കാർഷിക ഉല്പന്നങ്ങളുടെ സംഭരണത്തിനും വിൽപ്പനയ്ക്കുമായി കേരളത്തിൽ പുതിയ 200 ഇക്കോ ഷോപ്പുകൾ ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.
കേര കർഷക ഫെഡറേഷനും പാവറട്ടി കൃഷിഭവൻ വെജിറ്റബിൾ ക്ലസ്റ്ററും സംയുക്‌തമായി ആരംഭിച്ച കർഷക മിത്ര ബയോ ഫാർമസിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രീയമായ മാർക്കറ്റിംഗ് സിസ്റ്റം കാർഷിക മേഖലയിൽ നടപ്പിലാക്കും. തരിശായ കിടക്കുന്ന 90,000 ഹെക്ടർ ഭൂമി പൂർണമായും കൃഷിയോഗ്യമാക്കും. നഷ്‌ടപ്പെട്ടുപോയികൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം തിരിച്ചുകൊണ്ടുവരും. നാളികേര സംഭരണവുമായി ബന്ധപ്പെടുള്ള സാങ്കേതിക തടസങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ പൂർത്തിയായാൽ സംഭരണവില 27 ആയി വർധിപ്പിക്കുമെന്നും കൃഷി മന്ത്രി കൂട്ടിച്ചേർത്തു.
മുരളി പെരുനെല്ലി എംഎൽഎ യോഗത്തിൽ അധ്യക്ഷനായിരുന്നു. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. കാദർമോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, ജില്ലാ കൃഷി ഓഫീസർ എ.എ. പ്രസാദ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി. സന്ധ്യ, കൃഷി ഓഫീസർ കെ. സിന്ധു, അഡ്വ. ജോബി ഡേവിസ്, കമാലുദ്ദീൻ തോപ്പിൽ, വി.കെ. അബ്ദുള്ളമോൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ര്‌ടീയകക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.

Post a Comment
Click to see the code!
To insert emoticon you must added at least one space before the code.