August 2016

എളവള്ളി ഗ്രാമപഞ്ചായത്തിലെ പറയ്ക്കാട്ട് മേകലയില്‍ വാനരശല്യം നാട്ടുകാര്‍ക്ക് ദുരിതമായി. പറയ്ക്കാട് സ്വദേശി കൂട്ടാലക്കല്‍ പത്മനാഭന്‍റെ വീടിനകത്തും കൃഷിയിടങ്ങളിലും വാനരന്‍ നാശനഷ്ടങ്ങള്‍ വരുത്തി.

വീടിനകത്ത് കയറി സാധനങ്ങള്‍ വലിച്ചിടുക, കൃഷിയിടത്തിലെ പഴവര്‍ഗങ്ങളും പച്ചക്കറികളും തിന്നുക, കുരങ്ങനെ ഓടിക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കാന്‍ നോക്കുക എന്നി മൂലം പരിസരവാസികള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ പാവറട്ടി ഗ്രാമപഞ്ചായത്തിലെ വിളക്കാട്ട് പാടത്തും മുല്ലശേരി ഗ്രാമപഞ്ചായത്തിലെ പേനകത്തും വാനരകൂട്ടങ്ങള്‍ എത്തിയിരുന്നു. കൂട്ടംതെറ്റിയെത്തിയ വാനരന്മാരെ പിടികൂടാന്‍ വനംവകുപ്പിന്‍റെ സഹായം നാട്ടുകാര്‍ തേടിയിട്ടുണ്ട്.

കണ്ടശ്ശാംകടവ് ജലോത്സവ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ നിര്‍വ്വഹിച്ചു. സംഘാടക സമിതി ചെയര്‍ പേഴ്‌സണ്‍ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് സീത ഗണേഷ് അധ്യക്ഷയായി.
മഞ്ജുള അരുണന്‍, സിജി മോഹന്‍ദാസ്, കെ.വി. വിനോദന്‍, വി.എന്‍. സുര്‍ജിത്ത്, വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത്, വി.ജി. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.


ട്രിച്ചൂര്‍ ലയണ്‍സ് ക്‌ളബ്ബും മണപ്പുറം ഫൗണ്ടേഷനും ചേര്‍ന്ന് നടത്തുന്ന 'അങ്കണവാടികള്‍ പുനരുദ്ധാരണം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന സൗകര്യങ്ങള്‍, പെയിന്റിങ്, ഫ്‌ലോറിങ്, റൂഫിങ്, ടോയ്‌ലറ്റ്, കളിസാമഗ്രികള്‍, യൂണിഫോം തുടങ്ങിയ ആവശ്യങ്ങള്‍ക്കായിരിക്കും സഹായം ലഭിക്കുക.

അപേക്ഷ അയയ്‌ക്കേണ്ട വിലാസം:

 പ്രൊജക്ട് മാനേജര്‍, 'അങ്കണവാടി പുനരുദ്ധാരണം', ലയണ്‍സ് ക്‌ളബ്ബ് ഓഫ് ട്രിച്ചൂര്‍, മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, സെമിത്തേരി റോഡ്, തൃശ്ശൂര്‍ - 680001.

ഫോണ്‍: 9388426377.


മണലൂര്‍ നിയോജകമണ്ഡലം എംഎല്‍എ മുരളി പെരുനെല്ലിയുടെ ഓഫീസ് പൂവത്തൂരില്‍ പ്രവര്‍ത്തനം തുടങ്ങി. പൂവത്തൂര്‍ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിലാണ് ഓഫീസ് ആരംഭിച്ചിട്ടുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി ടി.വി. ഹരിദാസന്‍ അധ്യക്ഷനായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.കെ. രാജന്‍, കെ.വി. വിനോദന്‍, അസ്ഗര്‍ അലി തങ്ങള്‍, അജി ഫ്രാന്‍സിസ്, ഷൈനി കൊച്ചുദേവസി, ആര്‍.പി. റഷീദ്, ടി.എ. ഫ്ളാസിഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു.  ടലല ാീൃല മേ: വുേേ://ംംം.റലലുശസമ.രീാ/ഹീരമഹിലംെ/ഘീരമഹറലമേശഹിലംെ.മുഃെ?ശറ=305658&ഉശശെേറ=ഗഘ8വെേമവെ.ര69ഋ6ഡകീ.റുൗള

സ്‌കൂളിന്റെ പ്രവര്‍ത്തനമായി 'അക്ഷരങ്ങള്‍ 2016' എന്നതിന്റെ ഭാഗമായണിതു നടപ്പാക്കിയത്  

സ്‌കൂളിന്റെ വാതിലുകളില്‍ കുട്ടികളുടെ രചനകള്‍ പതിച്ച് മനോഹരമാക്കി. പാവറട്ടി എം.യു.എ.എല്‍.പി. സ്‌കൂളിന്റെ വാതിലുകളാണ് വായനയ്ക്കുള്ളതുകൂടിയാകുന്നത്.
സ്‌കൂളിന്റെ പ്രവര്‍ത്തനമായി 'അക്ഷരങ്ങള്‍ 2016' എന്നതിന്റെ ഭാഗമായണിതു നടപ്പാക്കിയത്. ഓരോ മാസവും വിവിധവിഷയങ്ങളെ അടിസ്ഥാനമാക്കി വാതിലുകള്‍ കുട്ടികളുടെ സൃഷ്ടികള്‍കൊണ്ട് അലങ്കരിക്കും. ഗുരുവായൂര്‍ നഗരസഭാ പ്രതിപക്ഷനേതാവ് ആന്റോ തോമസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം രവി ചെറാട്ടി അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ ഡൊമിനിക് സാവിയോ, പി.ടി.എ.പ്രസിഡന്റ് ജോമി ആന്റണി. എം.പി.ടി.എ.പ്രസിഡന്റ് പ്രിന്‍സി റെജി, സ്‌കൂള്‍ ലീഡര്‍ മറിയം അന്‍ഹാം എന്നിവര്‍ പ്രസംഗിച്ചു.

പാവറട്ടി: പുതുതലമുറയ്ക്ക് ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തി പാവറട്ടി െസന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ 'തൊടിയില്‍നിന്ന് ആരോഗ്യം' ഔധ സസ്യപ്രദര്‍ശനം ഒരുക്കി.
നൂറുകണക്കിന് ഔഷധ സസ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയത്. ഒറ്റമൂലിയായി ഉപയോഗിക്കുന്ന ലക്ഷ്മിതരു, സോമലത, മുള്ളാത്ത തുടങ്ങിയവ പ്രദര്‍ശനത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു.
'ജീവിതശൈലീരോഗങ്ങളും ഔഷധസസ്യങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ പി.വി. ലോറന്‍സ് അധ്യക്ഷനായി. ഡെപ്യൂട്ടി ഡി.എം.ഒ. ബേബി ലക്ഷ്മി മുഖ്യാതിഥിയായി. എന്‍.കെ. എമിലി, ബെന്ന്യാം ഡെല്ലി തുടങ്ങിയര്‍ പ്രസംഗിച്ചു.



സരസ്വതി ടീച്ചര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത് നാടിനാകെ ആഹ്ലാദമായി. ഗുരുവായൂര്‍ നഗരസഭ 28-ാം വാര്‍ഡിലെ 70-ാം നമ്പര്‍ അങ്കണവാടി അധ്യാപികയാണ് സരസ്വതി അയ്യപ്പത്ത്്. മികച്ച അങ്കണവാടി അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡാണ് ഇവര്‍ നേടിയത്.
ചാമുണ്ഡേശ്വരിയില്‍ പരേതനായ ശ്രീകുമാറിന്റെ ഭാര്യയാണ് സരസ്വതി. എല്ലാവര്‍ഷവും നഗരസഭയില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവേശനോത്സവം നടക്കുന്നത് സരസ്വതിയുടെ അങ്കണവാടിയിലാണ്.


പാറന്നൂര്‍ ചിറ; കേച്ചേരി..7_8_2016_time.4.pm രണ്ട് സ്ത്രീകളും ഒരു കുട്ടിയും(ആണ്കുട്ടി). ചിറയില്‍ ഇറങ്ങിയപ്പോള്‍ കുട്ടി ഒഴുക്കില്‍ പെടുകയും.കുട്ടിയെ രക്ഷിക്കാന്‍ ഇറങ്ങിയ 2സ്ത്രീകളും ഒഴുക്കില്‍ പെട്ടു. ആ സമയത്ത് അതു വഴി വന്ന ഗുരുവായൂര്‍ ആക്ട്സിന്‍െറ സജീവ പ്രവര്‍ത്തകനായ സാലിഹ് (18) സംഭവം കാണുകയും സ്വന്തം ജീവന്‍ പോലും പണയം വെച്ച് ചിറയിലേക്ക് എടുത്ത് ചാടി 3 പേരെയും സാഹസികമായി രക്ഷപെടുത്തിയ സാലിഹ് മോന് അഭിനന്ദനങ്ങള്‍...

മരുതയൂര്‍ ദുര്‍ഗ്ഗാദേവീക്ഷേത്രത്തില്‍ ലളിതാ സഹസ്രനാമ ലക്ഷാര്‍ച്ചന നടത്തി. താമരപ്പിള്ളി ദാമോദരന്‍ നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികരായി. ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് പറമ്പന്‍തളി വില്ലേജ് മാരാരുടെ പ്രമാണികത്വത്തില്‍ ഡബിള്‍ തായമ്പക എന്നിവ അരങ്ങേറി.


കാര്‍ഷിക സമൃദ്ധിയുടെ ഉത്സവമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു.

രാവിലെ 7.50മുതലാണ് ചടങ്ങുകള്‍ തുടങ്ങിയത്. കിഴക്കേനടയില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ എത്തിച്ച കതിര്‍ക്കറ്റകള്‍ അവകാശികളായ അഴീക്കല്‍, മനയം കുടുംബങ്ങളിലെ അംഗങ്ങള്‍ തലയിലേറ്റി കിഴക്കേ ഗോപുരത്തില്‍ അരിമാവണിഞ്ഞ നാക്കിലയില്‍ സമര്‍പ്പിച്ചു. ക്ഷേത്രം കീഴ്ശാന്തി തിരുവാലൂര്‍ അനില്‍ കുമാര്‍ തീര്‍ഥം തളിച്ച് കതിര്‍കറ്റകള്‍ ശുദ്ധിവരുത്തി. ഉരുളിയില്‍ സമര്‍പ്പിച്ച ആദ്യ കതിര്‍കറ്റ ശാന്തിയേറ്റ കീഴ്ശാന്തി ചെറുതയൂര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശിരസിലേറ്റി. കുത്തുവിളക്കുമായി പാരമ്പര്യ അവകാശി പുതിയേടത്ത് ആനന്ദനും ശംഖ് വിളിയുമായി തൃത്താല ശ്രീകുമാറും ശശി മാരാരും അകമ്പടിയായി. ബാക്കിയുള്ള കതിര്‍കറ്റകള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ 13 കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാര്‍ ശിരസിലേറ്റി നിരനിരയായി ക്ഷേത്ര പ്രദക്ഷിണം ചെയ്തു. നിറയോ നിറ ... ഇല്ലം നിറ... വിളികളുയര്‍ന്നു. ക്ഷേത്ര പ്രദക്ഷിണത്തിനു ശേഷം കതിര്‍ കറ്റകള്‍ നാലമ്പലത്തിലെ നമസ്കാരമണ്ഡപത്തിലെത്തിച്ചു. തുടര്‍ന്ന് മേല്‍ശാന്തി പള്ളിശീരി ഹരീഷ് നമ്പൂതിരി കതിര്‍ കറ്റകളില്‍ ലക്ഷ്മീപൂജ നടത്തി. ഒരു കതിര്‍കറ്റ ഉരുളിയിലാക്കി ശിരസിലേറ്റി ശ്രീകോവിലിനുള്ളില്‍ ഗുരുവായൂരപ്പന്‍റെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചു. ശേഷം കതിര്‍കറ്റകള്‍ പട്ടില്‍ പൊതിഞ്ഞ് ശ്രീലകത്ത് നിറച്ചു. ഉപദേവന്മാരുടെ ശ്രീകോവിലിലും ദേവസ്വം ഓഫീസിലും നിറച്ചു. കതിരുകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്തു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ചേന്നാസ് ഹരി നമ്പൂതിരിപ്പാട്, ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ.കുഞ്ഞുണ്ണി, അഡ്വ. എ. സുരേശന്‍, അഡ്മിനിസ്ട്രേറ്ററുടെ ചുമതലയള്ള സബ്കളക്ടര്‍ ഹരിത വി. കുമാര്‍, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ എം. നാരായണന്‍, അസി. മാനേജര്‍ ആര്‍. പരമേശ്വരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

നാട്ടുപച്ച പദ്ധതിയുടെ ഭാഗമായി വനിതാ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീക്കാര്‍, ശുചീകരണ വനിതാത്തൊഴിലാളികള്‍, വിദ്യാര്‍ത്ഥിനികള്‍ തുടങ്ങിയവര്‍ നഗരത്തെ ഹരിതാഭമാക്കാന്‍ കൈകോര്‍ക്കും.  .

 നാട്ടുപച്ച പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് നാലിന് ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി.കെ. ശാന്തകുമാരി നിര്‍വ്വഹിക്കും. നഗരസഭാ ഓഫീസിന്റെ പിന്‍വശത്തായി ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിച്ചായിരിക്കും തുടക്കം. 500 ചെടികളാണ് ആദ്യം നടുന്നത്.

നഗരസഭാ അങ്കണത്തിലും നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലും ഇവര്‍ കൂട്ടായിച്ചേര്‍ന്ന് ചെടികള്‍ നടും. അതിന്റെ പരിപാലനച്ചുമതലയും അവര്‍ക്കുതന്നെയായിരിക്കും. ഓരോ ഭാഗത്തെയും ചെടികള്‍ പരിപാലിക്കാന്‍ പ്രത്യേകം ഗ്രൂപ്പുകളെ നിശ്ചയിക്കും.


ബംഗളൂരുവിലെ മുന്തിരി തോട്ടങ്ങളില്‍ വിളഞ്ഞു നില്‍ക്കുന്നതുപോലെ വീട്ടിലെ ടെറസിന് മുകളില്‍ മുന്തിരി വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഗുരുവായൂര്‍ മേഴ്സി കോളജിലെ അധ്യാപികയായ രോഷ്നി. തന്‍റെ രണ്ടു വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ 85കുല മുന്തിരിയാണ് ടെറസിലെ തോട്ടത്തില്‍ ഉണ്ടായത്.

 രണ്ടു വര്‍ഷം മുമ്പാണ് മറ്റു കൃഷികള്‍ക്കൊപ്പം രോഷ്നി മുന്തിരി കൃഷിയും തുടങ്ങിയത്. ടെറസിന് താഴെ മണ്ണില്‍ കുഴിച്ചിട്ട് വള്ളി ടെറസിലേക്ക് പടര്‍ത്തിയാണ് കൃഷി ചെയ്തത്. മഴമറ ഉപയോഗിച്ചായിരുന്നു മുന്തിരിയെ പരിപാലിച്ചത്. മഴയും വെയിലുമേല്‍ക്കാതെ രണ്ടുവര്‍ഷത്തോളം പരിപാലിച്ചു. ചാണകപ്പൊടി മാത്രമായിരുന്നു വളമായി ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം പൂത്തെങ്കിലും വിരലിലെണ്ണാവുന്ന കുലകള്‍ മാത്രമാണുണ്ടായത്. ഇത്തവണ 50കുലകളാണ് വിളവെടുത്ത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെയായി നല്‍കിയത്.

അഞ്ചു വര്‍ഷം മുമ്പ് ജൈവ പച്ചക്കറി കൃഷിയിലൂടെയാണ് ടെറസിന് മുകളിലെ കൃഷിയുടെ തുടക്കം. ഇപ്പോള്‍ പച്ചക്കറികള്‍ക്ക് പുറമെ മാതള നാരങ്ങ, മധുര നാരങ്ങ, മൂസംബി, വാഴ എന്നിവയും വിളയുന്നുണ്ട്. വീട്ടിലാവശ്യമുള്ളതും സുഹൃത്തുക്കള്‍ക്ക് നല്‍കാനുമുള്ള ജൈവ പച്ചക്കറികള്‍ ഇവിടെനിന്ന് ലഭിക്കുന്നുണ്ട്. പൂക്കോട് മേഖലയിലെ മികച്ച കര്‍ഷക അവാര്‍ഡ് രോഷ്നിക്ക് ലഭിച്ചിട്ടുണ്ട്. കൃഷിയില്‍ സഹായത്തിന് ഭര്‍ത്താവ് മേഴ്സി കോളജിലെ പ്രിന്‍സിപ്പലായ സി.ടി. വിനോദിന്‍റെ പിന്തുണയും ഉണ്ട്. മുന്തിരി വള്ളികള്‍ തളിര്‍ക്കുന്നതും വള്ളികളില്‍ മുന്തിരി പൂവിടുന്നതും വിടരുന്നതുമായ സ്വപ്നം യാഥാര്‍ഥ്യമായതിന്‍റെ സന്തോഷത്തിലാണ് രോഷ്നിയും കുടുംബവും. മുന്തിരിത്തോട്ടം കാണാന്‍ ധാരാളം ആളുകളും എത്താറുണ്ട്.

 NEWS DEEPIKA

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget