മലയാളസിനിമക്ക് മോളിവുഡ് എന്ന ഓമനപ്പേര് പോലെ പാവറട്ടിയുടെ സിനിമാഭൂമികക്ക് പോളിവുഡ് എന്ന് പേരിട്ടത് പ്രിയ സുഹൃത് റാഫി നീലങ്കാവിലായിരുന്നു ..
കമറുക്കയെപ്പോലെ കേരളത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യനായിട്ടും ,അഭിനയമോഹമുണ്ടായിരുന്നിട്ടും ,സാക്ഷാൽ കമല ഹാസചിത്രത്തിൽ പോലും അഭിനയിച്ചിട്ടും സിനിമയിൽ ഒന്നുമാവാതെ പോയവർ ..
മാത്യൂസ് പാവറട്ടിയെപ്പോലെ സിനിമയിൽ താര ദീപ്തി യാർജിച്ചവർ ..
സൈമൺ പാവരട്ടിയെപ്പോലെ സിനിമയിൽ അഭിനയത്തിലും നിർമ്മാണത്തിലും ഇന്ന് പുതു പരീക്ഷണങ്ങൾ നടത്തുന്നവർ .. ഒ എം ജോൺനെ പോലുള്ള മണ്മറഞ്ഞ ചില മുൻഗാമികൾ ...യൗവ്വനാരംഭത്തിൽത്തന്നെ സിനിമ സ്വപ്നങ്ങളുമായി കോടാമ്പത്തേക്കു പറന്ന തോമസ് പോന്നോർ ..പ്രവാസ ലോകത്തും ചലച്ചിത്ര വഴികൾ പിന്തുടരുന്ന പോൾസൺ പാവറട്ടി ..
റഹ്മത്തുള്ളയെ പോലുളള സംഗീത പ്രതിഭകൾ ,ചില ചലച്ചിത്രങ്ങൾക്ക് സമ്മാനിച്ച സംഗീതമധുരങ്ങൾ ...
പവിത്രനും പി ടി കുഞ്ഞു മുഹമ്മദിനും വി കെ ശ്രീരാമന്റെയും സിനിമാസ്വപ്നങ്ങൾക്കു ഉപ്പു കുറുക്കിയ സി എഫ് ജോർജ് മാഷെപ്പോലുള്ള ചില ആദരണീയ വ്യക്തിത്വങ്ങൾ
ഫ്രാൻസിസ് ആലപ്പാട്ടച്ചൻ പൂവിതൾ പൊഴിയുമ്പോൾ എന്ന ടെലിഫിലിമിലൂടെ 1995 ഇൽ നടത്തിയ ധീര സാഹസികങ്ങൾ ..
അതിനുമപ്പുറം പോളിവുഡ് എന്നൊക്കെ പുകഴ്ത്താൻ മാത്രം എന്തുണ്ട് പാവറട്ടിയിൽ ?അത്ര മാത്രം സിനിമകൾ ഓരോ വർഷവും ഇവിടെ വിടരുന്നുണ്ടോ ? അത്ര മാത്രം സിനിമ പ്രണയം ഇവിടത്തുകാർക്കുണ്ടോ ?
ചില അതിശയോക്തികൾ ആയിരിക്കും പലപ്പോഴും പലതിനുമുള്ള ഊർജ്ജം !
രാജു പാവരട്ടിയും സൈജോനും റാഫി നീലങ്കാവിലുമൊക്കെയായിരുന്നു ,കുഞ്ഞു ചിത്രങ്ങളുടെ വല്യ ലോകം ഒരു പക്ഷെ പോളിവുഡിൽ ആദ്യം തുറന്നത് ..സൈജോന്റെ ഒന്നിലേറെ ചെറു ചിത്രങ്ങൾ ..സൈജോനും റാഫിയും ഒന്നിച്ച തവളേം ചാവും മീനും ചാവും ചാച്ചിക്കുട്ടിയും ചാവും എന്ന ചിത്രം ,രാജു പാവറട്ടിയുടെ ഓർമ്മപ്പൂക്കളം ,നന്മയുടെ ദാനം എന്നിങ്ങനെയുള്ള സമാന്തര ചിത്രങ്ങൾ കുഞ്ഞു ചിത്രങ്ങളുടെ ശക്തിയും സൗന്ദര്യവും മനസ്സിലാക്കാനുള്ള ശ്രമങ്ങൾ ആയി മാറി ...പിറകെ വരുന്നവർക്ക് ഈ പാഠപുസ്തകങ്ങൾ ,അനുഭവങ്ങൾ ഒത്തിരി പ്രയോജനപ്പെട്ടു ..
ലിജോ പാവറട്ടി ഒരുപാട് മുന്നേറി ഷോർട് ഫിലിമുകളിൽ ബ്ളോക് ബസ്റ്റർ ഹിറ്റുകൾ തന്നെ കാഴ്ചവെച്ചു ...മുസ്തഫയും പെണ്ണുകാണലുമൊക്കെ ന്യൂ ജെൻ തരംഗത്തിൽ നവമാധ്യമങ്ങളിൽ പാവരട്ടിയുടെ അഭ്രലഹരി അടയാളപ്പെടുത്തി ..
അടുത്തയിടെ ചാക്കോച്ചിയെന്ന യുവ എൻജിനീയർ ജോസഫ് പഞ്ചാരയുമായി വന്നു ...ആദ്യ ചിത്രത്തിലൂടെ തന്നെ നമ്മെ അമ്പരപ്പിച്ചു ...നമുക്കെല്ലാം കുഞ്ഞു ചിത്രത്തിന്റെ മറ്റൊരു മധുരം സമ്മാനിച്ചു ...
ഒറ്റപ്പെട്ട ഈ ശ്രമങ്ങൾക്കപ്പുറം ചില കൂട്ടായ്‍മകളും ഇവിടുത്തെ അഭ്ര സംസ്ക്കാരം ഊട്ടി വളർത്തി .ജനകീയ ചലച്ചിത്ര വേദി ഒന്നിലേറെ ചലച്ചിത്രോത്സവങ്ങൾ നടത്തി ..കഥകളി പോലുള്ള അന്തർ ദേശീയ നിലവാരത്തിലുള്ള ചിത്രങ്ങൾക്ക് ഊടും പാവും പകർന്നു ... ഇതിനിടയിൽ പാവറട്ടിയുടെ ഹൃദയത്തിൽ സംഗീത ഭവന് പകരം മീഡിയ സിറ്റിയും ഫെതേർ ടച്ചും പോലുള്ള ഡബ്ബിങ് - എഡിറ്റിംഗ് സ്റ്റുഡിയോകൾ വന്നു ,നമ്മുടെ അഭ്രസ്വപ്നങ്ങൾക്ക് പുതുചിറകുകൾ നൽകി .ഷാജനും ഷെൽസണും ബ്രോൺസണും അരുൺ പി ജെയുമൊക്കെ വെള്ളിത്തിരയിലേക്കുള്ള സ്വപ്നവഴികൾ കുറേശ്ശേ സാധിച്ചു കൊടുത്തു ,പലർക്കും !!
ടിറ്റോന്റെ പുത്തൂർ സെലിബ്രേഷന്സ് സിനിമ പ്രേമികളുടെ പാവറട്ടിയിലെ ഇടത്താവളം ആണ് ഇപ്പോൾ !!
വിളക്കാട്ടുപാടാതെ ദേവസൂര്യയും മരുതയൂരിലെ സുജിത് വക്കീലും സംഘവും ഈ വഴിയിലേക്ക് പതിയെ നടന്നെത്തി ...നിർഭയ പോലുള്ള സമകാലിക പ്രസക്തിയാർന്ന വൻ ബഡ്ജറ്റ് ചെറു ചിത്രങ്ങൾ ഒരുക്കി മരുതയൂർക്കാർ മാതൃകയായപ്പോൾ ,വിളക്കാട്ടുപാടം ഇവിടുത്തെ മുഴുവൻ ചലച്ചിത്രപ്രണയികൾക്കും അഭ്രവിളക്കായി മാറി ,ദേവസൂര്യയിലൂടെ ! തുടർച്ചയായ ചലച്ചിത്രോത്സവങ്ങൾക്കു വേദിയൊരുക്കി ,ദേവസൂര്യയും റെജിയുമൊക്കെ ഈ വഴിയിൽ കനവ് പാടങ്ങൾ തീർത്തു .
ഇതിനിടയിൽ ഒരു പക്ഷെ ഞാനും നിങ്ങളും അറിഞ്ഞും അറിയാതെയും അറിഞ്ഞിട്ടും അവഗണിച്ചതുമായ എത്രയോ ചലച്ചിത്ര ശ്രമങ്ങൾ ...
ലിജോ കെ എസ് എന്ന പുതു സുഹൃത്തിന്റെയുള്ളിലും സിനിമ സ്വപ്നങ്ങൾ ഉണ്ട് .ഒന്നിലേറെ കുഞ്ഞു ചിത്രങ്ങൾക്ക് പിന്നണിക്കാരനായ ലിജോ ഇന്ന് മ്മുടെ സെന്റ് ജോസഫ് കലാലയത്തിൽ പ്രകാശിപ്പിക്കപ്പെടുന്ന ,അവിടുത്തെ വിദ്യാർത്ഥികൾ മുന്നണിയിലും പിന്നണിയിലും ഉള്ള ലോപമെന്ന ഹൃസ്വ ചിത്രത്തിന്റെ പുറകിലുമുണ്ട് ..
ഇന്നലെ ലോക ജലദിനത്തിൽ തൃശ്ശൂർ ദേവമാതാ സ്കൂൾ ഒരുക്കിയ പാടച്ചരൻ എന്ന ഹൃസ്വചിത്രത്തിൽ കലാസംവിധായകൻ ആയതും ഒരു പാവറട്ടിക്കാരൻ ..അതെ സ്കൂളിലെ ചിത്രകലാ അധ്യാപകൻ കൂടിയായ ജിന്റോ ആന്റണി .
പാവറട്ടിയുടെ ..പോളിവുഡിന്റെ ഈ അഭ്രപ്രണയാകാശത്തിൽ ഇനിയുദിക്കുന്ന വെള്ളിനക്ഷത്രം തന്നെയായിരിക്കും ഇടീടെ പെരുന്നാൾ ...ഈ ടൈറ്റിൽ സോങ് കേട്ടാൽ അല്ലെന്നു പറയാൻ നിങ്ങൾക്കാവുമോ ?

Post a Comment
Click to see the code!
To insert emoticon you must added at least one space before the code.