പാവറട്ടി: വിളക്കാട്ടുപാടം ദേവസൂര്യകലാവേദി & പബ്ലിക് ലൈബ്രറിയിലെ ബാലവേദിയും ന്യൂസ് ഓഫ് ഇന്ത്യയും സംയുക്തമായി കണ്ടൽ പoനയാത്ര സംഘടിപ്പിച്ചു. ഹർത്താലായതിനാൽ യാത്ര സൈക്കിളിലായിരുന്നു. നക്ഷത്ര കണ്ടൽ, ഭ്രാന്തൻ കണ്ടൽ, ഞെട്ടിപന തുടങ്ങി വിവിധ ഇനം കണ്ടലുകളും വിവിധ ഇനം പക്ഷികളുടെ ആവാസവ്യവസ്ഥകളും അടുത്ത് കണ്ടറിഞ്ഞായിരുന്നു യാത്ര. ന്യൂസ് ഐലണ്ടിൽ എത്തിയ സംഘം കണ്ടലുകളെ തൊട്ടറിഞ്ഞു. പുഴയോരത്ത് കണ്ടൽചെടി നട്ടായിരുന്നു മടക്കം.ഹർത്താലിലെ സൈക്കിൾ യാത്ര കുട്ടികൾക്ക് പുതിയ അനുഭവമായി. ന്യൂസ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി രവി പനക്കൽ വിവിധ കണ്ടലുകളെ കുറിച്ച് ഉള്ള ക്ലാസിനു നേതൃത്വം നൽകി റെജിവിളക്കാട്ടുപാടം, ശ്രീരാഗ് കരിപോട്ടിൽ ,സേതുലക്ഷ്മി ഉണ്ണിരാജൻ, ആർ വി ഫൈസൽ എന്നിവർ യാത്രക്ക് നേതൃത്വം നൽകി
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.