Latest Post

ഫോണില്‍ വിളിച്ചു ബാങ്ക് അക്കൗണ്ടില്‍നിന്നും പണം തട്ടിപ്പ് വ്യാപകമാകുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നു പോലീസ്. പാഞ്ഞാള്‍, മുള്ളൂര്‍ക്കര, വരവൂര്‍ തുടങ്ങിയ ഭാഗങ്ങളിലായി പലര്‍ക്കും ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പോലീസ് നിര്‍ദേശം.

 ബാങ്കില്‍നിന്നാണെന്ന വ്യാജേന ഫോണില്‍ വിളിച്ചു എ.ടി.എം. കാര്‍ഡിന്റെ കാലാവധി കഴിയുകയാണെന്ന് പറഞ്ഞ് പുതുക്കാന്‍ വേണ്ടി രഹസ്യനമ്പര്‍ വാങ്ങുകയാണ് ചെയ്യുന്നത്. പണം നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് പലര്‍ക്കും അബദ്ധം മനസ്സിലാകുന്നത്. ഫോണില്‍ ബന്ധപ്പെടുമ്പോള്‍ അക്കൗണ്ടു സംബന്ധമായ ഒരു വിവരവും കൈമാറരുതെന്നും പോലീസ് അിയിച്ചു. സംശയം തോന്നിയാല്‍ ഉടന്‍ ബാങ്ക് അധികൃതുമായി ബന്ധപ്പെടണം.

അഖിലേന്ത്യ ഫ്‌ളഡ്‌ലിറ്റ് സെവന്‍സ് ഫുട്‌ബോള്‍ മേള പറപ്പൂരില്‍ തുടങ്ങി. 

എടക്കളത്തൂര്‍ ദേശാഭിമാനി കലാകായിക സംസ്‌കാരിക വേദി, പറപ്പൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് മേള നടക്കുന്നത്. 

ഉദ്ഘാടന മത്സരത്തില്‍ കോഴിക്കോട് ഫിറ്റ്വെല്‍ ജയ എഫ്.സി. തൃശ്ശൂരിനെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഫുട്‌ബോള്‍ മേള കേരള പോലീസ് ഡെപ്യൂട്ടി കമാന്‍ഡന്റ് സി.വി. പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. വി.എസ്. മാധവന്‍ നമ്പൂതിരി അധ്യക്ഷനായി. തോളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാധ രവീന്ദ്രന്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ലൈജു സി. എടക്കളത്തൂര്‍ , സി.വി. ജോണി, കെ.സി. ഷാജു, തോമസ് ചിറമല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


ശനിയാഴ്ച ശാസ്താ തൃശ്ശൂര്‍, അല്‍മദീന ചെര്‍പ്പുളശേരി എന്നീ ടീമുകള്‍ ഏറ്റുമുട്ടും. പറപ്പൂര്‍ സെന്റ് ജോണ്‍സ് പള്ളി ഗ്രൗണ്ടില്‍ വൈകീട്ട് 7.30നാണ് മത്സരം.



വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ 140-ാം തിരുനാളിനോടനുബന്ധിച്ച് തെക്കുഭാഗം ചാരിറ്റബിള്‍ സൊസൈറ്റിയുടെ 'സമൂഹ നന്മയ്‌ക്കൊരു വിദ്യാര്‍ത്ഥി' എന്ന പദ്ധതിയുടെ രണ്ടാംഘട്ടം ഞായറാഴ്ച നടക്കും.

വൈകീട്ട് 6.30ന് പാവറട്ടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി. 2016-17 വര്‍ഷത്തില്‍ ഇരുപതോളം നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനമാണ് തെക്കുഭാഗം ചാരിറ്റബിള്‍ സൊസൈറ്റി ഏറ്റെടുക്കുന്നത്.

പ്‌ളസ് വണ്‍ മുതലുള്ള ഉയര്‍ന്ന പഠനച്ചെലവ് തെക്കുഭാഗം വഹിക്കും. ജാതിമത ഭേദമെന്യേയാണ് 'സമൂഹ നന്മയ്‌ക്കൊരു വിദ്യാര്‍ത്ഥി' പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസിഡന്റ് കെ.ഡി. ജോസ്, കണ്‍വീനര്‍ കെ.എഫ്. ലാന്‍സന്‍, വൈസ് പ്രസിഡന്റ് എ.ടി. ആന്റോ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

പദ്ധതിയുെട ഔദ്യോഗിക ഉദ്ഘാടനം സിനിമാതാരം രമേഷ് പിഷാരടി നിര്‍വ്വഹിക്കും. പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, ആശ്രമ ദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ വോയ്‌സ് ഓഫ് കൊച്ചിന്റെ മെഗാനൈറ്റ് ഷോയും അരങ്ങേറും.






പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ത്ഥകേന്ദ്രം ഫൊറോന പള്ളിയിലെ മാര്‍തോമശ്ലീഹായുടെ പുതുഞായര്‍ തിരുനാളിന് ഫൊറോന വികാരി ഫാ.ജോസ് പുന്നോലിപ്പറമ്പില്‍ കൊടിയേറ്റി. ഫാ.ജസ്റ്റിന്‍ കൈതാരത്ത്, ഫാ.ഫ്രാന്‍സിസ് ആളൂര്‍ എന്നിവര്‍ സഹകാര്‍മ്മികരായി.

മാര്‍തോമശ്ലീഹ പാലയൂരില്‍ വന്നിറങ്ങിയെന്ന് വിശ്വസിക്കുന്ന തീര്‍ത്ഥകേന്ദ്രത്തിലെ ബോട്ടുകുളത്തിലെ ബോട്ടിന്റെ മാതൃകയിലുള്ള കപ്പേളയില്‍ പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിലാണ് കൊടിയേറ്റിയത്.

തിരുനാള്‍ തലേന്ന് ശനിയാഴ്ച വൈകീട്ട് അഞ്ചിനുള്ള കുര്‍ബാനയെ തുടര്‍ന്ന് തിരുസ്വരൂപം എഴുന്നള്ളിച്ചുവെയ്ക്കല്‍, വേസ്​പര എന്നീ തിരുകര്‍മ്മങ്ങള്‍ ഉണ്ടാവും. നേര്‍ച്ചവിതരണത്തിന് ശേഷമുള്ള വെടിക്കെട്ടോടെ തിരുകര്‍മ്മങ്ങള്‍ സമാപിക്കും.

ഞായറാഴ്ച രാവിലെ 6.30നുള്ള തിരുകര്‍മ്മങ്ങള്‍ക്ക് മേരിമാത മേജര്‍ സെമിനാരി റെക്ടര്‍ ഫാ.ബാബു പാണാട്ടുപറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തിരുനാള്‍ പാട്ടുകുര്‍ബാന, സന്ദേശം, പ്രദക്ഷിണം, നൊവേന എന്നിവയ്ക്ക് ശേഷം വിശുദ്ധന്റെ തിരുശേഷിപ്പുകൊണ്ടുള്ള പ്രത്യേക ആശീര്‍വാദം ഉണ്ടാവും. തുടര്‍ന്ന് നേര്‍ച്ചയായി ചക്കരയപ്പം വിതരണം ചെയ്യും. വൈകീട്ട് 6.30ന് കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ സിനിമാ പ്രദര്‍ശനം ഉണ്ടാവും.


മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ 78-ാം പ്രതിഷ്ഠാ തിരുനാള്‍ 8,9,10,11 തിയ്യതികളിലായി ആഘോഷിക്കും

 എട്ടിന് വൈകീട്ട് അഞ്ചിന് കുര്‍ബാനക്ക് ഡോ. പോള്‍ പുളിക്കന്‍ കാര്‍മികനാകും. സന്ധ്യക്ക് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ ഫാ.സലീഷ് അറങ്ങാശ്ശേരി നിര്‍വ്വഹിക്കും. തുടര്‍ന്ന് സാമ്പിള്‍ വെടിക്കെട്ടാണ്. 50 ഓളം വാദ്യ കലാകാരന്മാര്‍ അണിനിരക്കുന്ന തിരുസന്നിധിമേളവും അരങ്ങേറും.
ഒമ്പതിന് വൈകിട്ട് അഞ്ചിന് മാതാവിന് കിരീട സമര്‍പ്പണമാണ്.

മേളത്തിന്റെയും മുത്തുക്കുടയുടെയും അകമ്പടിയോടെ വിശ്വാസികള്‍ കിരീട സമര്‍പ്പണം നടത്തും. പിന്നീട് തിരുനാള്‍ ഊട്ട് ആശിര്‍വാദം. തുടര്‍ന്ന് നടക്കുന്ന കുര്‍ബാനയ്ക്ക് തൃശ്ശൂര്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. ജോര്‍ജ്ജ് കോമ്പാറ മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. ജോണ്‍ മുളക്കല്‍, ഫാ. ഫെബിന്‍ കുത്തൂര്‍ എന്നിവര്‍ സഹ കാര്‍മികരാകും. വെടിക്കെട്ട്, തേര് മത്സരം, മെഗാ ബാന്‍ഡ് മേളം എന്നിവയും ഉണ്ടാവും. രാത്രി 10.30ന് യൂണിറ്റുകളില്‍നിന്നുള്ള കിരീട എഴുന്നള്ളിപ്പ് സമാപിക്കും.

തിരുനാളിന്റെ ഭാഗമായി 25,000 പേര്‍ക്കാണ് ഊട്ട്. ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി 50,000 രൂപ ഡയാലിസിസ് രോഗികള്‍ക്കായും 50,000 രൂപ മറ്റു രോഗികള്‍ക്കായും വിതരണം ചെയ്യും.

പത്തിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ.വില്‍സണ്‍ പിടിയത്ത് കാര്‍മികനാകും. ഫാ. ഷാജന്‍ തേര്‍മഠം തിരുനാള്‍ സന്ദേശം നല്‍കും. വൈകിട്ട് 6.30ന് ഇടക പള്ളിയില്‍നിന്ന് തീര്‍ത്ഥകേന്ദ്രത്തിലേക്ക് ആഘോഷമായ കിരീടം എഴുന്നള്ളിപ്പാണ്. രാത്രി ഒമ്പതിന് കിരീടം എഴുന്നള്ളിപ്പിന് സമാപനമാകും. തുടര്‍ന്ന് വെടിക്കെട്ടും നടക്കും.


വികാരി ഫാ. ഡേവിസ് പനം കുളം
അസി. വികാരി ഫാ. സലീഷ് അറങ്ങാശ്ശേരി

[warning title="തിരുനാൾ  പരിപാടികൾ" icon="info-circle"] തിരുനാൾ   പരിപാടികൾ (പിഡിഫ് ഡൌൺലോഡ് ) [/warning]



മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയില്‍ സ്ഥാപിക്കുന്ന രൂപക്കൂടിന് നിറച്ചാര്‍ത്തൊരുക്കുന്നത് ചുമര്‍ചിത്രശൈലിയില്‍. പള്ളിയില്‍ പുതിയതായി സ്ഥാപിക്കുന്ന മൂന്നു രൂപക്കൂടുകള്‍ക്ക് മിഴിവേകാനാണ് ചുമര്‍ചിത്ര ശൈലി സ്വീകരിച്ചിരിക്കുന്നത്. പള്ളിയിലെ പുഷ്പക്കൂടും കല്‍ക്കുരിശും കുരിശിന്റെ വഴി ചുമര്‍ചിത്രവും പൗരാണിക പ്രൗഢിയോടെ നിലനില്‍ക്കുന്നതിനാലാണ് രൂപക്കൂടിനും അതേ ഗാംഭീര്യം വേണമെന്ന് വികാരിയും മറ്റു ഭാരവാഹികളും ആഗ്രഹിച്ചത്.

തിരുനാളിന് പ്രദക്ഷിണത്തിന് ഉപയോഗിക്കാനായി കുമിള്‍ മരത്തില്‍ കേരള ദാരുശില്പ ശൈലിയില്‍ ആറടി ഉയരവും മൂന്നടി വീതിയുമുള്ള രൂപക്കൂട് ഉണ്ടാക്കി. പ്രശസ്ത ശില്പി എളവള്ളി നന്ദന്‍ ആണ് രൂപക്കൂട് നിര്‍മ്മിച്ചത്. അക്രിലിക് നിറങ്ങള്‍ ഉപയോഗിച്ച് ചുമര്‍ചിത്രശൈലിയില്‍ രൂപക്കൂടിന് വര്‍ണ്ണപ്പകിട്ടേകാന്‍ ചുമര്‍ചിത്രകലാകാരനായ ശശി കേച്ചേരിയെയും നിയോഗിച്ചു.

സാധാരണ ചുമര്‍ചിത്രശൈലിയില്‍ സുവര്‍ണ്ണനിറം ഉപയോഗിക്കില്ലെങ്കിലും രൂപക്കൂടിന്റെ കുരിശും ചില ഭാഗങ്ങളും ചിത്രകാരന്‍ ശശി കേച്ചേരി സുവര്‍ണ്ണ നിറത്തില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു.
മൂന്നെണ്ണത്തില്‍ ആദ്യത്തേത് മറ്റം നിത്യസഹായ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് വെള്ളിയാഴ്ച പള്ളിയില്‍ എത്തിക്കും.

ഫൊറോന പള്ളി വികാരി ഫാ. ഡേവിസ് പനംകുളം, കെ.എ. സണ്ണി എന്നിവരുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget