ഇൻവിജിലേറ്റർ മാർക്കുള്ള നിർദ്ദേശങ്ങൾ
ട്രിപ്പിൾ ലേയർ മാസ്ക്, കൈയുറകൾ എന്നിവ നിർബന്ധമായും ധരിക്കുക.
കയ്യുറ ധരിക്കുന്നതിനു മുമ്പും ശേഷവും കൈ ശുചിത്വം ഉള്ളതാണെന്ന് ഉറപ്പാക്കുക.
ഹോൾടിക്കറ്റ്, അഡീഷണൽ ഷീറ്റ് ഇവയിൽ ഒപ്പിടേണ്ടതില്ല.
എന്നാൽ ഫെയ്സിംഗ് ഷീറ്റിൽ ഒപ്പിടണം.
പരീക്ഷ എഴുതി കഴിഞ്ഞതിനുശേഷം മോണോഗ്രാം പതിപ്പിക്കേണ്ടതില്ല.
കുട്ടികൾ ഹാജർ ഷീറ്റിൽ ഒപ്പിടേണ്ടതില്ല.
ഇൻവിജിലേറ്റർ കുട്ടികളുടെ ഹാജർ നോക്കി ഹാജർ ഷീറ്റിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തിയാൽ മതിയാകും.
പരീക്ഷ എഴുതിത്തീർന്നതിനുശഷം കുട്ടികൾ തന്നെ ഇരട്ടവര കൊണ്ട് മാർക്ക് ചെയ്തു ക്യാൻസൽഡ് എന്ന് എഴുതുക. ബാക്കിഭാഗം കോണോട് കോൺ വരച്ച് ക്യാൻസൽ ചെയ്യിക്കണം.
കുട്ടികൾ പേന , ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങി ഒരു സാധനങ്ങളും കൈമാറ്റം ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തണം.
ഗ്ലൗസ് ഉപയോഗിച്ചതിന് ശേഷം സ്കൂളിൽ പ്രത്യേകം സൂക്ഷിച്ചിട്ടുള്ള ബാഗിൽ നിക്ഷേപിക്കുക
പരീക്ഷ എഴുതിത്തീർന്നതിനു ശേഷമുള്ള ഉത്തരക്കടലാസുകൾ, തന്നിട്ടുള്ള സിവി കവറുകളിൽ ആണ് സൂക്ഷിക്കേണ്ടത്.
അത് കുട്ടികൾ തന്നെ രജിസ്റ്റർ നമ്പർ ക്രമത്തിൽ സി.വി. കവറുകൾക്കകത്തേക്ക് വയ്ക്കുന്ന രീതി ആയിരിക്കും അഭികാമ്യം.
ക്ലാസുകളിൽ ലഭിച്ച ചോദ്യപ്പേപ്പറുകൾ അതത് ദിവസത്തെ ടൈംടേബിൾ പ്രകാരമുള്ളവ തന്നെയാണെന്ന് ഉറപ്പുവരുത്തുക.
കുട്ടികൾക്ക് കുടിവെള്ളം ക്ലാസിൽ കൊണ്ടുവരാൻ അനുവാദം ഉണ്ട് . എന്നാൽ ഒരു കാരണവശാലും അത് കൈമാറ്റം ചെയ്യാൻ അനുവദിക്കരുത്.
ചീഫിന്റെ നിർദേശാനുസരണം മാത്രമേ കുട്ടികളെ ക്ലാസ് റൂമിൽ നിന്ന് പുറത്തേക്ക് ക്ക് പോകാൻ അനുവദിക്കാവൂ.
ഓരോ ക്ലാസിലെ കുട്ടികളെയായി വരിയായി പുറത്തേക്ക് വിടുന്നതായിരിക്കും നല്ലത്. ചിലപ്പോൾ പരീക്ഷ കഴിഞ്ഞതിനു ശേഷം അല്പനേരം കൂടുതൽ ക്ലാസ് റൂമിൽ നൽകേണ്ടതായി വന്നേക്കാം.
ചീഫുമാർക്കുള്ള നിർദ്ദേശങ്ങൾ
ക്ലാസ് റൂമുകൾ, പരീക്ഷയ്ക്കായി കുട്ടികൾ വരുമ്പോഴും പോകുമ്പോഴും ഉള്ള ക്രമീകരണങ്ങൾ, ക്വാറന്റീൻ , ഹോട്ട്സ്പോട്ട്, എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ പ്രത്യേക പരീക്ഷാമുറി, തുടങ്ങിയവ ഉൾക്കൊള്ളുന്ന മൈക്രോ പ്ലാൻ നേരത്തെ തന്നെ തയ്യാറാക്കി സൂക്ഷിക്കേണ്ടതാണ്.
കുട്ടികളോടും ഇൻവിജിലേറ്റർമാരോടും പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുൻപ്തന്നെ സ്കൂളിൽ എത്തിച്ചേരാൻ ആവശ്യപ്പെടുക
എല്ലാ ഇൻവിജിലേറ്റർമാർക്കും മൂന്നു ലെയർ ഉള്ള മാസ്കും ഗ്ലൗസും നൽകുക.
തിരികെ കൊണ്ടുവരുന്ന ഗ്ലൗസ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയിട്ടുള്ള ബാഗിൽ പ്രത്യേകം ടൈറ്റ് ചെയ്ത് സൂക്ഷിക്കണം. ലഭ്യമല്ലാത്ത പക്ഷം പ്ലാസ്റ്റിക് ബാഗുകളിൽ സുരക്ഷിതമായി സൂക്ഷിക്കുക.
പോലീസിനും ആരോഗ്യ വിഭാഗത്തിനും , സേവനം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് നൽകിയിരിക്കണം.
പരീക്ഷയ്ക്കായി നൽകുന്നത് പുതിയ ടൈംടേബിൾ പ്രകാരമുള്ള ചോദ്യപേപ്പറുകൾ തന്നെയാണെന്ന് 100% ഉറപ്പുവരുത്തണം.
ഉത്തരക്കടലാസുകൾ അതത് ദിവസം തന്നെ അയയ്ക്കണം. അതിന് കഴിഞ്ഞില്ലെങ്കിൽ പിറ്റേദിവസം രാവിലെ10. 30 ന് മുമ്പ് ആയച്ചിരിക്കണം.
സ്കൂളിൽ വേണ്ട ശുചീകരണത്തിനും അണുനശീകരണത്തിനുമായി ബന്ധപ്പെട്ട മേലധികാരികളുടെ അനുമതിയോടുകൂടി രണ്ടിൽ കൂടുതൽ ആളുകളെ നിയോഗിക്കാവുന്നതാണ്.
പരീക്ഷാകേന്ദ്രം മാറിവന്ന കുട്ടികളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ
ഇത്തരം കുട്ടികൾ യഥാർത്ഥത്തിൽ പരീക്ഷ എഴുതേണ്ടിയിരുന്ന സ്കൂളുകളിൽ അവരെ ആബ്സന്റ് ആയി രേഖപ്പെടുത്തേണ്ടതാണ്.
പരീക്ഷാകേന്ദ്രം മാറ്റം ലഭിച്ച സ്കൂളിലും ആ കുട്ടികൾ പരീക്ഷ എഴുതാനായി എത്തിയില്ലെങ്കിൽ അത് ഡയറക്ടറേറ്റിലേക്ക് ഇമെയിൽ മുഖാന്തരം അറിയിക്കേണ്ടതാണ്. അത്തരം കുട്ടികളുടെ ആബ്സന്റ് സ്റ്റേറ്റ്മെൻറ് ക്രോഡീകരിച്ച് മുപ്പതാം തീയതി എക്സാം JD യെ അറിയിക്കേണ്ടതാണ്.
മാറ്റം ലഭിച്ച കുട്ടികളുടെ ഇരിപ്പിട ക്രമീകരണം സോഫ്റ്റ്‌വെയറിൽ ലഭ്യമല്ല. അത് മാനുവലായി ചെയ്യേണ്ടതാണ്.
മാറ്റം ലഭിച്ച കുട്ടികൾ ഹാൾടിക്കറ്റ്,മാറ്റം ലഭിച്ചു എന്നതിന്റെ പ്രിൻറ് ഔട്ട് എന്നിവ സഹിതമാണ് സ്കൂളിൽ എത്തിച്ചേരേണ്ടത്. ഏതെങ്കിലും കുട്ടിയുടെ കൈവശം ഹോൾ ടിക്കറ്റ് ഇല്ലെങ്കിൽ ആ കുട്ടിയുടെ മാതൃസ്കൂളിൽ നിന്നും ഇമെയിൽ മുഖാന്തരം സ്കൂളിലേക്ക് ഹാൾടിക്കറ്റ് അയച്ചു കിട്ടിയ ശേഷം പ്രിന്റൗട്ട് എടുത്ത് കുട്ടിക്ക് നൽകി പരീക്ഷയ്ക്ക് ഇരിക്കാൻ അനുവദിക്കേണ്ടതാണ്.
ഇത്തരം കുട്ടികളുടെ ഉത്തരക്കടലാസുകൾ അയക്കേണ്ടത് ഡയറക്ടറേറ്റ് നിശ്ചയിച്ചിട്ടുള്ള ക്യാമ്പിലേക്ക് മാത്രമായിരിക്കും. ഇതു സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
മാറിവരുന്ന കുട്ടികൾക്കുള്ള ചോദ്യപേപ്പറുകൾ ഇനിയും ആവശ്യമുള്ളവർ 8848338854 എന്ന നമ്പറിലേക്ക് , പരീക്ഷാകേന്ദ്രത്തിന്റെ നമ്പർ , വിഷയം, ചോദ്യപേപ്പറുകളുടെ എണ്ണം എന്നിവ വാട്സ്ആപ്പ് ചെയ്യേണ്ടതാണ്.
പ്രത്യേക റൂമിലെ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ
ഈ കുട്ടികളുടെ ഉത്തരപ്പേപ്പറുകൾ പ്ലാസ്റ്റിക് കവറിൽ കെട്ടി സീൽ ചെയ്യേണ്ടതാണ്. ഇവരുടെ രജിസ്റ്റർ നമ്പറുകൾ CV കവറിൽ ബ്രേക്കായി രേഖപ്പെടുത്തണം. പ്ലാസ്റ്റിക് കവർ തുറക്കാതെ പ്രത്യേക CV കവറിലാക്കി സിവി കവറിന് പുറത്ത് പ്രസ്തുത കുട്ടികളുടെ രജിസ്റ്റർ നമ്പർ രേഖപ്പെടുത്തണം.
പരീക്ഷാകേന്ദ്രം മാറ്റം അനുവദിക്കപ്പെട്ട കുട്ടികൾ ഇപ്രകാരം പ്രത്യേക ക്ലാസ് റൂമുകളിൽ ഉണ്ടെങ്കിൽ അവർക്കായി പ്രത്യേക പ്ലാസ്റ്റിക് കവർ കരുതിയിരിക്കണം.
സാധാരണ കുട്ടികളുടെ ഉത്തരക്കടലാസുകൾ ശേഖരിക്കൽ
സാധാരണഗതിയിൽ കുട്ടികളുടെ ഉത്തരക്കടലാസുകൾ പേപ്പർ ബാഗിലാണ് ശേഖരിക്കേണ്ടത്. ഇതിനായി ഒരു ക്ലാസിൽ ഒന്നോ രണ്ടോ സിവി കവറുകൾ ഇൻവിജിലേറ്റർ മാർക്ക് നൽകേണ്ടതാണ്.
മറ്റുള്ളവ
രാവിലെയും ഉച്ചയ്ക്കും പരീക്ഷയെഴുതുന്ന കുട്ടികൾ തമ്മിൽ കൂടിക്കലരാതെ പ്രധാന കവാടത്തെ രണ്ടായി തിരിക്കാവുന്നതാണ്.
അടിയന്തര ഘട്ടത്തിൽ റിസോഴ്സ് അധ്യാപകരുടെ സേവനം വിനിയോഗിക്കാവുന്നതാണ്.
തെർമൽ സ്കാനിങ്ങിൽ ഇതിൽ വ്യത്യാസം ഉള്ള കുട്ടികളെ പരീക്ഷ എഴുതാൻ അനുവദിച്ച അതിനുശേഷം ആരോഗ്യകേന്ദ്രത്തിൽ പരിശോധിക്കേണ്ടതാണ്.
രോഗലക്ഷണമുള്ള കുട്ടികൾക്ക് 3 ലെയർ മാസ്ക് തന്നെ നൽകേണ്ടതാണ്.
വാർ റൂം നമ്പർ
04712580506
Whatsapp: 8547869946
HSE : 9447863373
EXAM JD: 9447957332
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.