മഴയെ, മണ്ണിൽ മരങ്ങൾ നട്ട് കൊണ്ട് സ്വീകരിക്കാനൊരുങ്ങി ഗ്രീൻ വെയിനുമായി സഹകരിച്ച് "FAC ഹരിതഗ്രാമം" മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ചേറ്റുവയിൽ സാമൂഹിക സന്നദ്ധ രംഗത്ത് ക്രിയാത്മകമായ ഇടപെടൽ നടത്തുന്ന FAC തുടക്കം കുറിച്ചിട്ടുള്ള ഹരിതഗ്രാമം പദ്ധതി ഏങ്ങണ്ടിയൂരിൽ 50000 മരങ്ങൾ എന്ന ലക്ഷ്യവുമായി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് രണ്ടാണ്ട് പിന്നിടുകയാണ്.
ഈ മഴക്കാലം ഹരിതഗ്രാമം പദ്ധതി വിപുലമായ രീതിയിലാണ് ആസൂത്രണം ചെയ്യുന്നത്. പ്രദേശത്തെയും, സമീപ പഞ്ചായത്തുകളിലേയും യുവജന സംഘടനകൾ, കാർഷിക സംഘങ്ങൾ FAC യുമായി സഹകരിച്ച് മരങ്ങൾ നടുന്നതിനായി മുൻപൊട്ട് വരുന്നത് തീർച്ചയായും പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുന്നതിൽ ശുഭപ്രതീക്ഷ നൽകുന്നവയാണ്.
മെയ് 6,7 തിയ്യതികളിൽ കടപ്പുറം പഞ്ചായത്തിലെ വട്ടേകാട് വെച്ചു നടക്കുന്ന "വയലും വീടും" കാർഷികോത്സവത്തിന് 1001 മരങ്ങൾ നടുന്നതിന് തുടക്കം കുറിക്കുകയാണ്. മറ്റൊരു സംഘടനയായ Boys of വട്ടേക്കാട് "തണൽ" പദ്ധതിയിലൂടെ ആയിരത്തിലധികം മരങ്ങൾ നടുവാൻ തുടക്കം കുറിക്കുന്നു.
ഈ പ്രവർത്തനങ്ങൾക്ക് ആഭിമുഖ്യമുള്ളവർക്ക് മരങ്ങൾ നൽകിയും വേണ്ട സഹകരണങ്ങളൊരുക്കിയും FAC ഹരിതഗ്രാമം പ്രവർത്തനങ്ങൾ ഊർജ്ജിതപെടുകയാണ്. വിവിധ യുവജന സംഘടനകൾ അന്വേഷണങ്ങളുമായി വരുന്നത് വലിയ പ്രതീക്ഷയാണ് ഈ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നത്.
നാടിന്റെ തണലിനും പാരിസ്ഥിതിക സംന്തുലനത്തിനും നമുക്ക് ഒരുമിച്ചു നിന്ന് കൊണ്ട് ഇനിയും ഏറെ മുന്നേറാമെന്ന പ്രതീക്ഷയിൽ സഹകരിക്കാവുന്ന മുഴുവൻ സുമനസ്സുകളേയും പ്രദേശത്തെ സന്നദ്ധ സംഘടനകളേയും FAC ഹരിതഗ്രാമം പദ്ധതി സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.