ffsfsfs
അതിരൂപതയുടെ പാലയൂര്‍ മഹാതീര്‍ത്ഥാടനം ഞായറാഴ്ച നടത്തുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ മോണ്‍. ജോര്‍ജ്ജ് കോമ്പാറ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 7ന് മുഖ്യപദയാത്ര തൃശ്ശൂര്‍ ലൂര്‍ദ്ദ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍നിന്ന് ആരംഭിക്കും. ഒല്ലൂര്‍, പഴുവില്‍, വേലൂര്‍, വടക്കാഞ്ചേരി, കണ്ടശ്ശാംകടവ്, മറ്റം, കൊട്ടേക്കാട്, എരുമപ്പെട്ടി, വലപ്പാട് തീരദേശം എന്നിവിടങ്ങളില്‍നിന്ന് ഉപയാത്രകളുണ്ടാവും. ലൂര്‍ദ്ദ് പള്ളിയില്‍ രാവിലെ 6 മണിക്ക് പേപ്പല്‍ പതാക മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഫാ. വര്‍ഗ്ഗീസ് കുത്തൂരിന് കൈമാറി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3 മണിക്ക് തീര്‍ഥയാത്ര പാലയൂരിലെത്തും. തുടര്‍ന്ന് പൊതുസമ്മേളനം ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. മാര്‍ ജേക്കബ്ബ് തൂങ്കുഴി, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ തുടങ്ങിയവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ഫാ. ജോസഫ് വൈക്കാടന്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ഫാ. ജെയ്‌സന്‍ കോരേത്ത്, പബ്ലിസിറ്റി ചെയര്‍മാന്‍ ഫാ. ജിയോ കടവി, കണ്‍വീനര്‍ ജോര്‍ജ്ജ് ചിറമ്മല്‍ തുടങ്ങിയവരും പങ്കെടുത്തു.
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.