മനപ്പടി പഴയ ജെയ്‌സണ്‍ തിയേറ്ററിന് സമീപം പൊതുമരാമത്ത് റോഡിലേക്ക് കയറിനില്‍ക്കുന്ന വൈദ്യുതിത്തൂണ്‍ മാറ്റി സ്ഥാപിക്കും. തൂണില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി കെ.എസ്.ഇ.ബി. അധികൃതര്‍ സ്ഥലം പരിശോധിച്ചു. റോഡിലേക്ക് കയറിനില്‍ക്കുന്ന മറ്റു വൈദ്യുതിത്തൂണുകളും മാറ്റും. രാത്രിയില്‍ യാത്രക്കാര്‍ക്ക് റോഡിലെ വൈദ്യുതിത്തൂണുകള്‍ തിരിച്ചറിയുന്നതിനായി പ്രത്യേക റിഫ്‌ളക്ട് ബോക്‌സ് സ്ഥാപിക്കും. അപകടത്തില്‍ യുവാവ് മരിച്ച സാഹചര്യത്തില്‍ മുരളി പെരുനെല്ലി എം.എല്‍.എ. സ്ഥലം സന്ദര്‍ശിച്ച് റോഡിലേക്ക് കയറിനില്‍ക്കുന്ന തൂണുകള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കി.
Post a Comment