫാ. ദേവസ്സി പന്തല്ലൂക്കാരന്‍ സന്ദേശം നല്‍കി. തിരുനാള്‍ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി. നേര്‍ച്ച ഊട്ടില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
വൈകിട്ട് ഫാന്‍സി വെടിക്കെട്ട്, കിരീടം എഴുന്നള്ളിപ്പ്, കിരീടസമര്‍പ്പണ സമാപനം എന്നിവ നടന്നു. പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, അസി. വികാരി. ഫാ. ടോണി വാഴപ്പിള്ളി, സി.പി. ജെയിംസ്, സി.എ. ദേവസ്സി, സി.സി. ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

കാർഷിക ഉല്പന്നങ്ങളുടെ സംഭരണത്തിനും വിൽപ്പനയ്ക്കുമായി കേരളത്തിൽ പുതിയ 200 ഇക്കോ ഷോപ്പുകൾ ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.

 കേര കർഷക ഫെഡറേഷനും പാവറട്ടി കൃഷിഭവൻ വെജിറ്റബിൾ ക്ലസ്റ്ററും സംയുക്‌തമായി ആരംഭിച്ച കർഷക മിത്ര ബയോ ഫാർമസിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രീയമായ മാർക്കറ്റിംഗ് സിസ്റ്റം കാർഷിക മേഖലയിൽ നടപ്പിലാക്കും. തരിശായ കിടക്കുന്ന 90,000 ഹെക്ടർ ഭൂമി പൂർണമായും കൃഷിയോഗ്യമാക്കും. നഷ്‌ടപ്പെട്ടുപോയികൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം തിരിച്ചുകൊണ്ടുവരും. നാളികേര സംഭരണവുമായി ബന്ധപ്പെടുള്ള സാങ്കേതിക തടസങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ പൂർത്തിയായാൽ സംഭരണവില 27 ആയി വർധിപ്പിക്കുമെന്നും കൃഷി മന്ത്രി കൂട്ടിച്ചേർത്തു.

മുരളി പെരുനെല്ലി എംഎൽഎ യോഗത്തിൽ അധ്യക്ഷനായിരുന്നു. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. കാദർമോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, ജില്ലാ കൃഷി ഓഫീസർ എ.എ. പ്രസാദ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി. സന്ധ്യ, കൃഷി ഓഫീസർ കെ. സിന്ധു, അഡ്വ. ജോബി ഡേവിസ്, കമാലുദ്ദീൻ തോപ്പിൽ, വി.കെ. അബ്ദുള്ളമോൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ര്‌ടീയകക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.

കേരകര്‍ഷക ഫെഡറേഷനും പാവറട്ടി കൃഷിഭവന്‍ വെജിറ്റബിള്‍ സ്റ്റോറും സംയുക്തമായി ആരംഭിക്കുന്ന കര്‍ഷകമിത്ര അഗ്രി സൂപ്പര്‍ മാര്‍ക്കറ്റ് ആന്‍ഡ് ബയോഫാര്‍മസി ഞായറാഴ്ച തുറക്കും.

ഉച്ചയ്ക്ക് 12ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
മുരളി പെരുനെല്ലി എംഎല്‍എ ആധ്യക്ഷ്യം വഹിക്കും.
പാലുവായ് റോഡില്‍ പബ്‌ളിക് ലൈബ്രറിക്ക് എതിര്‍വശത്തെ കെട്ടിടത്തിലാണ് കര്‍ഷകമിത്ര പ്രവര്‍ത്തനമാരംഭിക്കുന്നത്.

കര്‍ഷകര്‍ക്ക് ആവശ്യമായ വിത്ത്, വളം, തൈകള്‍, കൃഷിയുപകരണങ്ങള്‍ എന്നിവയും കര്‍ഷകര്‍ ഉത്പാദിപ്പിച്ച പച്ചക്കറികളും വിപണനം ചെയ്യും. തേങ്ങയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന 15 ഉത്പന്നങ്ങളും ലഭ്യമാക്കും. 

കേരകര്‍ഷക ഫെഡറേഷന്‍ പാവറട്ടി പ്രസിഡന്റ് അഡ്വ. ജോബി ഡേവിസ്, എം.എസ്. ദാമോദരന്‍, ഒ.െക. ജോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പാവറട്ടി സെന്റ് തോമസ് ആശ്രമദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ഇന്നു ആഘോഷിക്കും. രാവിലെ 6.30നു ദിവ്യബലി, 10നു ആഘോഷമായ തിരുനാൾ ഗാനപൂജക്ക് ഫാ. ഫിലിപ്പ് പനക്കൽ മുഖ്യകാർമികത്വം വഹിക്കും.

ഫാ. വിൻസന്റ് കുണ്ടുകുളം തിരുനാൾ സന്ദേശം നൽകും. തിരുനാൾ ദിവ്യബലിയെ തുടർന്ന് ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പ് വന്ദനം എന്നിവ നടക്കും. തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട് നേതൃത്വം നൽകും. രാത്രി 6.30നു വിവിധ കലാപരിപാടികളും അരങ്ങേറും. ഇന്നലെ രാത്രി വിവിധ കുടുംബ കൂട്ടായ്മകളിൽനിന്നുള്ള വള എഴുന്നള്ളിപ്പുകൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവാലയത്തിലെത്തി സമാപിച്ചു.

പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിന്റെ നിര്‍മ്മല്‍ ഭവന്‍ നിര്‍മ്മാണത്തിന് വിളക്കാട്ടുപാടം ദേവസൂര്യയുടെ ശ്രമദാനം.
തീര്‍ത്ഥകേന്ദ്രം കുടുംബകൂട്ടായ്മയുടെ കേന്ദ്രസമിതി നിര്‍മ്മിച്ചു നല്‍കുന്ന നിര്‍മ്മല്‍ ഭവനത്തിന്റെ കല്‍പ്പണി പൂര്‍ണ്ണമായും ദേവസൂര്യ അംഗങ്ങള്‍ ഏറ്റെടുത്തു.
നെഹ്രു യുവകേന്ദ്രയുടെ, ചാവക്കാട് ബ്ലോക്കുതലത്തില്‍ മികച്ച ശ്രമദാന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഈവര്‍ഷത്തെ പുരസ്‌കാരം ലഭിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് നിര്‍മ്മല്‍ ഭവന്റെ നിര്‍മ്മാണ ശ്രമദാനം ഏറ്റെടുത്തത്. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വെള്ളി ജോയുടെ കുടുംബത്തിനാണ് ഭവനം നിര്‍മ്മിച്ചു നല്‍കുന്നത്.
ഭവനത്തിന്റെ കട്ടിളവെപ്പ് കര്‍മ്മം തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ നിര്‍വഹിച്ചു. ട്രസ്റ്റിമാരായ അഡ്വ. ജോബി ഡേവിഡ്, ഇ.എല്‍. ജോയ്, പി.ഐ. ഡേവിഡ്, എ.എല്‍. കുരിയാക്കോസ്, ദേവസൂര്യ അംഗം റെജി വിളക്കാട്ടുപാടം എന്നിവര്‍ പങ്കെടുത്തു.

പാവറട്ടി സെന്റ് തോമസ് ആശ്രമ ദേവാലയത്തിൽ 40 മണിക്കൂർ ആരാധന ഇന്ന് ആരംഭിക്കും. ജില്ലയിൽ അപൂർവം ദേവാലയങ്ങളിൽ മാത്രമാണ് തുടർച്ചയായി 40 മണിക്കൂർ ആരാധന നടക്കുന്നത്. അതിരൂപത വികാരി ജനറാൾ മോൺ. ജോർജ് കോമ്പാറയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 6.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും തുടർന്നുള്ള ഭക്‌തിസാന്ദ്രമായ ദിവ്യകാരുണ്യപ്രദക്ഷിണത്തോടുംകൂടി ആരാധനക്ക് തുടക്കമാകും.

ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട്, ഫാ. ജിജോ തീതായി എന്നിവർ സഹകാർമികരാകും. ശനിയാഴ്ച രാവിലെ 9.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലി, വചനസന്ദേശം എന്നിവക്ക് തിരുവനന്തപുരം പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ. സിറിയക് മുഖ്യകാർമികത്വം വഹിക്കും. ദിവ്യകാരുണ്യപ്രദക്ഷിണത്തോടെ ആരാധനക്ക് സമാപ്തിയാകും.


തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് ഇനി സൗജന്യ വൈ–ഫൈ സൗകര്യം. രണ്ടാം പ്ലാറ്റ്ഫോമിൽനിന്നു മുകളിലേക്കു കയറാൻ എസ്കലേറ്റർ. ഹൈടെക് സൗകര്യങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗ് വഴി കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തു.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ എന്നിവർ എസ്കലേറ്ററിൽ കയറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. തിരുവനന്തപുരം ഡിവിഷൻ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ കെ.എസ്.ജയിൻ, സ്റ്റേഷൻ മാനേജർ ജോസഫ് നൈനാൻ തുടങ്ങിയവർ പങ്കെടുത്തു.

തൃശൂർ, തിരുവനന്തപുരം, പാലക്കാട് സ്റ്റേഷനുകൾ കോഴിക്കോടുമായി ബന്ധപ്പെടുത്തി റെയിൽ ടെല്ലിന്റെ എച്ച്ഡി വീഡിയോ കോൺഫറൻസിംഗ് സൗകര്യം ഉപയോഗിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്കും ഇതുവഴി കടന്നു പോകുന്നവർക്കും വൈ–ഫൈ സൗകര്യം ഉപയോഗിച്ച് ഒരു ഉയർന്ന എച്ച്ഡി വീഡിയോ, ഒരു പുസ്തകം അല്ലെങ്കിൽ ഒരു പുതിയ ഗെയിം ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

പ്രതിദിനം 20,000 യാത്രക്കാർ എത്തുന്ന സ്റ്റേഷനാണ് തൃശൂർ. യാത്രക്കാർക്കു വൈ–ഫൈ സേവനം നൽകുന്നത് റെയിൽ വയർ എന്ന റെയിൽ ടെല്ലിന്റെ ബ്രോഡ് ബാൻഡ് സേവനമാണ്. യാത്രക്കാർക്ക് ഏറ്റവും മികച്ച രീതിയിലുള്ള ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്‌തമാക്കി.

റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരക്കുന്ന ലിഫ്റ്റിന്റെ ഉദ്ഘാടനം മൂന്നു മാസത്തിനുള്ളിൽ നടത്തുമെന്നു സ്റ്റേഷൻ മാനേജർ ജോസഫ് നൈനാൻ പറഞ്ഞു. നിർമാണ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. എസ്കലേറ്ററിന്റെ നിർമാണം പൂർത്തിയാക്കാനുള്ളതും എത്രയും വേഗം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്

പാവറട്ടി: തിരക്കേറിയ പാവറട്ടി സെന്റര്‍ റോഡിലെ സീബ്രാവരകള്‍ മാഞ്ഞത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ബസ്സ്റ്റാന്‍ഡ് കവാടത്തിനു സമീപമുള്ള റോഡിലെ സീബ്രാവരകളാണ് മാഞ്ഞത്. ഇതുമൂലം യാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ കഴിയുന്നില്ല.
റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചാല്‍ വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കുന്നുമില്ല. ഇതിനാല്‍ റോഡ് മുറിച്ചുകടക്കുന്നതിന് യാത്രക്കാര്‍ക്ക് ഏറെ സമയം കാത്തുനില്‍ക്കേണ്ട ഗതികേടാണ്. പാവറട്ടി സെന്ററില്‍നിന്നെത്തുന്ന യാത്രക്കാര്‍ക്ക് സ്റ്റാന്‍ഡിലെത്താന്‍ ഈ റോഡ് മുറിച്ചുകടക്കാനും തരമില്ല.
വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ റോഡ് മുറിച്ചുകടക്കാന്‍ ഏറെ ക്ലേശിക്കുന്നു.
കഴിഞ്ഞ ദിവസം സെന്റലിന്‍നിന്ന് അല്പം നീങ്ങി എസ്.ബി.ടി. ബാങ്കിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പുതുമന സ്വദേശിനിയായ ബാങ്ക് ജീവനക്കാരിക്ക് പരിക്കേറ്റിരുന്നു. രണ്ടുബാങ്കും എ.ടി.എം.സെന്ററും പ്രവര്‍ത്തിക്കുന്ന ഈ ഭാഗത്തെ റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് സുഗമമായി റോഡ് മുറിച്ചുകടക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.


http://www.mathrubhumi.com/

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന കോച്ചിംഗ്-കം-ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി / എസ്.ടി എന്ന സ്ഥാപനം വിവിധ ബാങ്കിംഗ് സര്‍വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, കോ-ഓപ്പറേറ്റീവ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, റെയില്‍വേ തുടങ്ങിയ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നടത്തുന്ന വിവിധ തസ്തികകള്‍ക്കുള്ള മത്സര പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്നതിനും, ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും 25 ദിവസം ദൈര്‍ഘ്യമുള്ള വി.ജി. പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദഗ്ധരായ അധ്യാപകര്‍ നയിക്കുന്ന ക്ലാസുകളില്‍ ഗണിതം, പൊതുവിജ്ഞാനം, മാനസിക വിശകലനശേഷി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെ എളുപ്പ മാര്‍ഗ്ഗങ്ങള്‍ പരിശീലിപ്പിക്കുന്നു. അപേക്ഷകര്‍ ഏതെങ്കിലും ഡിഗ്രി പാസായവരും 18നും 41നും മധ്യേ പ്രായമുള്ള എറണാകുളം / കോട്ടയം / ഇടുക്കി / തൃശൂര് ‍ /ആലപ്പുഴ ജില്ലകളിലെ പട്ടികജാതി / വര്‍ഗ ഉദ്യോഗാര്‍ത്ഥികളുമായിരിക്കണം. വിശദവിവരങ്ങള്‍ക്ക് 0484 - 2312944 എന്ന നമ്പരില്‍ ബന്ധപ്പെടണം. പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നാല്‍പ്പത് പേര്‍ക്ക് മാത്രം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 30. വിലാസം: ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (സി.ജി.സി), സി.ജി.സി ഫോര്‍ എസ്.സി / എസ്.ടി, കണ്ടത്തില്‍ ബില്‍ഡിംഗ്‌സ്, കര്‍ഷക റോഡ്, എറണാകുളം, കൊച്ചി - 692 016. ഇ-മെയില്‍ -cgcekm.emp.lbr@kerala.gov.in


പാവറട്ടി സര്‍വ്വീസ് സഹ. ബാങ്കിന് അത്യാധുനിക സൗകര്യത്തോടുകൂടിയ കെട്ടിടം നിര്‍മ്മിക്കും. ഷോപ്പിങ് കോംപ്‌ളക്‌സ്, കണ്‍വെന്‍ഷന്‍ സെന്റര്‍, വിപുലമായ പാര്‍ക്കിങ് സൗകര്യം എന്നിവയോടുകൂടിയാകും കെട്ടിടം പണിയുക.
ബാങ്ക് നല്‍കിയിരുന്ന ഗഹാന്‍ വായ്പ 25 ലക്ഷത്തില്‍നിന്ന് 30 ലക്ഷമാക്കി വര്‍ധിപ്പിച്ചു. നീതി മെഡിക്കല്‍ ലാബ് ആരംഭിക്കാനും അംഗികാരമായി.
ബാങ്ക് പ്രസിഡന്റ് കമാലുദ്ദീന്‍ തോപ്പില്‍ അധ്യക്ഷനായി. വൈസ്​പ്രസിഡന്റ് പി.കെ. ജോണ്‍സണ്‍, പി. യോഗേഷ്‌കുമാര്‍, സി.ടി. മനാഫ്, സി.എം. സെബാസ്റ്റ്യന്‍, സുനില്‍ അമ്പലത്തിങ്കല്‍, ശോഭി ജോര്‍ജ്ജ്, ആഗ്നസ് ജോണ്‍, മീര ജോസ്, ബാങ്ക് സെക്രട്ടറി കെ. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget