പാവറട്ടി: സെന്റ് തോമസ് ആശ്രമ ദേവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന യുവനാളം സംഘടനയുടെ ക്രിസ്മസ് കാരുണ്യ എക്‌സിബിഷന്‍ തുടങ്ങി. ഒരുവര്‍ഷം നീളുന്ന രജത ജൂബിലി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണ ലക്ഷ്യത്തോടെയാണ് എക്‌സിബിഷന്‍. സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ജനുവരി ഒന്നുവരെയാണ് എക്‌സിബിഷന്‍. നാടന്‍, മലബാര്‍ ഭക്ഷ്യമേള, ഷാപ്പ് കറികള്‍, പുസ്തക സ്റ്റാളുകള്‍, കര്‍ഷക ഉത്പന്ന വിപണന കേന്ദ്രം, അമ്യുസ്‌മെന്‍് പാര്‍ക്ക്, ഓര്‍ക്കിഡ് സ്റ്റാള്‍ തുടങ്ങി 30ഓളം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. 70കള്‍ വരെയുള്ള ബൈക്കുകളുടെയും അപൂര്‍വ കാറുകളുടെയും പ്രദര്‍ശനവും നടക്കും. കാരുണ്യ എക്‌സിബിഷന്‍ പാവറട്ടി എസ്‌ഐ എസ്. അരുണ്‍ ഉദ്ഘാടനം ചെയ്തു. ആശ്രമ ദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് അധ്യക്ഷനായി. യുവനാളം ഡയറക്ടര്‍ ഫാ. വര്‍ഗീസ് കാക്കശ്ശേരി, കണ്‍വീനര്‍ സി.ടി. ജിഷോ, ക്രിയേറ്റീവ് ഡയറക്ടര്‍ ജെബിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Post a Comment