പാവറട്ടി: തീരദേശമേഖലയിൽ അപൂർവമായി കണ്ടിരുന്നതും പിന്നീട് അപ്രത്യക്ഷമായതുമായ പൂക്കണ്ടലിന് പാവറട്ടി കൂരിക്കാട് തീരദേശത്ത് പുനർജന്മം.
പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ്, ഒരുമനയൂർ പഞ്ചായത്തുകളിലെ തീരദേശമേഖലകളിൽ 15 വർഷം മുൻപുവരെ ഇവയുണ്ടായിരുന്നു. മുളകുകണ്ടൽ, അരിവാൾകണ്ടൽ എന്നപേരിലും ഇവ അറിയപ്പെട്ടിരുന്നു. പിന്നീട് സ്ഥലകൈയേറ്റം കാരണവും മത്സ്യബന്ധനത്തിനു വേണ്ടിയും ഇവ വെട്ടിനശിപ്പിക്കപ്പെട്ടു.
ഒരുമനയൂർ ചേറ്റുവ ഭാഗത്തെ കണ്ടൽക്കാടുകളിൽ മൂന്നുതൈകൾ മാത്രമാണ് അവശേഷിച്ചത്. നാലുവർഷം മുമ്പാണ് ഉസ്മാൻ അവശേഷിച്ച പൂക്കണ്ടലിന്റെ ഏതാനും വിത്തുകൾ ശേഖരിച്ചത്. ഇവ മുളപ്പിച്ച് തീരദേശത്ത് നട്ടു.അതിൽനിന്ന് നാലുവർഷങ്ങൾക്കുശേഷമാണ് വിത്തുവന്നത്. പച്ചനിറത്തിലുള്ള വിത്ത് പിന്നീട് കടുത്ത ചുവപ്പുനിറത്തിലാകുന്നതും, വെള്ള നിറത്തിലുള്ള പൂക്കളുണ്ടാകുന്നതും മനോഹരമായ കാഴ്ചയാണ്. മാർച്ച്, ഏപ്രിൽ മാസത്തിലാണ് ഇവ പൂക്കുന്നത്.
തീരദേശത്ത് വിവിധതരം കണ്ടലുകളുണ്ടെങ്കിലും പൂക്കണ്ടൽ അപൂർവമാണ്. പൂക്കണ്ടലിൽനിന്ന് സുലഭമായി തേൻ ലഭിക്കുമെന്നതാണ് പ്രത്യേകത. പശ്ചിമബംഗാളിലെ സുന്ദർബാൻ എന്ന സംരക്ഷിതമേഖലയിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.
പാവറട്ടി ഉൾപ്പെടെയുള്ള തീരദേശമേഖലയിൽനിന്ന് അപ്രത്യക്ഷമായ പൂക്കണ്ടൽ നട്ടുവളർത്തി തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് ഉസ്മാൻ. സുനാമിക്കുശേഷം 2005 മുതലാണ് ഉസ്മാൻ കണ്ടൽപിരിപാലനരംഗത്ത് സജീവമാകുന്നത്.
by https://www.mathrubhumi.com/
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.