സ്‌കൂട്ടറില്‍ പോവുകയായിരുന്ന അധ്യാപികയുടെ മാല ബൈക്കിലെത്തിയവര്‍ പൊട്ടിച്ചു. പാവറട്ടി കാക്കശ്ശേരി റോഡില്‍ വാഴപ്പിള്ളി വീട്ടില്‍ വര്‍ഗ്ഗീസ് പാവറട്ടിയുടെ ഭാര്യ ലിന്‍സി (46) യുടെ നാലുപവന്റെ മാലയാണ് പൊട്ടിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ് ഇവര്‍. വീട്ടിലേക്കുള്ള വഴിയുടെ എതിര്‍വശത്തുള്ള പറമ്പിലാണ് ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്.
ബൈക്ക് ഓടിച്ചിരുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. മാല പൊട്ടിച്ചയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. കറുത്ത് ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്നയാളാണ് മാല പൊട്ടിച്ചതെന്ന് അധ്യാപിക പറഞ്ഞു. സംഭവത്തിനുശേഷം ബൈക്ക് ചാവക്കാട് ഭാഗത്തേക്ക് പാഞ്ഞതായി പറയുന്നു. മാല പൊട്ടിക്കുന്നതിനിടെ നഖവും മാലയും കോറി അധ്യാപികയുടെ കഴുത്തില്‍ പരിക്കേറ്റിട്ടുണ്ട്. പാവറട്ടി പോലീസില്‍ പരാതി നല്കി.

സ്‌കൂട്ടറിലായിരുന്ന ലിന്‍സി ബൈക്ക് വരുന്നതുകണ്ട് വേഗം കുറച്ച് അരികിലേക്ക് മാറി. ബൈക്ക് വേഗത്തിലെത്തി പുറകിലിരുന്ന ആള്‍ മാലപൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. മാല പൊട്ടിച്ചയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. കറുത്ത് ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്നയാളാണ് മാല പൊട്ടിച്ചതെന്ന് അധ്യാപിക പറഞ്ഞു. സംഭവത്തിനുശേഷം ബൈക്ക് ചാവക്കാട് ഭാഗത്തേക്ക് പാഞ്ഞതായി പറയുന്നു. മാല പൊട്ടിക്കുന്നതിനിടെ നഖവും മാലയും കോറി അധ്യാപികയുടെ കഴുത്തില്‍ പരിക്കേറ്റിട്ടുണ്ട്. പാവറട്ടി പോലീസില്‍ പരാതി നല്കി.
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.