February 2020

വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയിൽ വിഷയാടിസ്ഥാന ബോധവത്‌കരണ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. തൃശ്ശൂർ നെഹ്രു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ‘പരീക്ഷകളെയും അഭിമുഖങ്ങളെയും എങ്ങിനെ നേരിടാം’ എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടത്തി.

 ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ എം. രതി ഉദ്ഘാടനം ചെയ്തു. നെഹ്രു യുവകേന്ദ്ര ജില്ലാ കോ-ഓർഡിനേറ്റർ ജെ. അരിവരശു കാർത്തിക് അധ്യക്ഷനായി. ടി. ഭവദാസ് മാരാർ, ബാസ്റ്റ്യൻ ജോസ് എന്നിവർ ക്ലാസെടുത്തു.

 ബിന്ദു അജിത്ത്കുമാർ, കെ.ആർ. അനൂപ്, പ്രഭാകര മാരാർ, വേണു ബ്രഹ്മകുളം, ദേവൂട്ടി ഗുരുവായൂർ എന്നിവർ പ്രസംഗിച്ചു.

മരുതയൂർ ഗവ. യു.പി. സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും 114-ാം വാർഷികാഘോഷവും നടത്തി. മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് സി.പി. വത്സല അധ്യക്ഷയായി. ജനപ്രതിനിധികളായ ഷൈനി ഗിരീഷ്, കെ. ദ്രൗപദി, മീനാ ഗിരീഷ്, സബീഷ് മരുതയൂർ, വി.കെ. ജോസഫ്, പ്രധാനാധ്യാപിക എൻ.ഒ. ഫിലോമിന തുടങ്ങിയവർ പ്രസംഗിച്ചു.


ഉറങ്ങിക്കിടന്ന രണ്ടരവയസ്സുകാരന്റെ സ്വർണാഭരണങ്ങൾ ജനൽവഴി കവർന്നു. വെൻമേനാട് അമ്പലനട റോഡിൽ വെൻമേനാട് വീട്ടിൽ വിപിൻ - രേഷ്മ ദമ്പതിമാരുടെ മകൻ നിക്ഷയ്‌യുടെ അരപ്പവൻ വരുന്ന സ്വർണമാലയും ഒന്നരപ്പവന്റെ അരഞ്ഞാണവുമാണ് കവർന്നത്.
ബുധനാഴ്ച രാത്രി 11.30-ന് ശേഷമാണ് മോഷണം നടന്നത്. രാവിലെയാണ് സംഭവമറിഞ്ഞത്.

കുട്ടിയുടെ കഴുത്തിൽ, മാല വലിച്ചുപൊട്ടിച്ചതിെൻറ മുറിപ്പാടുകൾ ഉണ്ട്. വീടിെൻറ ജനൽ അടച്ചിരുന്നുവെങ്കിലും മുകളിലെ എയർഹോൾ വഴിയാണോ ജനൽ തുറന്നതെന്ന് സംശയിക്കുന്നു. ഇവരുടെ വീടിെൻറ പരിസരത്തുനിന്ന്, കഴിഞ്ഞദിവസം മോഷണംപോയ സ്കൂട്ടർ കണ്ടെത്തി. മരുതയൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന് പിറകിൽ പാലയ്ക്കൽ അസീസിെൻറ സ്കൂട്ടറാണിത്.

സ്കൂട്ടർ മോഷണത്തിനും കുട്ടിയുടെ ആഭരണങ്ങൾ കവർന്നതിനും പിന്നിൽ ഒരാൾതന്നെയാണോ എന്ന സംശയിത്തിലാണ് പോലീസ്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി സ്കൂട്ടർ കസ്റ്റഡിയിലെത്തു. വിരലടയാളവിദഗ്‌ധർ സ്ഥലത്തെത്തി പരിശോധിച്ചു.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget