March 2018




ഓശാന ഞായറാഴ്ച സെന്റ് തോമാസ് ആശ്രമദേവാലയത്തില്‍ കുര്‍ബാനയ്‌ക്കെ ത്തിയ വയോധികയുടെ മാല പൊട്ടിച്ച സഹോദരിമാരായ സ്ത്രീകള്‍ അറസ്റ്റില്‍. ഈറോഡ് മരപ്പട്ടി വീഥി സ്വദേശി ഈശ്വറിന്റെ ഭാര്യ ഭവാനി (38), മരപ്പട്ടി വീഥി സ്വദേശി രാജേഷിന്റെ ഭാര്യ ഉമ (35) എന്നിവരാണ് അറസ്റ്റിലായത്. പാവറട്ടി കുണ്ടുകുളങ്ങര വീട്ടില്‍ വറുതുണ്ണിയുടെ ഭാര്യയും റിട്ട. അധ്യാപികയുമായ ഏലിയാമ്മയുടെ മൂന്നേകാല്‍ പവന്റെ മാലയാണ് ഇവര്‍ പൊട്ടിച്ചത്.

പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് ഇറങ്ങുന്നതിനിടെ പ്രതികളിലൊരാളായ ഉമ മനഃപൂര്‍വം തിരക്ക് ഉണ്ടാക്കുകയും ഭവാനി ഏലിയാമ്മയുടെ കഴുത്തില്‍നിന്ന് മാല പൊട്ടിക്കുകയുമായിരുന്നു. മാല പൊട്ടിക്കുന്നത് പുറകിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ കണ്ടു.

പൊട്ടിച്ച മാല നിലത്ത് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീകളെ മറ്റുള്ളവര്‍ ചേര്‍ന്ന് തടഞ്ഞ് പോലീസില്‍ വിവരമറിയിച്ചു. എസ്.ഐ. അനില്‍കുമാര്‍ ടി. മേപ്പിള്ളി, എ.എസ്.ഐ. സി.എം. രാധാകൃഷ്ണന്‍, സിനീയര്‍ സി.പി.ഒ.മാരായ എ.യു. മനോജ്, കെ.പി. ബാബു, വനിത സി.പി.ഒ. കെ.എം. സൗമ്യ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പാലക്കാട് കസബ സ്റ്റേഷന്‍ പരിധിയിലെ പാറ ബസ് സ്റ്റോപ്പിനു സമീപമാണ് പിടിയിലായ സ്ത്രീകള്‍ താമസിച്ചിരുന്നത്. കൊഴിഞ്ഞാംപാറയില്‍ നിന്ന് ഗുരുവായൂര്‍ വഴി ബസിലാണ് പാവറട്ടിയില്‍ എത്തിയത്. ആരാധനാലയങ്ങളില്‍ എത്തുന്ന പ്രായംചെന്ന സ്ത്രീകളെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.


പാവറട്ടി പബ്ലിക് ലൈബ്രറി സാംസ്‌കാരിക കുടുംബസംഗമം നടത്തി. മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.പി. തോമസ് അധ്യക്ഷനായി. സെക്രട്ടറി ആന്റോ ലിജോ ചരിത്രാവതരണം നടത്തി.

കേരാച്ചന്‍ ലക്ഷ്മണന്റെ ചൊല്‍ക്കവിതകള്‍, റാഫി നീലങ്കാവിലിന്റെ നാരങ്ങപ്പാല് ചൂണ്ടക്ക രണ്ട് എന്ന പുസ്തകത്തിന്റെ നാലാം പതിപ്പ് എന്നിവ ചടങ്ങില്‍ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അബു വടക്കയില്‍, മേരി ജോയ്, ഒ.ജെ. ഷാജന്‍, സി.എഫ്. ജോര്‍ജ്, അനീഷ്, എന്‍.ജെ. ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


പാവറട്ടി തീര്‍ഥകേന്ദ്രത്തിലെ യൂത്ത് സി.എല്‍.സി. ഒരുക്കുന്ന സൗജന്യ നേത്ര പരിശോധന- തിമിര ശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച നടക്കും. പാവറട്ടി പള്ളിനട സ്‌കൂളില്‍ രാവിലെ ഒന്‍പതിന് തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍ ഉദ്ഘാടനം ചെയ്യും.



വിളക്കാട്ടു പാടം ദേവസൂര്യകലാവേദിയും ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തിന് ജോണ്‍ എബ്രഹാം പുരസ്‌കാര വിതരണത്തോടെ സമാപനമായി.

അഞ്ചു ദിവസങ്ങളിലായി സംഘടിപ്പിച്ച മേളയില്‍ രണ്ടു വിദേശ ചിത്രങ്ങളടക്കം ഏഴു സിനിമകളും മുപ്പത് ഹ്രസ്വചിത്രങ്ങളും നാല് ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിച്ചു. മികച്ച ഹ്രസ്വചിത്രമായി കണക്ഷ നോഫ് സ്​പിരിറ്റ് , ഡോക്യുമെന്ററിയില്‍ പെരുന്തോട് വലിയ തോടും തിരഞ്ഞെടുത്തു.

'അതിജീവനം' സ്‌പെഷല്‍ ജൂറി പുരസ്‌കാരത്തിന് അര്‍ഹമായി. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക ഉദ്ഘാടനം ചെയ്തു. ഗുരുവായുര്‍ നഗരസഭാ കൗണ്‍സിലര്‍ ബിന്ദു അജിത്ത് കുമാര്‍ അധ്യക്ഷയായി.

കലാസംവിധായകന്‍ ജെയ്‌സണ്‍ ഗുരുവായൂര്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി. ജനകീയ ചലച്ചിത്ര വേദിയുടെ പുതിയ ചിത്രമായ വിസിലിന്റെ ലോഗോ പ്രകാശനം നടത്തി. റാഫി നീലങ്കാവില്‍, കെ.സി.അഭിലാഷ്, സൈനുദീന്‍ ഖുറൈഷി, ടി.എസ്. അമല്‍, ബാലന്‍ ഇരിപ്പശേരി, റെജി വിളക്കാട്ടുപാടം, സുധ പ്രജീഷ്, ദേവൂട്ടി, വേണു ബ്രഹ്മകുളം, ടി.കെ. സുരേഷ് , സുബ്രഹ്മണ്യന്‍ ഇരിപ്പശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.


 വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആന്‍ഡ് പബ്ലിക്ക് ലൈബ്രറിയില്‍ പുസ്തകം പരിചയപ്പെടുന്നതിനും ചര്‍ച്ചയ്ക്കുമായി പൊതുവേദി ഒരുങ്ങുന്നു. 'പുസ്തകപ്പൂമുഖം' എന്ന പരിപാടിയില്‍ മാസംതോറും ഒരു പുസ്തകചര്‍ച്ചയും രചയിതാവിന്റെ എഴുത്തനുഭവങ്ങള്‍ പങ്കിടുകയും ചെയ്യുന്ന പരിപാടിയാണ് സംഘടിപ്പിക്കുന്നത് .

കേരള സംഗീത നാടക അക്കാദമി അവാര്‍ഡുജേതാവ് മനോഹര്‍ പാവറട്ടി ഉദ്ഘാടനം ചെയ്തു. സന്തോഷ് ദേശമംഗലം അധ്യക്ഷനായി.

ഈ വര്‍ഷത്തെ നവോത്ഥാന ശ്രേഷ്ഠപുരസ്‌കാരം നേടിയ ബജിത ഗുരുവായൂര്‍, റാഫി നീലങ്കാവില്‍ എന്നിവരെ ആദരിച്ചു. റെജി വിളക്കാട്ടുപാടം, ദാമോദരന്‍ മെമ്പള്ളി, ലിജോ പനയ്ക്കല്‍, അഭിലാഷ് കെ.സി., സുബ്രഹ്മണ്യന്‍ ഇരിപ്പശ്ശേരി, വേണു ബ്രഹ്മകുളം എന്നിവര്‍ പ്രസംഗിച്ചു.


വിളക്കാട്ടുപാടം ദേവസൂര്യ മൂന്നാമത് ഗ്രാമീണ ചലച്ചിത്രോത്സവം വെള്ളിയാഴ്ച തുടങ്ങും. ജനകീയ ചലച്ചിത്രവേദി, തൃശ്ശൂര്‍ ഐ.എഫ്.എഫ്.ടി. എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചിത്രമായി പതിനൊന്നാം സ്ഥലം എന്ന സിനിമയും രവികലയും ജീവിതവും എന്ന ഡോക്കുമെന്ററി പ്രദര്‍ശനവും ഉണ്ടാകും.

അഞ്ചു ദിവസങ്ങളിലായാണ് ചലച്ചിത്രമേള ഒരുക്കിയിട്ടുള്ളത്. വൈകീട്ട് 6.30-നാണ് പ്രദര്‍ശനം. സമാപന ദിവസമായ ആറിന് ഷോട്ട് ഫിലിം ഡോക്കുമെന്ററി എന്നിവയില്‍ ഏര്‍പ്പെടുത്തിയ ജോണ്‍ എബ്രഹാം പുരസ്‌കാര വിതരണം നടക്കും.

നാലിന് രാവിലെ 10-ന് ദേവസൂര്യ കലാവേദിയുടെ നേതൃത്വത്തില്‍ മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാന്‍വാസില്‍ കൈയൊപ്പ് ചാര്‍ത്തും.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget