വി. യൗസേപ്പിതാവിന്റെ തീര്‍ഥകേന്ദ്രത്തില്‍ നോമ്പുകാലത്തിലെ പ്രധാനമായ ബുധനാഴ്ചയാചരണം നേര്‍ച്ചയൂട്ടിന് സമാപനമായി. സമാപനദിവസം മുപ്പത്തയ്യായിരത്തോളംപേര്‍ നേര്‍ച്ചയൂട്ടില്‍ പങ്കെടുത്തു. മുരളി പെരുനെല്ലി എം.എല്‍.എ.യും പങ്കെടുത്തു. വികാരി ഫാ. ജോസഫ് പൂവ്വത്തൂക്കാരന്‍ ട്രസ്റ്റി ടി.ടി. ജോസ് നേതൃത്വംനല്‍കി. പെസഹാ വ്യാഴാഴ്ച രാവിലെ ഏഴിന് കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. ദുഃഖവെള്ളി ദിനത്തില്‍ രാവിലെ തിരുകര്‍മങ്ങള്‍ വൈകീട്ട് നാലിന് നഗരികാണിക്കല്‍. ശനിയാഴ്ച രാവിലെ തിരുകര്‍മങ്ങള്‍, രാത്രി 11 മണിമുതല്‍ ഉയിര്‍പ്പ് തിരുകര്‍മങ്ങള്‍ എന്നിവ നടക്കും. ചടങ്ങുകള്‍ക്ക് വികാരി ഫാ. ജോസഫ് പൂവ്വത്തൂക്കാരന്‍ മുഖ്യകാര്‍മികനാകും.
Post a Comment