വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ തിരുനാള്‍ ദീപക്കാഴ്ചയ്ക്ക് ഒരുക്കങ്ങളായി.
ഒന്നരലക്ഷം എല്‍.ഇ.ഡി. ബള്‍ബുകള്‍കൊണ്ടാണ് ദീപാലങ്കാരം ഒരുക്കുന്നത്.
പള്ളിയുടെ മുഖമണ്ഡപത്തിനു മുകളില്‍ എല്‍.ഇ.ഡി. പിക്‌സല്‍ ബള്‍ബുകള്‍കൊണ്ട് എല്‍.ഇ.ഡി.വാള്‍ ഒരുക്കും. 16 അടി ഉയരത്തിലും 24 അടി വീതിയിലുമാണ് ഇത്. 24,000ത്തോളം ബള്‍ബുകള്‍ ഇതിനുമാത്രമായി ഉപയോഗിക്കുന്നുണ്ട്. പള്ളിയുടെ തിരുനാള്‍ ആഘോഷങ്ങള്‍, പ്രധാനചടങ്ങുകളുടെ വിവരങ്ങള്‍ എന്നിവ ഇതില്‍ തെളിയും.
6500 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ദീപാലങ്കാരം ഒരുക്കുന്നതെന്ന് ഇലൂമിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വി.എല്‍. ഷാജു, പി.പി. ഫ്രാന്‍സിസ് എന്നിവര്‍ പറഞ്ഞു. സഹോദരങ്ങളായ സി.ജെ. ജെന്‍സണ്‍, സി.ജെ. ജിനീഷ് എന്നിവരുടെ നേതൃത്വത്തില്‍ 25 തൊഴിലാളികള്‍ മൂന്നാഴ്ചയായി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
വെള്ളിയാഴ്ച രാത്രി 7.30ന് ദീപാലങ്കാരം പാവറട്ടി സെന്റ് തോമസ് ആശ്രമദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് സ്വിച്ചോണ്‍ ചെയ്യും.
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.