ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഏ​ദ​ന്‍റെ സ്വ​പ്നക്കു​ടു​ക്ക

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഏ​ദ​ന്‍റെ സ്വ​പ്ന കു​ടു​ക്ക​യി​ലെ സ​ന്പാ​ദ്യം മു​ഴു​വ​ൻ ന​ൽ​കി. കാ​ക്ക​ശ്ശേ​രി ചി​റ​യ​ത്ത് ജി​യോ​യു​ടെ​യും അ​ധ്യാ​പി​ക​യാ​യ സി​നി​യു​ടെ​യും കൊ​ച്ചു മി​ടു​ക്ക​നാ​ണ്
ഏ​ദ​ൻ ആ​ദം ജി​യോ. സൈ​ക്കി​ൾ വാ​ങ്ങി​ക്കു​ക എ​ന്ന ത​ന്‍റെ ആ​ഗ്ര​ഹം നി​റ​വേ​റ്റാ​ൻ വേ​ണ്ടി​യാ​ണ് ഏ​ദ​ൻ കു​ടു​ക്ക​യി​ൽ പൈ​സ സ്വ​രു​ക്കൂ​ട്ടി​വെ​ക്കാ​ൻ തു​ട​ങ്ങി​യ​ത്.
ഏ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കു​ട്ടി​ക​ൾ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം ന​ൽ​കി കൊ​ണ്ടി​രി​ക്കു​ന്ന വാ​ർ​ത്ത ഏ​ദ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ ആ ​കു​ഞ്ഞു മ​ന​സ്സി​ൽ ത​നി​ക്കും സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം ഉ​ട​ലെ​ടു​ത്തു.ഏ​ദ​ൻ ത​ന്‍റെ ആ​ഗ്ര​ഹം മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​പ്പോ​ൾ അ​വ​രും മ​ക​ന് പൂ​ർ​ണ്ണ പി​ന്തു​ണ​യേ​കി. മാ​താ​പി​താ​ക്ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മു​ര​ളി പെ​രു​നെ​ല്ലി എം.​എ​ൽ.​എ. ഏ​ദ​ന്‍റെ വീ​ട്ടി​ലെ​ത്തി കാ​ശ് കു​ടു​ക്ക​യി​ലെ പ​ണം ഏ​റ്റു​വാ​ങ്ങി. സ്വ​പ്ന കു​ടു​ക്ക​യി​ൽ 2610 രൂ​പ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ് സി.​എം. ഐ.​സ്കൂ​ളി​ലെ യു.​കെ.​ജി. വി​ദ്യാ​ർ​ത്ഥി​യാ​ണ് ഏ​ദ​ൻ. ദു​രി​ത​ത്തി​ലാ​യ സ​ഹോ​ദ​ര​ങ്ങ​ളോ​ട് സ്നേ​ഹ​വും കാ​രു​ണ്യ​വും പ്ര​ക​ടി​പ്പി​ച്ച ഏ​ദ​നെ​യും മാ​താ​പി​താ​ക്ക​ളെ​യും മു​ര​ളി പെ​രു​നെ​ല്ലി എം.​എ​ൽ.​എ. അ​ഭി​ന​ന്ദി​ച്ചു.

Post a Comment

Emoticon
:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget