- ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഭീം ആപ്പ് പുറത്തിറക്കിയിട്ടുള്ളത്.
- 'ഭാരത് ഇന്റര്‍ഫെയ്സ് ഫോര്‍ മണി' എന്നതിന്റെ ചുരുക്കമാണ് ഭീം.
- യു.എസ്.എസ്.ഡി. സംവിധാനംവഴി (അണ്‍സ്ട്രക്ചേര്‍ഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ) ആയതിനാല്‍ ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണുകളിലും ആപ് ഉപയോഗിക്കാനാവും.
- ബാങ്കുകളിലെ യു.പി.ഐ.യുമായി (യൂണിഫൈഡ് പെയ്മെന്റ് ഇന്റഫെയ്സ്) ഭീമിനെ ബന്ധിപ്പിക്കും.
- ആപ്പ് ഉപയോഗിച്ച് തത്സമയം പണം കൈമാറാനം സ്വീകരിക്കാനും കഴിയും.
- ആന്‍ഡ്രോയിഡ് ആപ് സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം
- ബാങ്ക് അക്കൗണ്ട് ഭീം ആപുമായി രജിസ്റ്റര്‍ ചെയ്യണം. ബാങ്ക് അക്കൗണ്ടിന് യു.പി.ഐ.യുടെ 'പിന്‍' ലഭിക്കും
- മൊബൈല്‍ നമ്പര്‍ ആയിരിക്കും അക്കൗണ്ട് ഉടമയുടെ 'പെയ്മെന്റ് മേല്‍വിലാസം'പെയ്മെന്റ് മേല്‍വിലാസം വഴി അക്കൗണ്ടില്‍നിന്ന് പണം അയക്കാനും സ്വീകരിക്കാനുമാവും.
- അക്കൗണ്ടിന്റെ വിവരങ്ങളും മൊബൈലില്‍ ലഭിക്കും.
- ഒറ്റത്തവണ പരമാവധി 10,000 രൂപയുടെ ഇടപാട് . ഒരു ദിവസം 20,000 രൂപയുടെ ഇടപാടേ സാധിക്കൂ.
- 'ക്യൂ.ആര്‍.' കോഡ് സ്‌കാന്‍ ചെയ്ത് കച്ചവടക്കാര്‍ക്ക് മൊബൈല്‍ ആപ് വഴി പണം നല്‍കാന്‍ സാധിക്കും തുടക്കത്തില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍
ഉപയോഗിക്കേണ്ടത് എങ്ങനെ?
- ആപ്പ് തുറന്ന് ഭാഷ തിരഞ്ഞെടുക്കുക.
- ഫോണ്‍ എസ്എംഎസ് ആക്‌സസ് ചോദിക്കും. ഫോണുമായി ആപ്പ് വെരിഫിക്കേഷനാണ് അടുത്തത്. എസ്എംഎസ് ഫോണ്‍ കോള്‍ എന്നിവയ്ക്ക് പെര്‍മിഷന്‍ നല്‍കുക.
- എസ്എംഎസിന് പണം പോകും ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഒരു നോട്ടിഫിക്കേഷന്‍ കോഡ് ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കും. ഇതിന്റെ ചാര്‍ജ്ജായാണ് ഉപഭോക്താക്കളുടെമൊബൈല്‍ ബാലന്‍സില്‍നിന്ന് 1.50 രൂപ ഈടാക്കുന്നത്\
- വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ നാല് അക്ക പിന്‍ തിരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കും.
- അത് നല്‍കിക്കഴിഞ്ഞാല്‍ നിങ്ങളുടെ ബാങ്ക് ഏതാണെന്ന് തിരഞ്ഞെടുക്കുക.
- ബാങ്ക് തിരഞ്ഞെടുത്താല്‍ നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ ചേര്‍ക്കുക.
- അതുകഴിഞ്ഞാല്‍, സെന്റ്, റിക്വസ്റ്റ്, സ്‌കാന്‍ ആന്റ് പെ എന്ന മൂന്ന് ഓപ്ഷനുകള്‍ കാണാം. അതായത് പണം കൈമാറാന്‍ നിങ്ങളുടെ ആപ്പ് സജ്ജമായെന്ന് ചുരുക്കം.
നിങ്ങളുടെ പ്രൊഫൈല്‍, ഇടപാടുകളുടെ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് ഓപ്ഷന്‍ എന്നിവ ആപ്പില്‍ കാണാന്‍ സൗകര്യമുണ്ട്. എപ്പോള്‍ വേണമെങ്കിലും യുപിഐ പിന്‍ മാറ്റാം. നിലവില്‍ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് മാറ്റാനും ആപ്പിലൂടെ കഴിയും.
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.