ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു ആഘോഷമായ കുർബാന. തുടർന്ന് യൗസേപ്പിതാവിന്റെ തിരുസ്വരൂപത്തിനൊപ്പം പരിശുദ്ധ കന്യകമറിയത്തിന്റെയും പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങൾ പള്ളിവാതിൽ വരെ എഴുന്നള്ളിച്ച് പുറത്തെ മുഖമണ്ഡപത്തിൽ രൂപക്കൂടിൽ പ്രതിഷ്ഠിച്ചു. തിരുനാൾ സൗഹൃദവേദി തിരുനടയ്ക്കൽ മേളം നടത്തി.
വളയെഴുന്നള്ളിപ്പുകൾ രാത്രി 12ന് ദേവാലയത്തിലെത്തി സമാപിച്ചു. ഇന്ന് രാവിലെ എട്ട് വരെ തുടർച്ചയായി കുർബാന. ഒൻപതിന് ഇംഗ്ലിഷ് ഭാഷയിലുള്ള കുർബാനയ്ക്ക് ഫാ. ബാബു പാണാട്ടുപറമ്പിൽ കാർമികത്വം വഹിക്കും. പത്തിന് തിരുനാൾ കുർബാനയ്ക്ക് ഫാ. ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജിയോ തെക്കിനിയത്ത് സന്ദേശം നൽകും. മൂന്നിന് തമിഴ് ഭാഷയിൽ കുർബാനയ്ക്ക് ഫാ. ആന്റണി വാഴപ്പിള്ളി കാർമികത്വം വഹിക്കും. വിശുദ്ധന്റെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും.
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.