നാട്ടുകാര്‍ പിടികൂടുന്ന പാമ്പുകളെ ചാക്കില്‍ കെട്ടി നേരെ കൊണ്ടുവരുന്നത് പാവറട്ടി പോലീസ് സ്റ്റേഷനിലേക്കാണ്. ഇതോടെ നാട്ടുകാര്‍ക്ക് തലവേദനയൊഴിവാകും.
ഇവ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ട ആശങ്ക കാരണം സൂക്ഷിക്കുന്നതിനായി ഒരു കൂട് തന്നെ ഒരുക്കിയിരിക്കയാണ് പോലീസുകാര്‍. പിടികൂടി കൊണ്ടുവരുന്ന പാമ്പുകളെ ഇപ്പോള്‍ ഈ കൂട്ടിലാണ് സൂക്ഷിക്കുന്നത്.
ഇവ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ട ആശങ്ക കാരണം സൂക്ഷിക്കുന്നതിനായി ഒരു കൂട് തന്നെ ഒരുക്കിയിരിക്കയാണ് പോലീസുകാര്‍. പിടികൂടി കൊണ്ടുവരുന്ന പാമ്പുകളെ ഇപ്പോള്‍ ഈ കൂട്ടിലാണ് സൂക്ഷിക്കുന്നത്.
ഫോറസ്റ്റ് അധികൃതരെ വിളിച്ചാല്‍ സമയത്തിന് എത്താത്തതുമൂലമാണ് നാട്ടുകാര്‍ പാമ്പിനെയുംകൊണ്ട് പോലീസ് സ്റ്റേഷനിലെത്തുന്നത്. പാമ്പിനെ പോലീസ് സ്റ്റേഷനിലെത്തിച്ചാല്‍ ആശ്വാസത്തോടെയാണ് നാട്ടുകാരുടെ പോക്ക്. പാമ്പ് ചത്താല്‍ പുലിവാല് പിടിക്കുമല്ലോ എന്നതുകൊണ്ടാണ് ഇവര്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നത്.
പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുന്ന പാമ്പുകളെ മൂന്നുദിവസം കൂടുമ്പോഴാണ് ഫോറസ്റ്റ് അധികൃതരെത്തി ഏറ്റെടുക്കുന്നത്. കഴിഞ്ഞദിവസം എളവള്ളി ഐനിക്കുളങ്ങരയില്‍നിന്നു പിടികൂടിയ മലമ്പാമ്പിനെ പാവറട്ടി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.
http://www.mathrubhumi.com/
http://www.mathrubhumi.com/
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.