സെന്റ് ജോസഫ് തീർഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ എട്ടാമിടം തിരുനാൾ ആഘോഷിച്ചു. തിരുനാൾ കുർബാനയ്ക്ക് ഫാ. നോബി അമ്പൂക്കൻ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ലിജോ ചിറ്റിലപ്പിള്ളി സന്ദേശം നൽകി. തുടർന്ന് ആഘോഷമായ ഭണ്ഡാരം എണ്ണൽ നടന്നു. വൈകിട്ട് പാവറട്ടി ടാക്സി ഡ്രൈവേഴ്സ്, നാട്ടുകൂട്ടം മനപ്പടി, സെന്റർ ഓട്ടോ ഡ്രൈവേഴ്സ്, ഹെഡ്‌ലോഡ് വർക്കേഴ്സ് യൂണിയൻ എന്നീ സംഘടനകൾ മെഗാ വളയെഴുന്നള്ളിപ്പുകളുമായി എത്തി. തെക്ക് സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ രാഗദീപം മുണ്ടത്തിക്കോടും കൈരളി ചാലക്കുടിയും തമ്മിൽ ബാൻഡ് വാദ്യ മൽസരം നടന്നു. ആഘോഷങ്ങൾക്ക് വികാരി ഫാ. ജോസഫ് പൂവത്തൂക്കാരൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ. റോജോ എലുവത്തിങ്കൽ, ഫാ. ബെന്നി കൈപ്പുള്ളിപറമ്പൻ, ട്രസ്റ്റിമാരായ ടി.ടി.ജോസ്, സി.പി.തോമസ്, ഇ.ജെ.ടി.ദാസ്, ബോസ് ആന്റണി എന്നിവർ നേതൃത്വം നൽകി.
സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 15 മുതലും ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 22 തിങ്കളാഴ്ച മുതലും 2017-18 ലേക്കുള്ള പാഠപുസ്തക വിതരണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് 15 മുതല്‍ www.polyadmission.org വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാനാടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അന്‍പത്തിയൊന്ന് സര്‍ക്കാര്‍ / എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിലേക്കും പതിനാറ് സ്വാശ്രയ പോളിടെക്‌നിക്കുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കുമാണ് (ഉയര്‍ന്ന ഫീസ്) പ്രവേശനം. അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനിലാണ് സമര്‍പ്പിക്കേണ്ടത്. ജനറല്‍ വിഭാഗത്തിന് നൂറ്റിയന്‍പത് രൂപയും എസ്.സി / എസ്.ടി വിഭാഗത്തിന് എഴുപത്തിയഞ്ച് രൂപയുമാണ് അപേക്ഷാ ഫീസ്.
പിന്നാക്ക ജില്ലകളായ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതത് ജില്ലയില്‍ പ്രവേശനത്തിന് വെയ്‌റ്റേജ് ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഇരുപത്തിയഞ്ച് ഓപ്ഷനുകള്‍ വരെ നല്‍കാം. എന്‍.സി.സി, സ്‌പോര്‍ട്‌സ് ക്വാട്ട, എയ്ഡഡ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകള്‍ എന്നിവയ്ക്ക് പ്രത്യേകം അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ തന്നെ സമര്‍പ്പിക്കണം. സംസ്ഥാനത്തെ എല്ലാ പോളിടെക്‌നിക് കോളേജുകളില്‍ നിന്നും മേയ് 15 മുതല്‍ ഇരുപത് രൂപ നിരക്കില്‍ അച്ചടിച്ച പ്രോസ്‌പെക്ടസ് ലഭ്യമാണ്. www.polyadmission.org വെബ്‌സൈറ്റില്‍ സൗജന്യമായും പ്രോസ്‌പെക്ടസ് ലഭിക്കും. സംസ്ഥാനത്തെ എല്ലാ പോളിടെക്‌നിക് കോളേജുകളിലും മെയ് 15 മുതല്‍ ഹെല്‍പ് ഡസ്‌കുകള്‍ പ്രവര്‍ത്തിക്കും. ഹെല്‍പ് ഡസ്‌കുകള്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാനും പ്രിന്റ് ചെയ്ത അപേക്ഷകള്‍ സമര്‍പ്പിക്കാനും സാധിക്കും. കോളേജുകളിലെ ബ്രാഞ്ചുകളുടെ വിവരം, സീറ്റുകളുടെ എണ്ണം, ഫീസ് തുടങ്ങിയ വിവരങ്ങള്‍ പ്രോസ്‌പെക്ടസില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
പുണ്യശ്ളോകനായ ബഹു. വറതച്ചന്‍റെ ഡയറിക്കുറിപ്പുകള്‍ ഒരു നൂറ്റാണ്ട് മുന്‍പ് പാവറട്ടിയില്‍ നിലനിന്ന് പോന്ന സാമൂഹികസംവിധാനങ്ങളിലേക്കും പളളി ചരിത്രത്തിലേക്കും വെളിച്ചം വീശുന്നവയാണ്.
പാരട്ടി ഇടവകയുടെ വികാരിയായി തന്നെ ചുമതല പ്പെടുത്തി. ചിറ്റാട്ടുകര ഇടവക വിഭജിച്ചുണ്ടായ ഇട വകയാണ്. പളളി അതി ലളിതം. പനമ്പുകൊണ്ട് മറച്ച ഭിത്തിയും ഓലമേഞ്ഞ മേല്‍പ്പുരയും. വി.യൗസേ പ്പിതാവിന്‍റെ നാമധേയത്തിലാണ് പളളി സ്ഥാപിച്ചത്. വെറും പത്തുവര്‍ഷമേ ആയിട്ടുളളൂ നിലവില്‍ വന്നിട്ട്. അതുകൊണ്ട് ബാലാരിഷ്ടതകള്‍ ഏറെ. സെമിത്തേരി കെട്ടണം. ഉറപ്പുളള പളളി മേടയുണ്ടാക്കണം. അങ്ങനെ നിരവധി ആവശ്യങ്ങള്‍. ഒട്ടു മിക്കവരും ദരിദ്രര്‍.
ഏതായാലും വി.യൗസേപ്പിതാവിന്‍റെ അനുഗ്രഹ ത്താല്‍ ഈ ഗ്രാമം ഉണരുകയാണ്. പാടങ്ങളും വെളളക്കെട്ടു കളും തോടുകളും നിറഞ്ഞ പ്രദേശത്ത് ആളനക്കം.
എല്‍ത്തുരുത്ത് കര്‍മ്മലീത്ത ഗൊവേന്തപ ട്ട ക്കാര് പാരട്ടിയില്‍ നോട്ടമിട്ടു. അല്‍പം കിഴക്കോട്ട് മാറി ഏതാനും ഏക്ര സ്ഥലം ഏര്‍പ്പാടാക്കിയിട്ടുണ്ട്. അടുത്തു തന്നെ അവര്‍ ഗൊവേന്തയും സ്കൂളുമൊക്കെ പണി യുമെന്ന് കേട്ടു. അതും ഈ പ്രദേശക്കാരുടെ സമഗ്ര വളര്‍ച്ചക്ക് കളമൊരുക്കുമെന്ന് കണ്ട് എല്ലാവിധ ഒത്താശകളും തന്‍റെ ഭാഗത്തു നിന്നുണ്ടായി.
മാര്‍ യൗസേപ്പിതാവിന്‍റെ തിരുനാള്‍ വളരെ ആ വേശത്തോടെയും ആഹ്ളാദത്തോടെയുമാണ് നടത്തിയ ത്. ഇടവക ജനങ്ങളില്‍ അത്ഭുത പൂര്‍വ്വമായ കൂട്ടായ്മ. മറ്റുപല ഇടവകകളിലും ഇത്രത്തോളം കണ്ടിട്ടില്ല. അതിന്‍റെ അനുഗ്രഹവും ഇടവകക്ക് ഭാവിയില്‍ ഏറെ ഗുണം ചെ യ്യും.
എന്നാല്‍ പെരുന്നാളും ആലവാരങ്ങളും കഴി ഞ്ഞപ്പോള്‍ കടത്തിലായി. പല അച്ചന്‍മാര്‍ക്കും കുര്‍ബാ നപ്പണം കൊടുത്തിട്ടില്ല. അവര്‍ക്കിക്കാര്യത്തില്‍ അത്ര സന്തോഷവുമില്ല. പ്രത്യേകിച്ചും താനായി ഇടപെടുമ്പോള്‍. കിട്ടുന്ന കാശു മുഴുവന്‍ പലര്‍ക്കായി വിതരണം ചെയ്യുന്ന തന്‍റെ സ്വഭാവം അവര്‍ക്കിടയില്‍ വിമര്‍ശനത്തി് ഹേതു വായി. തന്‍റെ ഈ സ്വഭാവ വ്യത്യസ്തത മൂലം അവര്‍ക്കി ടയില്‍ താന്‍ അനഭിമതനായി തീരുന്നു. ഇടവക പളളി യില്‍ നിന്ന് തനിക്ക് കിട്ടുവാനുളള പണം അടിയന്തിരമായി വേണമെന്നാവശ്യപ്പെട്ട് പളളി യോഗത്തിന് ഉടനെ കത്ത യച്ചു. അവര്‍ നൂറ് രൂപ സംഘടിപ്പിച്ചു തന്നു.
അന്തരിച്ച ഫാ. ഗബ്രിയേലിന് പൂർവ വിദ്യാലയമായ പാവറട്ടി സെന്റ് ജോസഫ്സിന്റെ ആദരാഞ്ജലികൾ. ഫാ. ഗബ്രിയേലിന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം പാവറട്ടി സെന്റ് ജോസ്ഫ്സിലായിരുന്നു. 1932ലാണ് അദ്ദേഹം ഈ സ്കൂളിൽനിന്ന് എസ്എസ്എൽസി വിജയിച്ചത്.
സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച ഗബ്രിയേലച്ചന്റെ ഛായാചിത്രത്തിനു മുന്നിൽ ദീപം തെളിയിച്ചു സ്റ്റാഫ് അംഗങ്ങൾ പുഷ്പാർച്ചന നടത്തി. സ്കൂൾ മാനേജർ ഫാ. ജോസഫ് ആലപ്പാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. പ്രധാന അധ്യാപകൻ വി.എസ്.സെബി, എ.ഡി.തോമസ്, ജോബി ജോസ്, എഡ്‌വിൻ പിന്റോ എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.
സെന്റ് ജോസഫ്സ് തീർഥ കേന്ദ്രത്തിൽ എട്ടാമിടം തിരുനാൾ നാളെ ആഘോഷിക്കും. രാവിലെ 5.30 മുതൽ 8.30 വരെ തുടർച്ചയായി കുർബാന. പത്തിന് തിരുനാൾ കുർബാനയ്ക്ക് ഫാ. നോബി അമ്പൂക്കൻ മുഖ്യ കാർമികത്വം വഹിക്കും. ഫാ. ലിജോ ചിറ്റിലപ്പിള്ളി സന്ദേശം നൽകും. തുടർന്ന് ആഘോഷമായ ഭണ്ഡാരം തുറക്കൽ.
വൈകിട്ട് അഞ്ചിനും ഏഴിനും കുർബാന, നാട്ടുകൂട്ടം മനപ്പടിയുടെ വളയെഴുന്നള്ളിപ്പ് ഏറെ പുതുമകളോടെ രാത്രി ഏഴിന് പുറപ്പെടും. സൂപ്പർ വോയ്സ് കുരിയച്ചിറയുടെ ബാൻഡ് വാദ്യം അകമ്പടിയാകും. കോട്ടപ്പടി ബാൻഡ് വാദ്യ സംഘവുമായി പാവറട്ടി സെന്റർ ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയനും ഓട്ടോ ഡ്രൈവേഴ്സ് വളയെഴുന്നള്ളിപ്പുകളുമായി എത്തും.
രാത്രി എട്ടിന് തെക്ക് സൗഹൃദ വേദി ബാൻഡ് വാദ്യ മൽസരം സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ ട്രൂപ്പുകളായ രാഗദീപം മുണ്ടത്തിക്കോടും കൈരളി ചാലക്കുടിയുമാണ് ബാൻഡ് വാദ്യ മൽസരത്തിൽ മാറ്റുരയ്ക്കുന്നത്. ഇന്ന് മർച്ചന്റ്സ് വെൽഫെയർ കമ്മിറ്റിയുടെ മ്യൂസിക്കൽ നൈറ്റ് ഉണ്ടാകും.
ഗബ്രിയേലച്ചന്‍ വിദ്യാഭ്യാസമേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ ചെറുതായിരുന്നില്ല. ക്രൈസ്റ്റ് കോളേജില്‍നിന്ന് വിരമിച്ചശേഷം നിയോഗമായി ഏറ്റെടുത്തത് ചാലക്കുടി കാര്‍മല്‍ ഹൈസ്‌കൂള്‍ നിര്‍മാണത്തിനാണ്. 25 കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്ന സ്ഥാപനമാണിത്. 1956 മുതല്‍ ദീര്‍ഘകാലം സര്‍വകലാശാലാ സെനറ്റുകളിലും സിന്‍ഡിക്കേറ്റുകളിലും അംഗമായിരുന്നു. സി.എം.ഐ. ബോര്‍ഡ്, കത്തോലിക്കാ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍, സര്‍വകലാശാലാ ക്രൈസ്തവപീഠം തുടങ്ങിയവയുടെ അധ്യക്ഷനായി. ദേവമാതാ പ്രൊവിന്‍ഷ്യാള്‍ എന്നനിലയില്‍ ഭരണകാലഘട്ടം അവിസ്മരണീയമാക്കി. കുര്യാക്കോസ് ഏലിയാസ് സര്‍വീസ് സൊസൈറ്റിക്ക് സ്ഥലം അനുവദിച്ചതും കുരിയച്ചിറയിലെ ഗലീലി, ചേതന എന്നീ സ്ഥാപനങ്ങള്‍ക്ക് സ്ഥലം വാങ്ങി പ്രാരംഭപ്രവര്‍ത്തനം തുടങ്ങിയതും അച്ചന്റെ കാലത്താണ്. സേവനത്തിന്റെ വലിയ കോട്ടയായി എടുത്തുകാട്ടാം അമല കാന്‍സര്‍ ഹോസ്പിറ്റലിനെ. 1000 കിടക്കകളുള്ള ആസ്?പത്രിയും നഴ്സിങ് സ്‌കൂള്‍, റിസര്‍ച്ച് സെന്റര്‍, പ്രൈമറി സ്‌കൂള്‍ തുടങ്ങിയവയും ഉള്‍പ്പെട്ട മാസ്റ്റര്‍പ്ളാനാണ് തയ്യാറാക്കിയത്. മാസ്റ്റര്‍ പ്ളാന്‍ ലക്ഷ്യമിട്ടതിനുമുമ്പേ ഇത് യാഥാര്‍ത്ഥ്യമായി. ആയുര്‍വേദവും അലോപ്പതിയും ഹോമിയോപ്പതിയും ഒരു മേല്‍ക്കൂരയ്ക്ക് കീഴിലെന്ന ബഹുമതി അമല ആസ്?പത്രിക്കുണ്ട്. സേവനത്തിന്റെ ആള്‍രൂപമായ അച്ചനെ നിരവധി അംഗീകാരങ്ങള്‍ തേടിയെത്തി. പദ്മഭൂഷണു പുറമെ ഓള്‍ കേരള കത്തോലിക്കാ കോണ്‍ഗ്രസ് അവാര്‍ഡ്, ഷെയര്‍ ആന്‍ഡ് കെയര്‍ അവാര്‍ഡ് എന്നിവ ചിലതുമാത്രം. മണ്‍മറഞ്ഞത് ബഹുമുഖ പ്രതിഭ ഫാ. ഗബ്രിയേലിന്റെ വിടവാങ്ങലിലൂടെ നഷ്ടമാവുന്നത് ബഹുമുഖ പ്രതിഭയെ. 1914 ഡിസംബര്‍ 11-ന് മണലൂരിലാണ് ജനനം. 1942 മേയ് 30-ന് വൈദികപ്പട്ടം ലഭിച്ചു. ചമ്പക്കുളം യു.പി. സ്‌കൂളില്‍ അധ്യാപകനായി. 1943-ല്‍ അധ്യാപനം മാന്നാനത്തേക്കു മാറ്റി. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍നിന്ന് ഒന്നാം റാങ്കോടെ ഇന്റര്‍മീഡിയറ്റ് വിജയിച്ചു. ബി.എ. ഓണേഴ്സ് മദ്രാസ് പ്രസിഡന്‍സി കോളേജില്‍നിന്ന് രണ്ടാംറാങ്കോടെയാണ് പാസായത്. തുടര്‍ന്ന് തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ അധ്യാപകനായി. ഇവിടെ പഠിപ്പിച്ചിരുന്ന കാലത്താണ് കപ്പലുകളെ ആക്രമിക്കുന്ന സമുദ്രജീവികളെ അദ്ദേഹം കണ്ടെത്തിയത്. പിന്നീട് ശാസ്ത്രകാരന്മാര്‍ ഇതിന് ബാന്‍കിയ ഗബ്രിയേലി എന്നു പേരിട്ടു. ക്രൈസ്റ്റ് കോളേജിന്റെ ആദ്യ പ്രിന്‍സിപ്പലായ അദ്ദേഹം 1956 മുതല്‍ 1975 വരെ ഈ പദവിയില്‍ തുടര്‍ന്നു. ഇവിടെനിന്ന് വിരമിച്ചശേഷം ദേവമാതാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാളായി പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് അമല ആസ്പത്രി ആരംഭിച്ചത്. 1978-ലായിരുന്നു ഇത്. ഫാ. ഗബ്രിയേലിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് അമല ആസ്പത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ആദരാഞ്ജലി അര്‍പ്പിക്കാന്‍ ശനിയാഴ്ച രാവിലെ ഒമ്പതുവരെ ഇവിടെ സൗകര്യമുണ്ടാകും. ശനിയാഴ്ച രാവിലെ പത്തരമുതല്‍ ക്രൈസ്റ്റ് കോളേജില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും.
ജന്തുശാസ്ത്രജ്ഞനായ വൈദികന്‍ ഫാ. ഗബ്രിയേല്‍ വൈദികന്‍ എന്ന പദത്തോടൊപ്പം ജന്തുശാസ്ത്രജ്ഞന്‍ എന്നുകൂടി പ്രശസ്തനായ തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ജന്തുശാസ്ത്രമേധാവിയായിരുന്നു. അന്ന് കപ്പന്‍ തുരക്കുന്ന പുഴുവിന് ബാങ്കിയ ഗബ്രിയേലി എന്നാണ് പേരിട്ടത്. സേക്രഡ് ഹാര്‍ട്ട് കോളേജിലെ ചിലന്തിഗവേഷണവിഭാഗം കണ്ടെത്തിയ ചിലന്തിക്ക് സ്റ്റെനിയലൂറിസ് ഗബ്രിയേലി എന്ന് നാമകരണം ചെയ്തു. പത്മഭൂഷണ്‍ ലഭിക്കാന്‍ ജന്തുശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ചതിന്റെ മികവുംകൂടി പരിഗണിച്ചതായി കാണാം. നൂറുകണക്കിന് ശിഷ്യരും ഗബ്രിയേലച്ചന്റെ മഹത്ത്വമാണ്. സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കിയ കര്‍മയോഗി ഗബ്രിയേലച്ചന്‍ കണ്ട സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കിയ കര്‍മയോഗി. ആ സ്വപ്നങ്ങളായിരുന്നു ഇന്ന് തലയെടുപ്പുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും ആസ്പത്രിയുമെല്ലാം. അങ്ങനെ സമൂഹനന്മയ്ക്കായി ദൈവം കണ്ടെത്തിയ ഉപകരണമായി ഗബ്രിയേലച്ചന്‍. സമൂഹനന്മയ്ക്കായി സ്വയം സമര്‍പ്പിക്കപ്പെടുകയായിരുന്നു അദ്ദേഹം.
അതും സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും വ്യവസ്ഥാപിത ഏജന്‍സിയുടെയോ സഹായമില്ലാതെ. സാമൂഹികസേവനത്തില്‍ എന്നും അദ്ദേഹത്തിന് കൂട്ട് പൊതുജനങ്ങളായിരുന്നു.
കണ്‍മുന്നിലെ തടസ്സങ്ങളെല്ലാം തകര്‍ന്നുനീങ്ങിയത് വിജയത്തിന്റെ സുഗമപാതയിലേക്കും. അങ്ങനെ എല്ലാവര്‍ക്കും എല്ലാമായി പ്രിയപ്പെട്ട ഗബ്രിയേലച്ചന്‍. ഒരു പുരുഷായുസ്സില്‍ ചെയ്യാവുന്നതിലേറെ ചെയ്തുതീര്‍ത്തു എന്നെല്ലാവരും പറയുമ്പോഴും അങ്ങനെയൊരു വിശ്വാസം ഇല്ലാത്ത ഒരേ ഒരാള്‍ അച്ചന്‍മാത്രം.
മറ്റുള്ളവരെല്ലാം അസംഭവ്യമെന്ന് കരുതിയവയെല്ലാം പടുത്തുയര്‍ത്താന്‍ ഈ വൈദികനെ സഹായിച്ചത് സംഘാടകശേഷിയും മനോധൈര്യവുമായിരുന്നു. അമല കാന്‍സര്‍ ഗവേഷണകേന്ദ്രത്തിന് തുടക്കമിട്ടതും പാലക്കാട് സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിക്ക് സ്ഥലം കണ്ടെത്തിയതും അദ്ദേഹമാണ്. സുവോളജി അധ്യാപകനായിരിക്കെ പഠിപ്പിക്കലിനു മാത്രമായിരുന്നില്ല ഗബ്രിയേലച്ചന്റെ ജീവിതം. ക്ളാസ്മുറികള്‍ക്കും ലബോറട്ടറിക്കും പുറത്തേക്ക് അദ്ദേഹം നടന്നു. അച്ചന്‍ കണ്ടെത്തിയ ബാങ്കിയ ഗബ്രിയേലി എന്ന ജീവിക്ക് പേരിട്ടത് അന്ന് മദ്രാസ് സര്‍വകലാശാലയില്‍ ഗവേഷണം നടത്തുകയായിരുന്ന ഡോ. ബാലകൃഷ്ണന്‍ നായര്‍.
സി.എം.ഐ. സഭ മൂന്നു പ്രവിശ്യകളായ പശ്ചാത്തലത്തിലാണ് ക്രൈസ്റ്റ് കോളേജ് ഉയരുന്നത്. തേവര കോളേജില്‍ ഏഴുവര്‍ഷത്തെ അധ്യാപനത്തിനുശേഷം 41-ാം വയസ്സിലാണ് ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പലാകുന്നത്.
അമല ആസ്പത്രിയുടെ സ്ഥാപക ഡയറക്ടറും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജുള്‍പ്പെടെ നിരവധി വിദ്യാഭ്യാസപ്രസ്ഥാനങ്ങള്‍ ആരംഭിക്കുകയും ചെയ്ത ഫാ. ഗബ്രിയേല്‍ ചിറമല്‍ അന്തരിച്ചു. 103 വയസ്സായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെ അമലയിലെ അമലഭവനിലായിരുന്നു അന്ത്യം. 2007ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
വിദ്യാഭ്യാസവിചക്ഷണന്‍, അധ്യാപകന്‍, സംഘാടകന്‍, പൊതുപ്രവര്‍ത്തകന്‍ തുടങ്ങി ഏതു വിശേഷണവും ഇണങ്ങുന്നയാളായിരുന്നു. ചാലക്കുടി കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പാലക്കാട് ഭാരതമാതാ സ്‌കൂള്‍, കോഴിക്കോട് ദീപ്തിഭവന്‍, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട കാത്തലിക് സെന്റര്‍ എന്നിവയുടെ പിറവിയിലും മുഖ്യപങ്കുവഹിച്ചു. സി.എം.െഎ. സഭാംഗമാണ്. ലോകത്തില്‍ത്തന്നെ ഏറ്റവുമധികം കുര്‍ബാനയര്‍പ്പിച്ചിട്ടുള്ള വൈദികരില്‍ ഒരാളാണ്.
1914 ഡിസംബര്‍ 11ന് മണലൂരിലാണ് ജനനം. 1942 മേയ് 30ന് വൈദികപട്ടം ലഭിച്ചു. ചമ്പക്കുളം യു.പി. സ്‌കൂളില്‍ അധ്യാപകനായി. 1943ല്‍ അധ്യാപനം മാന്നാനത്തേക്കു മാറ്റി. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍നിന്ന് ഒന്നാം റാങ്കോടെ ഇന്റര്‍മീഡിയറ്റ് വിജയിച്ചു. ബി.എ. ഓണേഴ്സ് മദ്രാസ് പ്രസിഡന്‍സി കോളേജില്‍നിന്ന് രണ്ടാംറാങ്കോടെയാണ് പാസായത്. തുടര്‍ന്ന് തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ അധ്യാപകനായി. ഇവിടെ പഠിപ്പിച്ചിരുന്ന കാലത്താണ് കപ്പലുകളെ ആക്രമിക്കുന്ന സമുദ്രജീവികളെ അദ്ദേഹം കണ്ടെത്തിയത്. പിന്നീട് ശാസ്ത്രകാരന്മാര്‍ ഇതിന് 'ബാന്‍കിയ ഗബ്രിയേലി' എന്നു പേരിട്ടു.
ക്രൈസ്റ്റ് കോളേജിന്റെ ആദ്യ പ്രിന്‍സിപ്പലായ അദ്ദേഹം 1956 മുതല്‍ 1975 വരെ ഈ പദവിയില്‍ തുടര്‍ന്നു. ഇവിടെനിന്ന് വിരമിച്ചശേഷം ദേവമാതാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാളായി പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് അമല ആസ്പത്രി ആരംഭിച്ചത്. 1978ലായിരുന്നു ഇത്.
ശവസംസ്‌കാരം ശനിയാഴ്ച രണ്ടുമണിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമദേവാലയത്തില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് അമല ആസ്പത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ആദരാഞ്ജലി അര്‍പ്പിക്കാന്‍ ശനിയാഴ്ച രാവിലെ ഒമ്പതുവരെ ഇവിടെ സൗകര്യമുണ്ടാകും. ശനിയാഴ്ച രാവിലെ പത്തരമുതല്‍ ക്രൈസ്റ്റ് കോളേജില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.
പഞ്ചായത്തിലെ നിരോധിക്കപ്പെട്ട സ്ഥലങ്ങളിൽ അനധികൃതമായി മൽസ്യ വിൽപന നടത്തുന്നവരെ ഒഴിപ്പിച്ചു. പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് പൊലീസ് സംരക്ഷണത്തോടെയായിരുന്നു നടപടി. മരുതയൂർ കവലയിലും ചിറ്റാട്ടുകര റോഡിലും തട്ടുകളിട്ട് കച്ചവടം നടത്തുന്നവരെയാണ് ഒഴിപ്പിച്ചത്. ഗ്രാമസഭയിലെ പരാതിയെ തുടർന്ന് വഴിയോരക്കച്ചവടക്കാരുടെ മലിനീകരണം സംബന്ധിച്ച് ആരോഗ്യവകുപ്പിനും പരാതി ലഭിച്ചിരുന്നു. പാവറട്ടി സെന്ററിൽ പഞ്ചായത്തിന്റെ മൽസ്യ മാർക്കറ്റ് ഉണ്ട്.
ഇവിടെ ഉയർന്ന വാടകയും നികുതിയും കൊടുത്ത് ഒരു വിഭാഗം കച്ചവടം നടത്തുമ്പോൾ വാടകയോ നികുതിയോ നൽകാതെ മാർക്കറ്റിനു പുറത്ത് വഴിയോരങ്ങളിൽ കച്ചവടം നടത്തുന്നു എന്ന പരാതിയാണ് നടപടിക്കു വഴി വച്ചത്. മാർക്കറ്റിൽ കച്ചവടം നടത്തുന്നവർക്ക് വരുമാന നഷ്ടം ഉണ്ടാക്കുന്നതായി പരാതിയുണ്ട്. നേരത്തെ പാവറട്ടി സെന്ററിൽ തെക്ക് പുളിഞ്ചേരിപ്പടി, വടക്ക് സംസ്കൃത കോളജ്, കിഴക്ക് കൾച്ചറൽ സെന്റർ, പടിഞ്ഞാറ് സെന്റ് ജോസഫ് റോഡ് അതിർത്തിക്കുള്ളിൽ അനധികൃത മൽസ്യവിൽപന നടത്തുന്നത് പഞ്ചായത്ത് അധികൃതർ നിരോധിച്ചിട്ടുണ്ട്.
മരുതയൂർ സെന്ററിലും സ്ഥിരം സംവിധാനത്തിൽ മൽസ്യ വിൽപന പാടില്ല. അതിർത്തിക്ക് പുറത്ത് സൈക്കിളിലോ ബൈക്കിലോ ചലിക്കുന്ന തള്ള് വണ്ടിയിലോ മൽസ്യ വിൽപന നടത്തുന്നതിൽ തടസമില്ല. ഇത് ലംഘിച്ചവർക്കെതിരെ നേരത്തെ അറിയിപ്പ് നൽകിയാണ് ഇന്നലെ നടപടി സ്വീകരിച്ചത്. .
അതേ സമയം മാർക്കറ്റിലെ ലേല തുക ഉയർന്നതാണെന്നും അതിനാൽ മൽസ്യ മാർക്കറ്റിൽ തരക് സമ്പ്രദായം ഏർപ്പെടുത്തി താഴ്ന്ന വരുമാനക്കാരെയും ഉപജീവനം നടത്താൻ അനുവദിക്കണമെന്നും ആവശ്യമുണ്ട്. മൽസ്യ മാർക്കറ്റിൽ ഇപ്പോൾ ലേലത്തിനെടുത്തവരുടെ സമയ പരിധി കഴിഞ്ഞിരിക്കുകയാണ്. മുറികൾ പുതുതായി ലേലം ചെയ്ത് നൽകിയിട്ടില്ല. മുറികൾ പഞ്ചായത്ത് പൂട്ടി സീൽ ചെയ്തിരിക്കുകയാണ്.
ഇവിടെ പുറത്തിരുന്ന് കച്ചവടം നടത്തുന്നവർ ഇപ്പോൾ അനധികൃത കച്ചവടമാണ് നടത്തുന്നതെന്നും ഇവരുടെ മൽസ്യ മാലിന്യങ്ങൾ കാനയിലേക്ക് ഒഴുക്കുന്നത് ആരോഗ്യ വകുപ്പും പഞ്ചായത്തും കണ്ടില്ലെന്ന് നടിക്കുകയാണെന്നും നടപടി നേരിട്ട വഴിയോര കച്ചവടക്കാർ പറയുന്നു.
തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഇപ്പോള്‍ കിട്ടുന്നതിന്റെ മൂന്നിലൊന്നുവിലയ്ക്ക് ഒരു ലിറ്റര്‍ കുടിവെള്ളം കിട്ടുന്ന സംവിധാനം വരുന്നു. പാത്രവുമായി ചെന്നാലാണ് ഈ വിലയ്ക്ക് വെള്ളം കിട്ടുക. പാത്രമില്ലെങ്കില്‍ മൂന്നുരൂപ അധികം കൊടുത്താല്‍ ഒരു ലിറ്റര്‍ വെള്ളം കുപ്പിയിലും തരും. എന്നാലും ലാഭം തന്നെ. അഞ്ചുരൂപ നാണയമിട്ടാല്‍ സ്വയം വെള്ളം ശേഖരിക്കുകയും ചെയ്യാം.
ശനിയാഴ്ച ഒന്നാം പ്‌ളാറ്റ്‌ഫോമില്‍ ഉദ്ഘാടനം ചെയ്യുന്ന വാട്ടര്‍ വെന്‍ഡിങ് മെഷീനിലൂടെയാണ് ഈ സൗകര്യങ്ങള്‍ ലഭിക്കുക. ഏഴു ഘട്ടങ്ങളിലൂടെ ശുദ്ധീകരിച്ച വെള്ളമാണ് വില്‍ക്കുന്നത്. റിവേഴ്‌സ് ഓസ്‌മോസിസ് എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റ് അളവുകളിലെ വില ഇങ്ങനെ: (പാത്രം കൂടി വേണമെങ്കിലുള്ള വില ബ്രാക്കറ്റില്‍):
300 മില്ലി-ഒരു രൂപ (രണ്ട്), അര ലിറ്റര്‍-മൂന്ന്(അഞ്ച്), രണ്ട് ലിറ്റര്‍-എട്ട് (12), അഞ്ചു ലിറ്റര്‍-20(25).
രാവിലെ ആറു മുതല്‍ രാത്രി പത്തുവരെ കൗണ്ടറില്‍ വെള്ളം വില്‍ക്കാന്‍ ആളുണ്ടാകും. അല്ലാത്ത സമയത്ത് അഞ്ചുരൂപ നാണയമിട്ട് വെള്ളമെടുക്കാം.
വാട്ടര്‍ വെന്‍ഡിങ് മെഷീനൊപ്പം കാല്‍നട മേല്‍പ്പാലം, യന്ത്രപ്പടി(എസ്‌ക്കലേറ്റര്‍), എ.സി. വിശ്രമകേന്ദ്രം, വിവരങ്ങള്‍ നല്‍കാനുള്ള എല്‍.ഇ.ഡി. സംവിധാനം എന്നിവയും ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനില്‍കുമാര്‍, സി.എന്‍. ജയദേവന്‍ എം.പി., നഗരസഭാധ്യക്ഷന്‍ അജിത ജയരാജന്‍, റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ഭൂട്ടാനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂളും ആ സ്‌കൂളിലെ ഇഷ്ടപ്പെട്ട സബ്ജക്ട് കോമ്പിനേഷനും മുന്‍ഗണനാക്രമത്തില്‍ കൊടുക്കേണ്ടതുണ്ട്. അലോട്ട്‌മെന്റ് വരുമ്പോള്‍ ഏത് ഓപ്ഷന്‍ ലഭിച്ചാലും പ്രവേശനം നേടണം. കൂടുതല്‍ മെച്ചപ്പെട്ട ഓപ്ഷന്‍ പ്രതീക്ഷിക്കുന്നെങ്കില്‍ താത്ക്കാലിക പ്രവേശനം നേടിയാല്‍ മതി.
-വിദ്യാര്‍ത്ഥി പഠിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്‌കൂളും ആ സ്‌കൂളിലെ ഇഷ്ടപ്പെട്ട സബ്ജക്ട് കോമ്പിനേഷനുമാണ് ഒന്നാമത്തെ ഓപ്ഷനായി നല്‍കേണ്ടത്. ഒന്നാമത് ചോദിച്ച സ്ൂകളിലെ ഇഷ്ടപ്പെട്ട കോമ്പിനേഷന്‍ ലഭിക്കുന്നില്ലെങ്കില്‍, അടുത്തതായി പരിഗണിക്കേണ്ട സ്‌കൂളും കോമ്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി നല്‍കണം. ഇങ്ങനെ കൂടുതല്‍ പരിഗണന നല്‍കുന്ന സ്‌കൂളുകള്‍ ആദ്യമാദ്യം വരുന്ന രീതിയില്‍ സൗകര്യപ്രദമായ സ്‌കൂളുകളും ഇഷ്ടപ്പെട്ട കോമ്പിനേഷനുകളും നല്‍കുക. ഒരിക്കലും പരിഗണന കുറഞ്ഞ സ്‌കൂളുകളും കോമ്പിനേഷനുകളും ആദ്യ ഓപ്ഷനായി നല്‍കരുത്.
-ആദ്യം ഇഷ്ടവിഷയങ്ങളുള്ള സമീപ പ്രദേശത്തെ സ്‌കൂളുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കണം. അതിനുശേഷം ഈ സ്‌കൂളുകളെയും കോഴ്സുകളെയും വിദ്യാര്‍ത്ഥിയുടെ മുന്‍ഗണനയനുസരിച്ച് ക്രമീകരിക്കുക. സ്‌കൂള്‍, സബ്ജക്ട് കോമ്പിനേഷന്‍, മുന്‍ഗണന എന്നിവ പലപ്രാവശ്യം ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷാഫോറത്തിലേക്ക് പകര്‍ത്തുക.
-സ്‌കൂള്‍ കോഡുകളും കോമ്പിനേഷന്‍ കോഡുകളും പ്രോസ്‌പെക്ടസ് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം രേഖപ്പെടുത്തുക.
-ഒരിക്കലും അപേക്ഷകന്‍ ആവശ്യപ്പെടാത്ത ഒരു സ്‌കൂളിലേക്കും ഏകജാലക സംവിധാനം വഴി അലോട്ട്മെന്റ് നല്‍കില്ല. അതിനാല്‍ വിദ്യാര്‍ത്ഥിക്ക് യാത്രാസൗകര്യമുള്ള സ്‌കൂളുകളുടെ പേരും അഡ്രസ്സും കോഡും നന്നായി ഉറപ്പുവരുത്തിയ ശേഷം മാത്രം എഴുതുക.
-ചില സ്‌കൂളുകളുടെ പേരുകള്‍/സ്ഥലപ്പേരുകള്‍ സാദൃശ്യങ്ങളുള്ളവയുണ്ടാകും. അതിനാല്‍ അത്തരം സ്‌കൂളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക
അപേക്ഷന്‍ നല്‍കിയ ഏതെങ്കിലും ഒരു ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചാല്‍ അലോട്ട് ചെയ്ത ഓപ്ഷന് ശേഷമുള്ള എല്ലാ ഓപ്ഷനുകളും (Lower options) തനിയെ റദ്ദാകും. എന്നാല്‍ അലോട്ട് ചെയ്ത ഓപ്ഷന് മുകളിലുള്ള ഓപ്ഷനുകള്‍ (Higher options) സ്ഥിരപ്രവേശനം നേടുന്നത് വരെ നിലനില്‍ക്കും. ആവശ്യമുള്ള പക്ഷം തിരഞ്ഞെടുത്ത Higher option കള്‍ മാത്രമായി ക്യാന്‍സല്‍ ചെയ്യാവുന്നതാണ്. ഇതിനായി ഡയറക്ടറേറ്റില്‍ നിന്ന് അറിയിക്കുന്ന സമയപരിധിക്കുള്ളില്‍ അപേക്ഷ നല്‍കിയ സ്‌കൂളിനെ സമീപിക്കണം
ആവശ്യമുള്ള പക്ഷം എത്ര ഓപ്ഷനുകള്‍ വേണമെങ്കിലും നല്‍കാം. എന്നാല്‍ പഠിക്കാന്‍ താത്പര്യമുള്ളതും യാത്രാ സൗകര്യമുള്ളതുമായ സ്‌കൂളുകള്‍ മാത്രം ഓപ്ഷനുകളായി നല്‍കുക.
-അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ താല്‍ക്കാലികമോ സ്ഥിരമോ ആയ പ്രവേശനം നേടണം. ഇല്ലെങ്കില്‍ വിദ്യാര്‍ത്ഥി 'നോണ്‍ ജോയിനിങ്' ആയി റിപ്പോര്‍ട്ട് ചെയ്യപ്പെടും. തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ ഇവരെ പരിഗണിക്കില്ല.
മുന്‍വര്‍ഷം ഓരോ സ്‌കൂളിലും വ്യത്യസ്ത കോമ്പിനേഷനുകളില്‍ ഒന്നാമത്തെ അലോട്ട്മെന്റിന്റെ അവസാനം പ്രവേശനം ലഭിച്ച റാങ്കുകാരുടെ (കാറ്റഗറി തിരിച്ച്) ഗ്രേഡ് പോയിന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇത് പരിശോധിച്ചാല്‍ ഓരോ സ്‌കൂളിലുമുള്ള അഡ്മിഷന്‍ സാധ്യത മനസ്സിലാക്കാനും അതനുസരിച്ച് ഓപ്ഷനുകള്‍ ക്രമീകരിക്കാനും കഴിയും.
തിരുനാൾ ആഘോഷത്തിന് ആവേശക്കടൽ തീർത്ത് തിരുനാൾ സൗഹൃദവേദി ഒരുക്കിയ തിരുനടയ്ക്കൽ മേളം. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും 101 കലാകാരന്മാരും ചേർന്നാണു പാണ്ടിമേളത്തിന്റെ പെരുമഴ പെയ്യിച്ചത്. രണ്ടര മണിക്കൂർ നീണ്ട വാദ്യവിസ്മയം ആസ്വാദകരെ ഹരംകൊള്ളിച്ചു. മേളം ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.
പാവറട്ടി തിരുനാള്‍ ആഘോഷത്തിന്റെ പ്രധാന ചടങ്ങായ വിശുദ്ധന്റെ കൂടുതുറക്കല്‍ ശുശ്രൂഷ നടന്നു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന സമൂഹബലിക്കുശേഷമാണ് അള്‍ത്താരയിലെ വിശുദ്ധന്റെ രൂപക്കൂട് തുറന്നത്.
തുടര്‍ന്ന് വിശുദ്ധ യൗസേപ്പിതാവിന്റെയും കന്യകാമറിയത്തിന്റെയും പത്രോസ് ശ്‌ളീഹായുടെയും തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചും പള്ളിയുടെ മുഖമണ്ഡപത്തില്‍ സ്ഥാപിച്ച രൂപക്കൂടില്‍ പ്രതിഷ്ഠിച്ചു.
തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവ്വത്തൂക്കാരന്‍, ഫാ. ലിജോയ് എലുവത്തിങ്കല്‍ എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് പള്ളി വക വെടിക്കെട്ട് നടന്നു. മട്ടന്നൂരും 101 കലാകാരന്‍മാരും അണിനിരന്ന തിരുനടയ്ക്കല്‍മേളം ആവേശമായി. രാത്രിയില്‍ വളയെഴുന്നള്ളിപ്പുകള്‍ ദേവാലയത്തില്‍ എത്തിയതോടെ വടക്കുവിഭാഗത്തിന്റെ വെടിക്കെട്ട് നടന്നു. തിരുനാള്‍ പ്രധാന ദിവസമായ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമുതല്‍ ഒന്‍പതുവരെ തുടര്‍ച്ചയായി ദിവ്യബലി.
പത്തിനു നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ഡേവിസ് പുലിക്കോട്ടില്‍ മുഖ്യകാര്‍മികനാകും. വൈകീട്ട് നാലിന് ദിവ്യബലിക്കുശേഷം വിശുദ്ധന്റെ ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. പ്രദക്ഷിണമുന്നോടിയായി ഇടവകയിലെ സിമന്റ് -പെയിന്റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വെടിക്കെട്ട് നടക്കും. രാത്രി ദിവ്യബലിക്കുശേഷം തെക്കുവിഭാഗത്തിന്റെ വെടിക്കെട്ടുമുണ്ടാകും.
തിരുനാളിനോടനുബന്ധിച്ച് യൗസേപ്പിതാവിന്റെ കൂട് തുറക്കൽ ചടങ്ങ് നടന്നു. പതിനായിരങ്ങൾ പ്രാർഥന വിശുദ്ധിയോടെ പാവറട്ടി തീർഥകേന്ദ്രത്തിലെത്തി. അൾത്താരയുടെ മുകളിൽ സ്ഥാപിച്ച വിശുദ്ധന്റെ രൂപക്കൂട് സമൂഹ കുർബാനയ്ക്ക് ശേഷം രാത്രി 7.30ന് തുറന്നതോടെ പള്ളിക്കകവും പരിസരവും പ്രാർഥനയിൽ മുഖരിതമായി.
ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു ആഘോഷമായ കുർബാന. തുടർന്ന് യൗസേപ്പിതാവിന്റെ തിരുസ്വരൂപത്തിനൊപ്പം പരിശുദ്ധ കന്യകമറിയത്തിന്റെയും പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങൾ പള്ളിവാതിൽ വരെ എഴുന്നള്ളിച്ച് പുറത്തെ മുഖമണ്ഡപത്തിൽ രൂപക്കൂടിൽ പ്രതിഷ്ഠിച്ചു. തിരുനാൾ സൗഹൃദവേദി തിരുനടയ്ക്കൽ മേളം നടത്തി.
വളയെഴുന്നള്ളിപ്പുകൾ രാത്രി 12ന് ദേവാലയത്തിലെത്തി സമാപിച്ചു. ഇന്ന് രാവിലെ എട്ട് വരെ തുടർച്ചയായി കുർബാന. ഒൻപതിന് ഇംഗ്ലിഷ് ഭാഷയിലുള്ള കുർബാനയ്ക്ക് ഫാ. ബാബു പാണാട്ടുപറമ്പിൽ കാർമികത്വം വഹിക്കും. പത്തിന് തിരുനാൾ കുർബാനയ്ക്ക് ഫാ. ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജിയോ തെക്കിനിയത്ത് സന്ദേശം നൽകും. മൂന്നിന് തമിഴ് ഭാഷയിൽ കുർബാനയ്ക്ക് ഫാ. ആന്റണി വാഴപ്പിള്ളി കാർമികത്വം വഹിക്കും. വിശുദ്ധന്റെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും.
വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന്റെ ഭാഗമായി തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ ബാന്‍ഡ് വാദ്യ മത്സരം ആസ്വാകമനം നിറച്ചു. ഏഞ്ചല്‍വോയ്‌സ് മൂവാറ്റുപുഴയും ന്യൂ സംഗീത് തിരൂരും തമ്മിലായിരുന്നു മത്സരം.
ഫ്രന്റ്‌സ് ഓഫ് കാക്കശ്ശേരി, പൂവ്വത്തൂര്‍ ബോയ്‌സ് ഓണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേവാലയത്തിലെത്തിയ ബാന്‍ഡ് വാദ്യം കാണികള്‍ക്ക് ആവേശമായി. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവ്വത്തൂക്കാരന്‍ ബാന്‍ഡ് വാദ്യ മത്സരം ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എ.ജെ. ജോയ്, ജോപോള്‍, ജിന്‍സ്, വി.എല്‍. സേവിയര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പാവറട്ടി പള്ളിയുടെ അള്‍ത്താര അലങ്കരിക്കുന്നതിനായി ബെംഗളൂരു, ഊട്ടി എന്നിവിടങ്ങളില്‍നിന്ന് പൂക്കളെത്തി. 2000 കാര്‍ണിഷ്, 1500 ഡച്ച്‌റോസ്, 120 ലില്ലിയാം, 200 ഗ്‌ളാഡിസ് തുടങ്ങിയ പൂക്കളാണ് എത്തിയത്.
വെള്ള, മഞ്ഞ, പിങ്ക്, ചുവപ്പ് നിറങ്ങളിലുള്ള കാര്‍ണീഷ് പൂക്കളാണ് എത്തിയിട്ടുള്ളത്. പി.വി. കുര്യന്‍, വി.ജെ. തോമാച്ചന്‍ എന്നിവര്‍ വഴിപാടായി സമര്‍പ്പിച്ചതാണ് പൂക്കള്‍. ഊട്ടി, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നെത്തിയ പൂക്കള്‍ക്കൊണ്ട് അള്‍ത്താര അലങ്കാരം പൂര്‍ത്തിയായതായി കണ്‍വീനര്‍ ആന്റോ ലിജോ, എ.ജെ. വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.
ജെറി പറ പൂക്കള്‍ക്കൊണ്ടാണ് പള്ളിയുടെ ആനവാതില്‍ അലങ്കരിച്ചിരിക്കുന്നത്.
തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ച് വെയ്ക്കുന്ന മുഖമണ്ഡപവും വിവിധ വര്‍ണങ്ങളിലുള്ള തോരണങ്ങള്‍, അലങ്കാരവിളക്കുകള്‍ എന്നിവകൊണ്ട് മനോഹരമാക്കി.
പാവറട്ടി: തിരുനാളിന് വിശുദ്ധന്റെ പ്രദക്ഷിണവഴി വര്‍ണതോരണങ്ങളാല്‍ അലങ്കരിച്ചു. വെള്ളി, പിങ്ക് നിറത്തിലാണ് തോരണങ്ങള്‍.
125 കിലോ അരങ്ങുകള്‍ ഉപയോഗിച്ചാണ് പ്രദക്ഷിണവഴി അലങ്കരിച്ചത്. തോരണങ്ങള്‍ക്കിടയില്‍ പൂക്കെട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രദക്ഷിണവഴിയില്‍ പള്ളിയുടെ പ്രധാന കവാടം മറ്റൊരു ആകര്‍ഷണമാണ്. 60 അടി നീളത്തിലും 35 അടി ഉയരത്തിലും 30,000 ബള്‍ബുകളും ഉപയോഗിച്ചാണ് പ്രധാനകവാടം ഒരുക്കിയിട്ടുള്ളതെന്ന് കണ്‍വീനര്‍ വി.ആര്‍. ആന്റോ പറഞ്ഞു.
പള്ളി വഴികളായ കോണ്‍വെന്റ്, ഇറച്ചിക്കട റോഡിലും വര്‍ണതോരണങ്ങള്‍ കെട്ടിയിട്ടുണ്ട്.
ജോയ് പൂവ്വത്തൂരിന്റെ നേതൃത്വത്തില്‍ 20 തൊഴിലാളികള്‍ ഒരു മാസം കൊണ്ടാണ് വര്‍ണതോരണങ്ങള്‍ തയ്യാറാക്കിയത്. തിരുനാള്‍ ദിവസം ഞായറാഴ്ച വൈകീട്ട് നാലുമണിയുടെ ദിവ്യബലിക്ക് ശേഷം വിശുദ്ധരെ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഈ വഴിയിലൂടെ കടന്നുപോകും.
പാവറട്ടി: നേര്‍ച്ചയൂട്ടിന്റെ കലവറ ഒരുക്കം തുടങ്ങി. രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് ഇത്തവണ നേര്‍ച്ച ഊട്ട് ഒരുക്കുന്നത്. ഊട്ടിലെ പ്രധാന ഇനമായ ചെത്തുമാങ്ങ അച്ചാറിനായി 2800 കിലോ മാങ്ങ അമ്മമാരുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ ചെത്തി തയ്യാറാക്കി.
വികാരി ഫാ. ജോസഫ് പൂവ്വത്തൂരിന്റെ കാര്‍മികത്വത്തില്‍ ആശീര്‍വാദത്തിന് ശേഷമാണ് കലവറ ഒരുക്കം തുടങ്ങിയത്. 250 ചാക്ക് അരി, ഏഴ് ടണ്‍ കിലോ പച്ചക്കറി തുടങ്ങിയ വിഭവങ്ങള്‍ കലവറയിലെത്തി. ചോറ്, സാമ്പാര്‍, ഉപ്പേരി, ചെത്തുമാങ്ങ അച്ചാര്‍ എന്നിവയാണ് നേര്‍ച്ച ഊട്ടില്‍ വിളുന്നതെന്ന് കണ്‍വീനര്‍ സേവ്യര്‍ അറയ്ക്കല്‍ പറഞ്ഞു.
മണിക്കൂറില്‍ ആയിരം കിലോ അരി കഴുകി വൃത്തിയാക്കി എടുക്കാവുന്ന യന്ത്രവും ഒരേ സമയം എട്ട് ചാക്ക് അരി ആവിയില്‍ പാകം ചെയ്യുന്നതിനുള്ള മൂന്ന് സ്റ്റീമര്‍ സംവിധാനവും കലവറയില്‍ ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ പത്തിന് നൈവേദ്യപൂജയ്ക്ക് ശേഷം ആശീര്‍വദിച്ച് നേര്‍ച്ച ഊട്ട് തുടങ്ങും. തുടര്‍ച്ചയായി 30 മണിക്കൂര്‍ നേര്‍ച്ചയൂട്ട് തുടരും.
തിരുനാളിന്റെ ഭാഗമായി പാവറട്ടിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഗതാഗത നിയന്ത്രണം.
ശനിയാഴ്ച രാവിലെ പത്തുമുതല്‍ ഗതാഗത നിയന്ത്രണ ക്രമീകരണം തുടങ്ങും. തൃശ്ശൂര്‍ കാഞ്ഞാണി-ചാവക്കാട് റൂട്ടിലോടുന്ന ബസുകളും മറ്റു വാഹനങ്ങളും മനപ്പടിയിലെത്തി തിരികെ പോകണം. അമല-പറപ്പൂര്‍ വഴി വരുന്ന ബസുകളും മറ്റു വാഹനങ്ങളും താമരപ്പിള്ളി കിഴക്കേത്തല ചിറ്റാട്ടുകര വഴി പാവറട്ടി ബസ്സ്റ്റാന്‍ഡിലെത്തി ചാവക്കാട്ടേക്ക് പോകണം.
ചാവക്കാട് ഗുരുവായൂര്‍ ഭാഗത്തുനിന്ന് വരുന്ന ബസുകളും മറ്റു വാഹനങ്ങളും പാവറട്ടി ബസ്സ്റ്റാന്‍ഡില്‍ വന്ന് ചിറ്റാട്ടുകര കിഴക്കേത്തല താമരപ്പിള്ളി വഴി തൃശ്ശൂരിലേക്ക് പോകണം
വാഹനങ്ങള്‍ പാര്‍ക്കിങ് നടത്തുന്നതിന് പാവറട്ടി ഹൈസ്‌കൂള്‍ ഗ്രൗണ്ട്, കള്‍ച്ചറല്‍ സെന്റര്‍, വി.കെ.ജി. സ്റ്റോര്‍, പുതുമനശ്ശേരി ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ട്, മനപ്പടി മനപ്പറമ്പ്, വി.ബി.എസ്. ഹാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഇരുന്നൂറിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് വിശ്വാസികൾക്ക് തൊഴുതുവണങ്ങുന്നതിനായും വഴിപാട് സമർപ്പണത്തിനായും വളകളും ലില്ലിപ്പൂക്കളും എത്തിച്ചു. ചെറുതും വലുതുമായിട്ടുള്ള ലില്ലിപ്പൂക്കളും വളകളുമാണ് സ്വർണംപൂശി ദേവാലയത്തിലെത്തിച്ചത്. ശനിയാഴ്ച രാവിലെ ആദ്യ കുർബാനയ്ക്കുശേഷം വളകൾ വിശ്വാസികൾക്ക് വിതരണംചെയ്യും. തുടർന്ന് വൈകീട്ടോടെ വിതരണംചെയ്യുന്ന വളകൾ വാദ്യമേളങ്ങളുടെയും മുത്തുക്കുടയുടെയും അകമ്പടിയോടെ വളയെഴുന്നള്ളിപ്പായി ദേവാലയത്തിലെത്തിക്കും. ലില്ലിപ്പൂക്കൾ വഴിപാടായി വിശുദ്ധന്റെ തിരുസ്വരൂപത്തിലും പള്ളിയുടെ മുഖമണ്ഡപത്തിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ തിരുസ്വരൂപത്തിനു സമീപവും കാണിക്കയായി സമർപ്പിക്കും. വിശുദ്ധന്റെ രൂപത്തിൽ ചാർത്തുന്നതിനായിട്ടുള്ള കിരീടവും തയ്യാറായിട്ടുണ്ട്.
ആരോഗ്യ വിഭാഗം പ്രദേശത്തെ ഹോട്ടലുകള്‍, ബേക്കറികള്‍, ഇറച്ചി - മത്സ്യ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. കാലാവധി കഴിഞ്ഞ ശീതളപാനീയങ്ങളും ബേക്കറി ഉത്പന്നങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു.
വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഹോട്ടലുകള്‍, ടീ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രമേ നല്‍കാവൂ. ക്യൂബ് ഐസ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കണം തുടങ്ങിയ നിബന്ധനകള്‍ കര്‍ശനമാക്കി. ശനി, ഞായര്‍ ദിവസങ്ങളില്‍ ആരോഗ്യവകുപ്പിന്റെ കീഴില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ മെഡിക്കല്‍ ടീമിന്റെ സേവനം പാവറട്ടി സാന്‍ജോസ് ആസ്പത്രിയില്‍ ലഭ്യമാക്കും. മുല്ലശ്ശേരി ആരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. കെ.ടി. സുജ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. രാമന്‍, എളവള്ളി, പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ് പഞ്ചായത്തുകളുടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കാൽ നൂറ്റാണ്ട് പിന്നിട്ട പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ രണ്ട് പ്രശസ്ത ഗാനങ്ങൾക്ക് പുതുമയുള്ള ആലാപനം നൽകി തിരുനാൾ ആഘോഷം വ്യത്യസ്തമാക്കുകയാണ് പാവറട്ടിയിലെ യുവജനങ്ങൾ. മലയാളികളുടെ മനം കവർന്ന ഗായകൻ എം.ജി.ശ്രീകുമാറും കുരുന്നു ഗായിക ശ്രേയക്കുട്ടിയുമാണ് ആലാപനത്തിൽ പുതുമകൾ സൃഷ്ടിക്കുന്നത്. വടക്കൂട്ട് കൊട്ടേമാർ തറവാട്ടിലെ പരേതനായ നിക്കോളാസ് രചിച്ച് സി.സി.ജോസ് ഈണമിട്ട ‘പരിപാവനപാദംതേടി’ എന്ന ഗാനമാണ് എം.ജി.ശ്രീകുമാർ ആലപിക്കുന്നത്.
മേരി ഫാൻസി രചിച്ച് ഡേവിസ് അറയ്ക്കൽ ഈണമിട്ട ‘സ്വർണാഭ തൂകുന്ന ദീപനാളങ്ങളിൽ’ എന്ന ഗാനമാണ് ശ്രേയക്കുട്ടി ആലപിക്കുന്നത്. ഓർക്കസ്ട്രേഷനിലും ചിത്രീകരണത്തിലും പുതുമകൾ നിറച്ചാണ് ഗാനങ്ങളുടെ പുനരവതരണം. ഇടവക അംഗങ്ങളായ ജെബിൻ ജോസഫ് സംവിധാനം ചെയ്യുന്ന പുനരവതരണത്തിന് നിർമാണ നിർവഹണവുമായി ജിജോ തോമസാണ് ഒപ്പം. ബ്രോൺസൺ പൗലോസാണ് റിഥം ക്രമീകരിക്കുന്നതും പ്രോഗ്രാമിങ് നടത്തുന്നതും.
ഗാനങ്ങളുടെ പുതിയ ആലാപനം ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. ഗാനങ്ങൾ തിരുനാൾ ദിവസങ്ങളിൽ തീർഥകേന്ദ്രത്തിന്റെ തിരുമുറ്റത്ത് പ്രദർശിപ്പിക്കും. രണ്ട് ലക്ഷം രൂപ ചെലവിട്ട് ചിത്രീകരിച്ച ഗാനങ്ങൾ യുട്യൂബ്, ഫേസ്ബുക്ക് തുടങ്ങി സമൂഹ മാധ്യമങ്ങളിലൂടെ സൗജന്യമായി എല്ലാവർക്കും സമ്മാനിക്കും.
വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ തിരുനാള്‍ വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതില്‍ പ്രതിഷേധം ശക്തം. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് പള്ളിനടയില്‍ കൂട്ട ഉപവാസം തുടങ്ങി .
ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നടപടിയായില്ലെങ്കില്‍ ശനിയാഴ്ച അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. പ്രതിഷേധത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ പിന്തുണ പ്രഖ്യാപിച്ചു. പാവറട്ടി തിരുനാള്‍ സംയുക്ത വെടിക്കെട്ട് കമ്മിറ്റി, ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്
140 വര്‍ഷമായി പള്ളി ആചാരത്തിന്റെ ഭാഗമായി വെടിക്കെട്ട് നടന്നുവരുന്നുണ്ട്. കഴിഞ്ഞവര്‍ഷം കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം ഉണ്ടായിട്ടുപോലും ഡിസ്‌പ്ലേ ചൈനീസ് വെടിക്കെട്ടിന് പാവറട്ടിക്ക് അനുമതി ലഭിച്ചിരുന്നു. ഈ വര്‍ഷം എല്ലാം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ജില്ലാ ഭരണകൂടം വെടിക്കെട്ടിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തിരുനാളിന് ഒരുതരത്തിലുള്ള ഫാന്‍സി വെടിക്കെട്ടുപോലും നടത്തില്ലെന്ന നിലപാടിലാണ് പാവറട്ടി തിരുനാള്‍ സംയുക്ത വെടിക്കെട്ട് കമ്മിറ്റി.
പാവറട്ടി സെന്റ് ജോസഫ് പള്ളി തിരുനാളിന് വെടിക്കെട്ട് ലൈസന്‍സിനുള്ള അപേക്ഷ കളക്ടര്‍ നിരസിച്ചു. വെടിക്കെട്ട് നടത്തുന്നത് ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയുള്ളതിനാലാണ് വിലക്കെന്ന് കളക്ടര്‍ എ. കൗശിഗന്‍ പറഞ്ഞു. അനധികൃത വെടിക്കെട്ട് നടക്കാതിരിക്കാന്‍ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണം.
വെടിക്കെട്ടു നടത്തുന്ന സ്ഥലത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ 17 വീടുകള്‍, കോണ്‍വെന്റ്, സ്‌കൂളുകള്‍, ഓഡിറ്റോറിയം, മറ്റു സ്ഥാപനങ്ങള്‍ എന്നിവ ഉണ്ടെന്ന് ചാവക്കാട് തഹസില്‍ദാര്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എല്ലാ താമസക്കാരുടെയും സമ്മതപത്രങ്ങള്‍ ലഭിച്ചിട്ടുമില്ല.
വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കാന്‍ താത്കാലിക ഷെഡ് നിര്‍മിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വെടിക്കെട്ട് നടത്തുന്നതിന്റെ പരിസരത്ത് ജനം തിങ്ങിപ്പാര്‍ക്കുന്നു. പലസ്ഥാപനങ്ങളുമുണ്ട്. വെടിക്കെട്ട്സ്ഥലത്തു നിന്ന് സുരക്ഷിതമായി ജനങ്ങളെ മാറ്റി നിര്‍ത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഇല്ല. അടിയന്തര സാഹചര്യമുണ്ടായാല്‍ ജനത്തെ ഒഴിപ്പിക്കുന്നതിനോ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനോ സൗകര്യമോ സ്ഥലമോ പള്ളി പരിസരത്ത് ഇല്ലെന്നും പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്-കളക്ടറുടെ പത്രക്കുറിപ്പില്‍ പറയുന്നു.
ജോര്‍ജ്ജേട്ടന് പാവറട്ടിപ്പെരുന്നാളെന്നാല്‍ ഓര്‍മ്മകളുടെ പൂരമാണ്. ആ ഓര്‍മ്മകള്‍ അങ്ങിനെയാണ്. ആയുസ്സിന്‍റെ ഏതറ്റംവരെയും ജോര്‍ജ്ജേട്ടന്‍റെ മനസ്സില്‍ ഒട്ടും മായാതെ അതങ്ങനെകിടക്കും.
നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. പച്ചക്കറി കച്ചവടം പച്ച പിടിച്ചുവരുന്നതേയുളളു. എങ്കിലും ആ വര്‍ഷം പാവ റട്ടി പെരുന്നാളിന് ഊട്ടിനുളള പച്ചക്കറി വിതരണം ചെയ്യാന്‍ ജോര്‍ജ്ജേട്ടന് ഒരു ഉള്‍വിളി. സബോള, ഉരുളന്‍, വെണ്ടയ്ക്ക, പച്ചമുളക്, വേപ്പില എന്നിങ്ങനെ ഭൂരിഭാഗം പച്ചക്കറി ഇനങ്ങ ളും തിരുനാളിന്‍റെ തലേ ദിവസം കലവറയിലെത്തിക്കണം.
തൃശൂര്‍ മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറി കൊണ്ടുവരുന്നതിനു ളള ഓര്‍ഡര്‍ നല്‍കി. തിരുനാളിന് കൊടിയേറ്റം കഴിഞ്ഞ് ര ണ്ടു ദിവസം കഴിഞ്ഞതേയുളളൂ. അപ്പോഴാണ് നിനച്ചിരിക്കാ തൊരു ലോറി സമരം. തിരുനാള്‍ ദിനം അടുത്തിട്ടും ലോറി സമരം തീര്‍ന്നില്ല. ജോര്‍ജ്ജേട്ടനാണെങ്കില്‍ തൃശൂര്‍ മാര്‍ക്ക റ്റിനപ്പുറം ഒന്നും അറിയില്ല. പക്ഷേ അതൊന്നും കമ്മറ്റിക്കാ രോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ. പുണ്യാളന്‍റെ ഊട്ട് മുടക്കം വ രുമോ എന്ന ചിന്ത ജോര്‍ജ്ജേട്ടനെ വല്ലാതെ ഉലച്ചു.
സ്വന്തം വഴികള്‍ വെട്ടിത്തുറന്ന യാത്ര
പുണ്യാളന്‍റെ ഊട്ട് താനായി മുടക്കം വരുത്തില്ല എന്ന നി ശ്ചയദാര്‍ഢ്യവുമായി പച്ച ക്കറികള്‍ തേടി കേരളത്തി ന് പുറത്തേക്കുളള ആദ്യയാ ത്ര. പതിവുപോലെ പാവറട്ടി പളളിയില്‍ അന്നും പ്രാര്‍ ത്ഥിച്ച് യാത്ര ആരംഭിച്ചു.
സ്വ ന്തം വഴികള്‍ വെട്ടിത്തു റന്ന യാത്രയായിരുന്നു അ തെന്ന് പറയുമ്പോള്‍ ജോര്‍ ജേട്ടന്‍റെ കണ്ണിലെ നനവ് കാ ണാം.
മേട്ടുപാളയം, കോയ മ്പത്തൂര്‍, മൈസൂര്‍ എന്നി വിടങ്ങളിലേക്ക് പച്ചക്കറി കള്‍ തേടിയുളള യാത്രയി ല്‍ ദേശവും ഭാഷയും ഒ ന്നും തടസ്സമായില്ല. തക്കാളി പ്പെട്ടി വാങ്ങി തക്കാളിയും, മറ്റ് പച്ചക്കറികള്‍ കുട്ടകളി ലും നിറച്ചു. പച്ചക്കറികളുമാ യി അവിടെനിന്ന് കോയമ്പ ത്തൂര്‍ ബസ്റ്റാന്‍റിലെത്തി. അ പ്പോഴാണ് പുതിയ പ്രശ്നം. ബസ്സിനുമുകളില്‍ ലോഡ് കയറ്റാനാളില്ല.
അന്നത്തെ ക്കാലത്ത് ഈ ഏര്‍പ്പാട് ഇല്ല. യാത്രക്കാരുടെ പെട്ടി/ബാഗ് എന്നിവ ചുമക്കുന്നവരുണ്ട്. څപുണ്യാളാ കാത്തോളണേچ എന്ന ഉള്‍വിളിയോടെ യാതൊരു മുന്‍പരിചയവും ഇല്ലാതെ ഒരു ടണ്ണോളം പച്ചക്കറി വാശിപ്പുറത്ത് ബസ്സിനു മുകളിലെത്തി ക്കാനായി ചുവടുവെച്ചു.
ആ സമയത്ത് ബാലന്‍സ് തെറ്റിവീഴാതിരിക്കാന്‍ പുണ്യാ ളനെ അറിഞ്ഞ് വിളിച്ചുകൊണ്ടിരുന്നു. പതുക്കെപ്പതുക്കെ നടുവൊടിയുന്ന വേദനയ്ക്കിടയില്‍ കുട്ടകളും പെട്ടികളും ഇറക്കിവെച്ചു. കോയമ്പത്തൂരില്‍ നിന്നും ഗുരുവായൂര്‍ ബ സ്റ്റാന്‍റിലെത്തി. അവിടെ നിന്നും ടാക്സി കാറ് പിടിച്ച് സാധന ങ്ങളുമായി പാവറട്ടിയിലേക്ക് തിരിച്ചു.
അന്ന് പുലര്‍ച്ചയ്ക്ക് തന്നെ കലവറയില്‍ ആവശ്യമായ തെല്ലാം കൃത്യസമയത്തിനുമുന്‍പ് എത്തിച്ച് പാവറട്ടി പുണ്യാ ളനെ വണങ്ങാന്‍ ജോര്‍ജ്ജേട്ടന്‍ കൈകള്‍ കൂപ്പി. ആ തിരുസ്വരൂപത്തിന്‍റെ പുഞ്ചിരി കണ്ട് ജോര്‍ജ്ജേട്ടനും ചിരി ച്ചു. ഇന്നുവരെയും ഊട്ടുപുരയില്‍ സജീവമായി 50 വര്‍ഷങ്ങള്‍ പിന്നിട്ടു ജോര്ജ്ജേട്ടന്.
ഏഴാം വയസ്സിലാണ് വയലിൻനാദം കുഞ്ഞു മനോജിന് പ്രിയങ്കരമാകുന്നത്. ഒളരി ലിറ്റിൽ ഫ്ളവർ പള്ളി ക്വയറിലെ ജോൺ ലൂയീസിന്റെ വയലിൻ വാദനം അവന്റെ സിരകളിൽ പടർന്നുകയറിയത് പെട്ടെന്നാണ്. അതുകൊണ്ടുതന്നെ പ്രാർഥനയും സംഗീതവും നിറഞ്ഞ പള്ളിയങ്കണത്തിലേക്ക് അമ്മ റോസിയുടെ കൈപിടിച്ച് മനോജ് എന്നും ചെന്നു. ഒളരിയും കടന്ന് വയലിൻ വഴിയിലൂടെ സഞ്ചരിച്ച് അങ്ങകലെ ഗ്രാമി അവാർഡ് വേദിയിൽ എത്തിനിൽക്കുന്നു ഈ യുവ സംഗീതജ്ഞന്റെ യാത്ര. ഗ്രാമി ജേതാവ് റിക്കി കേജിന്റെ ‘വിൻഡ്‌സ് ഓഫ് സംസാര’ എന്ന ന്യൂ ഏജ് ആൽബമാണ് മനോജ് ജോർജ്ജിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. കോറൽ അറേഞ്ച്‌മെന്റ്, സ്ട്രിങ് ഓർക്കസ്ട്രൽ അറേഞ്ച്‌മെന്റ്, വയലിൻ ആൻഡ് വയോള പെർഫോമിങ് എന്നിവ നിർവഹിച്ചതിനാണ് ബഹുമതി. ഗ്രാമി ബഹുമതി നേടുന്ന രാജ്യത്തെ ആദ്യത്തെ വയലിൻ വാദകനാണ് ഇദ്ദേഹം. ഒപ്പം ആദ്യ മലയാളിയും...ആദ്യ തൃശ്ശൂർകാരനും.
വിൻഡ്‌സ് ഓഫ് സംസാര
റിക്കി കേജിന്റെ ‘വിൻഡ്‌സ് ഓഫ് സംസാര’ക്ക് പ്രത്യേക ഘടനയില്ലെന്ന് മനോജ് ജോർജ് പറയുന്നു. ലോകത്തെ സംഗീതരൂപങ്ങളെല്ലാം കോർത്തിണക്കിയ ന്യൂ ഏജ് ആൽബം. സ്ട്രിങ്, ഓർക്കസ്ട്ര, ഇന്ത്യൻ ശാസ്ത്രീയസംഗീതം, ഇന്ത്യൻ റിഥം എന്നിവയെല്ലാം കോർത്തിണക്കിയ സംഗീതധാര. മനോജ് ജോർജ്ജിന്റെ വാക്കുകളിൽപറഞ്ഞാൽ ‘സോഫ്റ്റായുള്ള അപ്രോച്ചാണ് വിൻഡ്‌സ് ഓഫ് സംസാര. പാട്ടുകൾക്ക് പല്ലവിയോ അനുപല്ലവിയോ ഇല്ല. ഫീൽ ആണത്. ഒരു മണിക്കൂറിൽ താളവിസ്മയം തീർക്കുന്ന ആൽബം’. ബെംഗളൂരു സ്വദേശിയായ റിക്കി കേജ് വർഷങ്ങളായി മനോജിന്റെ അടുത്ത സുഹൃത്താണ്. കുറെ ആൽബങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ച അനുഭവസമ്പത്ത് ഇവർക്കുണ്ട്.
വീട്ടിലെ സംഗീതതാളം
എൽത്തുരുത്ത് ഗ്രീൻ റസിഡന്റ്‌സിൽ എല്ലാവരും ഒത്തുകൂടുമ്പോൾ വയലിനും ഡ്രംസും ഗിറ്റാറും കീബോർഡുമെല്ലാം മാന്ത്രികവിസ്മയം തീർക്കും. താളം പിടിക്കാൻ ഫിഷറീസ് വകുപ്പിൽനിന്ന് രജിസ്ട്രാറായി വിരമിച്ച അപ്പച്ചൻ ജോർജ് ചിറ്റിലപ്പിള്ളിയും അമ്മ റോസിയും. വീടാകെ സംഗീതസാന്ദ്രം. അപ്പച്ചന്റെയും അമ്മയുടെയും അമ്പതാം വിവാഹവാർഷികത്തിന് മക്കളെല്ലാം ഒരു സവിശേഷ സമ്മാനമാണ് നൽകിയത് -സംഗീതവിരുന്ന്. വയലിനുമായി മനോജ് ജോർജ്, ഗിറ്റാറുമായി മൂത്ത ചേട്ടൻ ഷാജു ജോർജ്, ഡ്രംസുമായി രണ്ടാമത്തെ ചേട്ടൻ ബിജു ജോർജ്, കീബോർഡുമായി മകൻ നീൽ, കീബോർഡും ഗിറ്റാറുമായി ചേട്ടന്റെ മക്കളും. മക്കളെ സംഗീതവഴിയിലൂടെ കൈപിടിച്ച് നടത്തിയ അപ്പച്ചനും അമ്മയ്ക്കും ഇതിലും വലിയ സമ്മാനം നൽകാനാവില്ലെന്ന മക്കളുടെ ചിന്തയായിരുന്നു സംഗീതവിരുന്നിന് പിന്നിൽ. ചടങ്ങിൽ അമ്മ റോസി പാട്ടും പാടി. അന്നേദിവസം ഒളരി പള്ളിയിൽ നടന്ന പ്രത്യേക പ്രാർഥനയിലും ഇവർ സകുടുംബം നാദവിസ്മയം തീർത്തു. ചെറുപ്പത്തിൽ മക്കൾ മൂന്നുപേരും സംഗീതോപകരണങ്ങൾ പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ കലാസ്വാദകനായ അപ്പച്ചൻ അവരെ കലാസദനിൽ ചേർത്തു. ചേട്ടന്മാരായ ഷാജു ഗിറ്റാറും ബിജു ഡ്രംസും പഠിക്കാനിറങ്ങിയപ്പോൾ മനോജ് വയലിൻ നെഞ്ചോട് ചേർത്തു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മഴ തിമിർത്തുപെയ്ത ഒരുദിവസം അപ്പച്ചൻ കവറിൽ പൊതിഞ്ഞുകൊണ്ടുവന്ന കുഞ്ഞുവയലിൻ ഇപ്പോഴും മനോജിന്റെ മനസ്സിലുണ്ട്. കർണാടകസംഗീതം അഭ്യസിച്ചെങ്കിലും വയലിൻ വന്നുവിളിച്ചപ്പോൾ അത് പാതിവഴിക്ക് നിലച്ചുവെന്ന് മനോജ്. അതിനിടയ്ക്ക് വയലിനിൽ കർണാടകസംഗീതം പഠിച്ചു. ഒളരി സെന്റ് അലോഷ്യസ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രി സെന്റ് തോമസ് കോളേജിലും ബിരുദം എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലും. ചെറുപ്പംമുതൽ പള്ളിക്വയറുകളിൽ വയലിൻ വായിക്കാൻ പോവാറുണ്ട്. അപ്പച്ചൻ ജോർജ് നിരവധി ഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്. മൂന്ന് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഷാജു ജോർജ് വിയന്ന ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി (ഐ.എ.ഇ.എ.)യിൽ സിസ്റ്റം അനലിസ്റ്റാണ്. ഐ.എ.ഇ.എ.ക്ക് നോബൽ സമ്മാനം ലഭിച്ച വർഷം അവരുടെ സംഘത്തിൽ ഷാജു ജോർജുമുണ്ടായിരുന്നു. രണ്ടാമത്തെ ചേട്ടൻ ബിജു ചാർട്ടേഡ് അക്കൗണ്ടന്റാണ്. ഓർമയിലിന്നും കലാസദനിലെ പഠനകാലം
എട്ടാം ക്ലാസ് മുതലാണ് കലാസദനിൽ വയലിനിൽ പാശ്ചാത്യസംഗീതം പഠിക്കാൻ തുടങ്ങിയത്. മൂന്നുവർഷം പ്രിയപ്പെട്ട ഗുരു ലെസ്‌ലി പീറ്ററിന്റെ കീഴിൽ പഠനം. കലാസദനിൽ പഠിക്കുന്ന കാലത്തുതന്നെ പരിപാടികൾ അവതരിപ്പിച്ചിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഗുരു വിളിക്കും, പരിപാടി അവതരിപ്പിക്കുമോയെന്ന് ചോദിച്ച്. ഈ വിളി കേൾക്കാൻ കൊതിച്ചിരിക്കുന്ന മനോജ് ഉടൻ വയലിനുമായി പുറപ്പെടും. അങ്ങനെ ബിരുദം കഴിയുന്നതുവരെ കലാസദനിൽ തുടർന്നു. ഗ്രാമി പുരസ്‌കാരം നേടിയെന്നറിഞ്ഞപ്പോൾ ഗുരു ലെസ്‌ലി പീറ്റർ സന്തോഷംകൊണ്ട് കെട്ടിപ്പിടിച്ചു. നിന്നെയോർത്ത് അഭിമാനിക്കുന്നുവെന്ന ഗുരുവാക്കുകൾ മനോജിന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ബിരുദത്തിന് ശേഷം ലണ്ടൻ ട്രിനിറ്റി കോളേജിൽ ചേർന്നു. ഫാ. തോമസ് ചക്കാലമറ്റത്ത് വഴിയാണ് ലണ്ടനിൽ പാശ്ചാത്യസംഗീതം പഠിക്കാനുള്ള അവസരം ലഭിക്കുന്നത്. കഴിഞ്ഞദിവസം സംഗീതനാടക അക്കാദമി റീജണൽ തീയേറ്ററിൽ നടന്ന കലാസദന്റെ 'തേൻതുള്ളികൾ' സംഗീതക്കൂട്ടായ്മയിൽ ഇദ്ദേഹം ഓർമകൾ പങ്കുവെക്കാനെത്തി. ചടങ്ങിൽ മനോജ് ജോർജ്ജിനെ ആദരിച്ചു.
സംഗീതമാണ് ജീവിതം
ബെംഗളൂരുവിൽ ന്യൂ വേവ് എന്ന സംഗീതസ്ഥാപനം നടത്തുകയാണ് മനോജ് ഇപ്പോൾ. വയലിൻ, പിയാനോ, കീബോർഡ്, ഗിറ്റാർ തുടങ്ങിയവ ഇവിടെ പഠിപ്പിക്കുന്നു. ഗുരു ലെസ്‌ലി പീറ്ററിനെപ്പോലെത്തന്നെ താനും കുറച്ച് സ്ട്രിക്ടാണെന്ന് ചിരിയോടെ മനോജ് പറയുന്നു. അല്ലെങ്കിൽ വിദ്യാർഥികൾ പഠിപ്പിൽ ഉഴപ്പും. തന്റെ ഗുരു കർക്കശക്കാരനായതിനാലാണ് താൻ മികച്ച വയലിൻവാദകനായത്. ബെംഗളൂരുവിൽ ‘മനോജ് ജോർജ് ഫോർ സ്ട്രിങ്‌സ്’ എന്ന മ്യൂസിക് ബാൻഡും നടത്തുന്നുണ്ട്. വിദേശത്തും ഇന്ത്യക്കകത്തുമായി ആയിരത്തോളം സംഗീതപരിപാടികളും മനോജ് അവതരിപ്പിച്ചിട്ടുണ്ട്. 2001 ൽ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടിയ ‘ഖരാക്ഷരങ്ങൾ’ക്ക് പശ്ചാത്തലസംഗീതമൊരുക്കി. കന്നഡ സിനിമ ‘ആത്മീയ’, ‘ഉർവി’, എന്നിവക്കും സംഗീതം നൽകി. ഉർവിക്ക് ന്യൂയോർക്ക് സിറ്റി ഫിലിം പുരസ്‌കാരം ലഭിച്ചു. ‘എന്നെന്നും’മലയാള ആൽബത്തിന് വേണ്ടിയും ഒരുപാട് ഭക്തിഗാനങ്ങളും ചെയ്തു. ‘സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ’ എന്ന ഹാപ്പി ജാമിന്റെ പരസ്യം തുടങ്ങി നിരവധി പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്തിട്ടുമുണ്ട്. മികച്ച സംഗീതപ്രതിഭക്കുള്ള എം.എ. റപ്പായി മൊയലൻ സപ്തതി സ്മാരക കലാസദൻ കലാരത്‌ന പുരസ്‌കാരവും മനോജിനെത്തേടിയെത്തി.
ഇഷ്ടം കർഷകനാവാൻ
താനൊരു വയലിനിസ്റ്റ് ആയില്ലായിരുന്നെങ്കിൽ കർഷകനായേനെയെന്ന് മനോജ് ജോർജ്. സംഗീതം കഴിഞ്ഞാലുള്ള ഇഷ്ടം കൃഷിയോടാണ്. കുട്ടിക്കാലത്ത് പറമ്പിൽ കപ്പ നടാൻ കൂടും. റോസാച്ചെടികൾ വെച്ചുപിടിപ്പിക്കും. വളമിട്ടും നനച്ചും റോസാച്ചെടികൾ പൂക്കുമ്പോൾ അഭിമാനം തോന്നിയിരുന്നു. ബെംഗളൂരുവിലാണ് ഭാര്യ സുഷയും വിദ്യാർഥികളായ മക്കൾ നീലും നിയ റോസുമൊത്ത് മനോജ് ജോർജ്ജിന്റെ താമസം. ബാഡ്മിന്റൺ ആണ് മറ്റൊരിഷ്ടം
പാവറട്ടി തിരുനാളിനോടനുബന്ധിച്ച് ഭക്തര്‍ക്ക് വിതരണം ചെയ്യുന്നതിനായി ഒന്നരലക്ഷം അരി-അവില്‍ നേര്‍ച്ചപ്പൊതികള്‍ തയ്യാറായി. തീര്‍ഥകേന്ദ്രത്തിലെ ഫ്രാന്‍സിസ്‌കന്‍സ് അല്‍മായ സഭയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേരാണ് നേര്‍ച്ച പാക്കറ്റ് ഒരുക്കിയത്. ചോറ് പാക്കറ്റുകളും തിരുനാള്‍ തലേദിവസമായ ശനിയാഴ്ച ഒരുക്കുമെന്ന് ഫ്രാന്‍സീസ്‌കന്‍സ് അല്‍മായ സഭ പ്രസിഡന്റ് ടി.കെ. ജോസ്, കെ.കെ. തോമസ്, ടി.എല്‍. മത്തായി എന്നിവര്‍ പറഞ്ഞു.
ശനി, ഞായര്‍ ദിവസങ്ങളിലാണ് അരി-അവില്‍ നേര്‍ച്ച ഭക്തര്‍ക്ക് വിതരണം ചെയ്യുന്നത്. ശനിയാഴ്ച രാവിലെ തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവ്വത്തൂക്കാരന്‍ നൈവേദ്യ പൂജനടത്തി ഊട്ട് ആശീര്‍വാദവും തുടര്‍ന്ന് നേര്‍ച്ചപ്പൊതികളുടെ വിതരണവും ആരംഭിക്കും.
പള്ളിയുടെ മുഖമണ്ഡപത്തിനു മുകളില്‍ എല്‍.ഇ.ഡി. പിക്‌സല്‍ ബള്‍ബുകള്‍കൊണ്ട് എല്‍.ഇ.ഡി.വാള്‍ ഒരുക്കും. 16 അടി ഉയരത്തിലും 24 അടി വീതിയിലുമാണ് ഇത്. 24,000ത്തോളം ബള്‍ബുകള്‍ ഇതിനുമാത്രമായി ഉപയോഗിക്കുന്നുണ്ട്. പള്ളിയുടെ തിരുനാള്‍ ആഘോഷങ്ങള്‍, പ്രധാനചടങ്ങുകളുടെ വിവരങ്ങള്‍ എന്നിവ ഇതില്‍ തെളിയും.
6500 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ദീപാലങ്കാരം ഒരുക്കുന്നതെന്ന് ഇലൂമിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വി.എല്‍. ഷാജു, പി.പി. ഫ്രാന്‍സിസ് എന്നിവര്‍ പറഞ്ഞു. സഹോദരങ്ങളായ സി.ജെ. ജെന്‍സണ്‍, സി.ജെ. ജിനീഷ് എന്നിവരുടെ നേതൃത്വത്തില്‍ 25 തൊഴിലാളികള്‍ മൂന്നാഴ്ചയായി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
വെള്ളിയാഴ്ച രാത്രി 7.30ന് ദീപാലങ്കാരം പാവറട്ടി സെന്റ് തോമസ് ആശ്രമദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് സ്വിച്ചോണ്‍ ചെയ്യും.
തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ 141-ാം മാധ്യസ്ഥ തിരുനാളിനോടനുബന്ധിച്ച് 1001 അംഗ സന്നദ്ധ സേനക്ക് പരിശീലനം നല്‍കി.
വി. യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ 141-ാം മാദ്ധ്യസ്ഥ തിരുനാളില്‍ 1001 പുരുഷന്മാരും 101 അംഗ വനിതാ വൊളന്റിയര്‍മാരും അടങ്ങിയ സേന രൂപവത്കരിച്ചു.
തിരുനാള്‍ ദിവസങ്ങളായ മേയ് അഞ്ച്, ആറ്, ഏഴ് ദിവസങ്ങളിലാണ് സേനയെ തയ്യാറാക്കിയത്. തീര്‍ത്ഥകേന്ദ്രത്തില്‍ ചുറ്റും നിരീക്ഷണ ക്യാമറ സ്ഥാപിക്കും. തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി വൊളന്റിയര്‍ ഹെല്‍പ്പ് ഡസ്‌ക്, അടിയന്തര മെഡിക്കല്‍ സൗകര്യം എന്നിവ ഉണ്ടാകും.
വാഹന പാര്‍ക്കിങ് സൗകര്യവും ഒരുക്കും. സുരക്ഷാ നിര്‍ദേശയോഗം പാവറട്ടി എസ്.ഐ. എസ്. അരുണ്‍ഷാ ഉദ്ഘാടനം ചെയ്തു. തീര്‍ത്ഥകേന്ദ്രം വികാരി ഫാ.ജോസഫ് പൂവ്വത്തൂക്കാരന്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ എസ്.ഐ. രാധാകൃഷ്ണന്‍, വൊളന്റിയര്‍ സേനാ ക്യാപ്റ്റന്‍ ഫെബിന്‍ ഫ്രാന്‍സിസ്, ട്രസ്റ്റിമാരായ ടി.ടി. ജോസ്, സി.പി. തോമസ്, ഇ.ജെ.ടി. ദാസ്, ബോസ് ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ കാലങ്ങളില്‍ നടന്ന അത്രയും വലിയ വെടിക്കെട്ട് നടത്തുന്നതിന് കടുത്ത നിയന്ത്രണങ്ങളുണ്ടാകും.
ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് ഉപാധികളോടെ കേന്ദ്രം അനുമതി നല്‍കി. പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ട് നടത്താനാണ് കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നല്‍കിയത്. ഡൈനാമൈറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവയുടെ ഉപയോഗം വിലക്കിയിട്ടുണ്ട്.
മാസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതതത്വത്തിന് വിരാമിട്ടുകൊണ്ടാണ് കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. വ്യക്തമായ ഉപാധികളോടെയാണ് എക്‌സ്‌പ്ലോസീവ് വിഭാഗം പൂരം വെടിക്കെട്ടിന് അനുമതി നല്‍കിയത്. ഗുണ്ട് 6.8 ഇഞ്ച് വ്യാസത്തില്‍ മാത്രമേ നിര്‍മ്മിക്കാന്‍ പാടുള്ളു എന്ന നിര്‍ദ്ദേശമാണ് ഇതില്‍ പ്രധാനപ്പെട്ടത്. കുഴിമിന്നല്‍ നാല് ഇഞ്ച്, അമിട്ട് ആറിഞ്ച് വ്യാസത്തില്‍ ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞകാലങ്ങളില്‍ ഇതിനേക്കാള്‍ വലിയതോതിലുള്ള ഉപയോഗം നടന്നതായി എക്‌സ്‌പ്ലോസീവ് വിഭാഗം കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വെടിക്കെട്ടിന്റെ ശബ്ദം കുറച്ച് കൂടുതല്‍ ഭംഗിയായി അവതരിപ്പിക്കാനാണ് ഉപാധികള്‍ വെച്ചിരിക്കുന്നത്.
ഡൈനമൈറ്റ് ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഓലപ്പടക്കം ഉപയോഗിക്കാനുള്ള അനുമതിയുണ്ട്.
പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് നാളെത്തന്നെ കേന്ദ്ര എക്‌സ്‌പ്ലോസീവ് സംഘം തൃശ്ശൂരിലെത്തുന്നുണ്ട്. മറ്റന്നാളാണ് സാമ്പിള്‍ വെടിക്കെട്ട് നടക്കുക. ശനിയാഴ്ച പുലര്‍ച്ചെയാകും പ്രധാനപ്പെട്ട വെടിക്കെട്ട് നടക്കുന്നത്. തുടര്‍ന്ന് നടക്കുന്ന പകല്‍പൂരത്തിലെ വെടിക്കെട്ടടക്കം പൂരത്തിലെ മുഴുവന്‍ വെടിക്കെട്ടുകളും കേന്ദ്രസംഘത്തിന്റെ നിരീക്ഷണത്തിലാണ് നടക്കുക. വലിയ തോതിലുള്ള പരിശോധനകളും കേന്ദ്രസംഘത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് വിവരങ്ങള്‍.
വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ പൂരോഘോഷങ്ങള്‍ മുഴുവനും വെറും ചടങ്ങായി മാറ്റുമെന്ന മുന്നറിയിപ്പ് സംഘാടകരുടെ ഭാഗത്തുനിന്നുവന്നിരുന്നു. ഇതിന് പരിഹാരം കാണുന്ന തീരുമാനമാണ് കേന്ദ്രത്തില്‍ നിന്നുവന്നത്. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന അത്രയും വലിയ വെടിക്കെട്ട് നടത്തുന്നതിന് കടുത്ത നിയന്ത്രണങ്ങളുണ്ടാകും.