Latest Post

വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലെ മരണത്തിരുനാള്‍ ശനിയാഴ്ച ആഘോഷിക്കും. പ്രത്യേക നേര്‍ച്ച ഊട്ടിനുള്ള കലവറ ഒരുക്കം പൂര്‍ത്തിയായി. സ്‌പെഷല്‍ അച്ചാറിനുപുറമെ പപ്പടം, പായസം, നാലുവെട്ട്, ശര്‍ക്കരവരട്ടി എന്നിവ നേര്‍ച്ച ഊട്ടിലെ പ്രത്യേക വിഭവങ്ങളാകും. വിവിധ കുടുംബ യൂണിറ്റുകളുടെയും പാവറട്ടി സെന്ററിലെ ഓട്ടോ തൊഴിലാളികളുടെയും പങ്കാളിത്തത്തോടെ നേര്‍ച്ച ഊട്ടിലേക്കായുള്ള വിഭവ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. മരണത്തിരുനാളിനോടനുബന്ധിച്ച് പള്ളിയുടെ അള്‍ത്താര ലില്ലിപ്പൂക്കള്‍കൊണ്ടും കാര്‍ണിഷ് പൂക്കള്‍ക്കൊണ്ടും അലങ്കരിച്ചു. തൃശ്ശൂര്‍ സ്‌നെദെഷ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വഴിപാടായാണ് അള്‍ത്താര അലങ്കാരം. രാവിലെ പത്തിന് നടക്കുന്ന റാസ കുര്‍ബ്ബാനയ്ക്ക് ഒല്ലൂര്‍ വികാരി ഫാ. ജോണ്‍ അയ്യങ്കാന കാര്‍മ്മികനാകും. പള്ളിയുടെ പാരിഷ് ഡയറക്ടറി 2016 പ്രകാശനം ചെയ്യും. 11.30ന് നടക്കുന്ന നേര്‍ച്ച ഊട്ട് തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ആശീര്‍വദിക്കും. ഇത്തവണ മുപ്പത്തിഅയ്യായിരം പേര്‍ക്കാണ് നേര്‍ച്ച ഊട്ട് ഒരുക്കുന്നത്. രാത്രി പത്തിന് വിവിധ ദേശങ്ങളില്‍നിന്ന് തേരോടുകൂടിയ വള എഴുന്നള്ളിപ്പുകള്‍ ദേവാലയത്തിലെത്തും.

ffsfsfs
അതിരൂപതയുടെ പാലയൂര്‍ മഹാതീര്‍ത്ഥാടനം ഞായറാഴ്ച നടത്തുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ മോണ്‍. ജോര്‍ജ്ജ് കോമ്പാറ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 7ന് മുഖ്യപദയാത്ര തൃശ്ശൂര്‍ ലൂര്‍ദ്ദ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍നിന്ന് ആരംഭിക്കും. ഒല്ലൂര്‍, പഴുവില്‍, വേലൂര്‍, വടക്കാഞ്ചേരി, കണ്ടശ്ശാംകടവ്, മറ്റം, കൊട്ടേക്കാട്, എരുമപ്പെട്ടി, വലപ്പാട് തീരദേശം എന്നിവിടങ്ങളില്‍നിന്ന് ഉപയാത്രകളുണ്ടാവും. ലൂര്‍ദ്ദ് പള്ളിയില്‍ രാവിലെ 6 മണിക്ക് പേപ്പല്‍ പതാക മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഫാ. വര്‍ഗ്ഗീസ് കുത്തൂരിന് കൈമാറി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3 മണിക്ക് തീര്‍ഥയാത്ര പാലയൂരിലെത്തും. തുടര്‍ന്ന് പൊതുസമ്മേളനം ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. മാര്‍ ജേക്കബ്ബ് തൂങ്കുഴി, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ തുടങ്ങിയവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ഫാ. ജോസഫ് വൈക്കാടന്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ഫാ. ജെയ്‌സന്‍ കോരേത്ത്, പബ്ലിസിറ്റി ചെയര്‍മാന്‍ ഫാ. ജിയോ കടവി, കണ്‍വീനര്‍ ജോര്‍ജ്ജ് ചിറമ്മല്‍ തുടങ്ങിയവരും പങ്കെടുത്തു.

തെങ്ങ്, വാഴ, പച്ചക്കറി, കുരുമുളക്, ജാതി, പുഷ്പകൃഷി എന്നിവയ്ക്കുള്ള രോഗകീടാക്രമണം നിയന്ത്രിക്കുന്നതിനായി ജൈവകീടനാശിനികള്‍ പാവറട്ടി കൃഷിഭവനില്‍ അമ്പത് ശതമാനം സബ്‌സിഡി നിരക്കില്‍ ലഭ്യമാണ്. ആവശ്യക്കാര്‍ ഈ മാസം 10 നുള്ളില്‍ കൈപ്പറ്റണം.

ദേവസൂര്യ ബാലവേദി അംഗവും സി ക്കെ സി 9-ാം ക്ലാസ് വിദ്ധ്യാർത്ഥിയു മായ ആര്യ സരസന് സംസ്ഥാന സർക്കാരിന്റെ മികച്ച കർഷക വിദ്ധ്യാർത്ഥി അവാർഡ് ( ജില്ലാതല അവാർഡ്)ക്യഷി വകുപ്പ് മന്ത്രി KP മോഹനൻ നൽകുന്നു




സ്കൂൾ വിട്ടു വിട്ടിൽ വന്നു കഴിഞ്ഞാൽ ടി വി കണ്ടും, മറ്റും വെറുതെ ഇരുന്ന് സമയം പാഴാക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് വ്യത്യസ്തയാക്കുകയാണ് പാവർട്ടി വിളകാട്ടുപാടം സ്വദേശി ആര്യ സരസൻ. സ്കൂൾ ൽ നിന്ന് വന്നാൽ ഒരിഞ്ചു സമയം പോലും പാഴാക്കാതെ തന്റെ കൃഷിയിടത്തിലേക്കിറങ്ങി മാതാപിതാക്കളുടെ സഹായത്തോടെ വിവിധ പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്യുകയാണ് ആര്യയുടെ പ്രധാന ജോലി.

 കൃഷിയോടുള്ള ആര്യയുടെ ഈ താത്പര്യം മൂലം സംസ്ഥാന കൃഷി വകുപ്പിന്റെ ഈ വർഷത്തെ ജില്ലയിലെ മികച്ച വിദ്യാർത്ഥി കർഷകക്കുളള അവാർഡ് ആര്യക്കു ലഭിച്ചു.

 +1 വിദ്യാർത്ഥിയും, യുവജനക്ഷേമ ബോർഡിന്റെ കഴിഞ്ഞ വർഷത്തെ മികച്ച സംഘടനയുള്ള അവാർഡ് നേടിയ ദേവസൂര്യകലാവേദിയിലെ അംഗം കൂടിയാണ് ആര്യ സരസൻ.... ദേവസൂര്യ സംഘടിപ്പിച്ച അനുമോദന പരിപാടിയിൽ യുവജനക്ഷേമ ബോർഡിനു വേണ്ടി ആര്യയെ അനുമോദിച്ചപ്പോൾ,.. ആര്യക്ക് എല്ലാ വിദ ആശംസകളും നേരുന്നു. നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള ആര്യമാർ ധാരാളം ഉണ്ടാകട്ടെ, അവരെ നമുക്ക് പ്രോത്സാഹിപ്പിക്കാം






മാതൃഭൂമിയും ഫെഡറൽ ബാങ്കും ഒന്നിച്ചു നടത്തുന്ന "സ്പീക്ക്‌ ഫോർ കേരള" എന്ന പ്രോഗ്രാമ്മിൽ നിലവിൽ പങ്കെടുത്ത 10000 ങളെ പിന്തള്ളി നമ്മുടെ റെബിൻ വിൻസെന്റ്‌ ഗ്രാലൻ വിജയിയായി



MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget