നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന കോച്ചിംഗ്-കം-ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി / എസ്.ടി എന്ന സ്ഥാപനം വിവിധ ബാങ്കിംഗ് സര്‍വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, കോ-ഓപ്പറേറ്റീവ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, റെയില്‍വേ തുടങ്ങിയ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നടത്തുന്ന വിവിധ തസ്തികകള്‍ക്കുള്ള മത്സര പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്നതിനും, ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും 25 ദിവസം ദൈര്‍ഘ്യമുള്ള വി.ജി. പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദഗ്ധരായ അധ്യാപകര്‍ നയിക്കുന്ന ക്ലാസുകളില്‍ ഗണിതം, പൊതുവിജ്ഞാനം, മാനസിക വിശകലനശേഷി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെ എളുപ്പ മാര്‍ഗ്ഗങ്ങള്‍ പരിശീലിപ്പിക്കുന്നു. അപേക്ഷകര്‍ ഏതെങ്കിലും ഡിഗ്രി പാസായവരും 18നും 41നും മധ്യേ പ്രായമുള്ള എറണാകുളം / കോട്ടയം / ഇടുക്കി / തൃശൂര് /ആലപ്പുഴ ജില്ലകളിലെ പട്ടികജാതി / വര്‍ഗ ഉദ്യോഗാര്‍ത്ഥികളുമായിരിക്കണം. വിശദവിവരങ്ങള്‍ക്ക് 0484 - 2312944 എന്ന നമ്പരില്‍ ബന്ധപ്പെടണം. പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നാല്‍പ്പത് പേര്‍ക്ക് മാത്രം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 30. വിലാസം: ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (സി.ജി.സി), സി.ജി.സി ഫോര്‍ എസ്.സി / എസ്.ടി, കണ്ടത്തില്‍ ബില്‍ഡിംഗ്‌സ്, കര്‍ഷക റോഡ്, എറണാകുളം, കൊച്ചി - 692 016. ഇ-മെയില്‍ -cgcekm.emp.lbr@kerala.gov.in
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.