പാവറട്ടി തിരുനാള്‍: വിശുദ്ധന്റെ പ്രദക്ഷിണവഴി അലങ്കരിച്ചു

പാവറട്ടി: തിരുനാളിന് വിശുദ്ധന്റെ പ്രദക്ഷിണവഴി വര്‍ണതോരണങ്ങളാല്‍ അലങ്കരിച്ചു. വെള്ളി, പിങ്ക് നിറത്തിലാണ് തോരണങ്ങള്‍.

125 കിലോ അരങ്ങുകള്‍ ഉപയോഗിച്ചാണ് പ്രദക്ഷിണവഴി അലങ്കരിച്ചത്. തോരണങ്ങള്‍ക്കിടയില്‍ പൂക്കെട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രദക്ഷിണവഴിയില്‍ പള്ളിയുടെ പ്രധാന കവാടം മറ്റൊരു ആകര്‍ഷണമാണ്. 60 അടി നീളത്തിലും 35 അടി ഉയരത്തിലും 30,000 ബള്‍ബുകളും ഉപയോഗിച്ചാണ് പ്രധാനകവാടം ഒരുക്കിയിട്ടുള്ളതെന്ന് കണ്‍വീനര്‍ വി.ആര്‍. ആന്റോ പറഞ്ഞു.

പള്ളി വഴികളായ കോണ്‍വെന്റ്, ഇറച്ചിക്കട റോഡിലും വര്‍ണതോരണങ്ങള്‍ കെട്ടിയിട്ടുണ്ട്.

ജോയ് പൂവ്വത്തൂരിന്റെ നേതൃത്വത്തില്‍ 20 തൊഴിലാളികള്‍ ഒരു മാസം കൊണ്ടാണ് വര്‍ണതോരണങ്ങള്‍ തയ്യാറാക്കിയത്. തിരുനാള്‍ ദിവസം ഞായറാഴ്ച വൈകീട്ട് നാലുമണിയുടെ ദിവ്യബലിക്ക് ശേഷം വിശുദ്ധരെ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഈ വഴിയിലൂടെ കടന്നുപോകും.

Post a Comment

[blogger]

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget