നമ്പറിൽ മാറ്റംവരുത്തി സമ്മാനമുള്ളതാക്കി ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് പണംതട്ടി. പാവറട്ടി സെൻറ് തോമസ് ഷോപ്പിങ് കോംപ്ലക്സിൽ കടവരാന്തയിൽ കച്ചവടം നടത്തുന്ന മുല്ലശ്ശേരി സ്വദേശി ജോൺസണാണ് തട്ടിപ്പിനിരയായത്.
രണ്ട് ടിക്കറ്റ് നൽകിയിട്ട് കഴിഞ്ഞ ചൊവ്വാഴ്‌ച നറുക്കെടുത്ത സ്ത്രീശക്തി ഭാഗ്യക്കുറി ലോട്ടറിയിൽ 5000 രൂപ സമ്മാനമുണ്ടെന്ന് പറഞ്ഞെത്തിയ ആളോട് സമ്മാനമുള്ള ടിക്കറ്റിലെ പണം നൽകാൻ തന്റെ കൈവശം അത്രയും പണമില്ലെന്ന് ജോൺസൺ പറഞ്ഞു. എന്നാൽ, ഉള്ള പണം തരാനും ബാക്കി പിന്നെ വന്നുവാങ്ങാമെന്നും ഇയാൾ പറഞ്ഞു. ഇതനുസരിച്ച് കൈയിൽ ഉണ്ടായിരുന്ന 3300 രൂപ നൽകി. ഈ തുകയിൽനിന്ന് 1300 രൂപയ്ക്ക് ഇയാൾ വീണ്ടും ലോട്ടറി വാങ്ങി. ബാക്കി 2000 രൂപയുമായാണ് മടങ്ങിയത്.
പിന്നീട് ലോട്ടറി പരിശോധിച്ചപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസ്സിലായത്. അവസാന നമ്പർ ആയ ഒമ്പത് ചുരണ്ടി ആകൃതിയിൽ മാറ്റം വരുത്തി ആറ് ആക്കിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയ ആളെക്കുറിച്ച് വിവരം ലഭിക്കുന്നതിനായി സമീപകടകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വ്യക്തമായി കാണാൻ കഴിഞ്ഞില്ല

Post a Comment
Click to see the code!
To insert emoticon you must added at least one space before the code.