ഫാ.ജെയിംസ്, ഈ വലിയ വ്യക്തിയുടെ വിശാലമായ ചിന്താധാരയില് നിന്ന് രൂപപ്പെട്ട സ്വപ്നമാണ് സി.എല്.സി.ക്ക് ഇടവകകളില് അടിത്തറ പാകിയത്.1905 ല് പാവറട്ടി ഇടവകയില് ജെയിംസ് മേനാച്ചേരി കത്തനാര് സ്ഥാപിച്ച ഇടവക സി.എല്.സി.യുടെ ശതോത്തരരജത ജൂബിലി ആഘോഷിക്കുന്ന വേളയില് അദ്ദേഹത്തെക്കുറിച്ചുളള ഒരു ഓര്മ്മക്കുറിപ്പാണിത്.
1878 ല് ഒല്ലൂരിലെ മേനാച്ചേരി എരിഞ്ഞേരി ഭവനത്തില്, എരിഞ്ഞേരി ലോന ലോനപ്പന്റേയും കാട്ടൂര് ആലപ്പാട്ട് ചാക്കു ഇട്ട്യാനത്തിന്റേയും മൂന്നാമത്തെ മകനായി പിറന്ന യാക്കോബ്(ജെയിംസ്) ആണ് പില്ക്കാലത്ത് കേരളത്തിലെ സൊഡാലിറ്റി പ്രസ്ഥാനത്തെ വളര്ത്തിയെടുത്തവരില് പ്രമുഖനായ ജാസ് മേനാച്ചേരി എരിഞ്ഞേരി യാക്കോബ് കത്തനാര്.
തൃശൂര് സെന്റ് തോമസ് കോളേജിലെ അധ്യയനം പൂര്ത്തിയാക്കി, വരാപ്പുഴയിലേയും പുത്തന്പളളിയിേംയും വൈദിക വിദ്യാകേന്ദ്രങ്ങളില് പഠനത്തിനുശേഷം1903 ല് വൈദികനായി. ഉത്തമ പുരോഹിതന്, മികച്ച സംഘാടകന്, സാഹിത്യ നിപുണന് എന്നീ നിലകളില് തന്റെ കര്മ്മ മണ്ഡലത്തില് പ്രശോഭിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. സെമിനാരി ജൂബിലി സ്മാരക ഗ്രന്ഥം, നരകദര്ശനം, സൊഡാലിറ്റി മാന്വല്(മരിയാ സഖ്യത മാര്ഗദര്ശിനി, സഖ്യതാംഗസഖി) എന്നീ ഗ്രന്ഥരചനകളിലൂടെ സാഹിത്യ മണ്ഡലത്തില് വിഖ്യാതനായിതീര്ന്നു.
ആരംഭം
പാവറട്ടി ഇടവകയില് സഹവൈദികനായി സേവനത്തിന്റെ ആദ്യനാളുകള് പിന്നിട്ടു. ഇക്കാലത്താണ് പാവറട്ടി ഇടവകയില് സൊഡാലിറ്റി പ്രസ്ഥാനം അദ്ദേഹം സ്ഥാപിക്കുന്നത്. മാതാവിനോടുളള പാവറട്ടി ഇടവകക്കാരുടെ ഭക്തിയായിരിക്കണം അദ്ദേഹത്തെ ഇതിനു പ്രേരിപ്പിച്ചത്. 1905 ല് പാവറട്ടിയിലും 1906ല് ഒല്ലൂര് ഇടവകയിലും തുടര്ന്ന് അവിഭക്ത തൃശൂര് രൂപതയ്ക്കകത്തും സൊഡാലിറ്റി പ്രസ്ഥാനം തഴച്ചുവളര്ന്നു. ഇന്നിപ്പോള് ശതാബ്ദിയും നവതിയും ഒക്കെ ആഘോഷിച്ച എത്രയോ ക്രൈസ്തവ ജീവിത സമൂഹങ്ങളാണ് തൃശൂര് ഇരിഞ്ഞാലക്കുട രൂപതകളില്. 27.12.1953 ല് അന്നത്തെ തൃശ്ശൂര് മെത്രാന് റൈറ്റ് റവ. ഡോ. ജോര്ജ്ജ് ആലപ്പാട്ട് അവര്കള് അദ്ധ്യക്ഷത വഹി-ച്ച യോഗത്തില് ഒല്ലൂര് ഇടവകക്കാരുടെ വകയായി വികാരി ഡോ. പോള് കാക്കശ്ശേരി (തൃശ്ശൂര് രൂപതയുടെ ഔദ്യേഗിക ജിഹ്വയായിരുന്ന നവജീവികയുടെ പത്രാധിപരായിരുന്നു അദ്ദേഹം) വായിച്ച് സമര്പ്പിച്ച മംഗളപത്രത്തില് പാവറട്ടി ഇടവകയില് സ്ഥാപിച്ച സി.എല്. സി. പ്രസ്ഥാനത്തെക്കുറിച്ചും തുടര്ന്ന് സംഘടനയുടെ വളര്ച്ചയെക്കുറിച്ചും വ്യക്തമായി എഴുതിയിട്ടുണ്ട്.[fquote]
“മരിയന് ജൂബിലിവര്ഷത്തോടൊന്നിച്ച് അവിടത്തെ പൗരോഹിത്യ സുവര്ണ്ണ ജൂബിലിയും സമാഗതമായിരിക്കുന്നത് അര്ത്ഥഗര്ഭമായിരിക്കുന്നു. കോഴിക്കോട് മുതല് തിരുവനന്തപുരം വരെയുള്ള രൂപതകളില് ഇദംപ്രഥമമായി അവിടുന്ന് പാവറട്ടി ഇടവകയില് നട്ടുനനച്ചു വളര്ത്തിയ മരിയാസഖ്യ തരുശിഖരം കേരളക്കരയാകെ പടര്ന്നു പന്തലിച്ച് ഒരു മഹാവൃക്ഷമായി വളര്ന്ന് പരസഹസ്രം മരിയാഭക്തര്ക്ക് തണലാകുമെന്നും ഈ മരിയന് ജൂബിലി വര്ഷത്തില് രൂപീകൃതമാകാന് പോകുന്ന ലോകമരിയാസഖ്യ ഫെഡറേഷനുമായി ബന്ധിക്കപ്പെടുമെന്നും അവിടന്ന് അന്നേ ദീര്ഘദര്ശനം ചെയ്തിരിക്കാം”.[/fquote]
സൊഡാലിറ്റി മാതാവ്
പാവറട്ടിയില് സൊഡാലിറ്റി സ്ഥാപിക്കുക മാത്രമല്ല പ്രസ്ഥാനത്തിനുവേണ്ട എല്ലാ സഡകര്യമൊരുക്കാനും അദ്ദേഹം മറന്നില്ല. 1922-ല് (കൊല്ലവര്ഷം 1099) 354-ാം നന്പറായി രജിസ്ട്രാക്കപ്പെട്ട ദിവാന് പേഷ്ക്കര് ഒപ്പുവെച്ചിട്ടുള്ള ബ.ജാസച്ചനും സഹോദരങ്ങളും തമ്മിലുള്ള മേനാച്ചേരി കുടുംബഭാഗപത്രത്തില് തറവാടിന്റെ പൊതുഗുണത്തിനും ദൈവാനുകൂലത്തിനും ആത്മരക്ഷക്കുമായി ചെയ്ത ദാനധര്മ്മങ്ങളുടെ എ പട്ടികയില്‍ 13-ാം നന്പറായി പറയുന്നത് ഇപ്രകാരമാണ്. “പാവരട്ടി പള്ളിയില് സടാലറ്റി പ്രതിഷ്ഠ - പരിശുദ്ധ അമലോത്ഭവ ദൈവജനനിയുടെ സ്വരൂപത്തിന് ചിലവ് 100 രൂപ”. പാവറപാവറട്ടിയിലെ സൊഡാലിറ്റി സ്ഥാപനത്തെ അടിവരയിടുന്നതാണ് ഈ രേഖ. പാവറട്ടി പളളിയില് സ്ഥാപിച്ചിരുന്ന ഈ രൂപം കാലപ്രവാഹത്തില് ചെറിയ കേടുപാടുകള് സംഭവിക്കുകയും പിന്നീട് പളളിയോഗമുറിയിലേക്ക് മാറ്റി സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.സൊഡാലിറ്റി മാന്വല്
സൊഡാലിറ്റിയെ കേരളത്തിലെ ഇടവകകളില് സ്ഥാപിക്കുന്നതിനുവേണ്ടി ജാസച്ചന്, സൊഡാലിറ്റിയെ സംബന്ധിക്കുന്ന പിതാക്കന്മാരുടെ തിരുവെഴുത്തുകളും പൊതു നിയമാവലിയും മറ്റും പഠിക്കുകയും അക്കാര്യങ്ങള് കേരളത്തിലെ സംഖ്യാഗംങ്ങള്ക്കായി ലളിതവല്ക്കരിച്ച് നല്കുകയും ചെയ്തു കേരളസൊഡാലിറ്റി പ്രസ്ഥാനത്തിന്റെ വളര്ച്ചയ്ക്ക് നിര്ണ്ണായക സ്വാധീനം ചെലുത്തിയ ബ.ജാസ് മേനാച്ചേരിയുടെ ‘മരിയാസഖ്യത മാര്ഗ്ഗദര്ശിനി’യെന്ന സൊഡാലിറ്റി മാന്വല് സൊഡാലിറ്റിയെക്കുറിച്ച് സാധാരണക്കാര്ക്ക് പ്രാപ്യമായ രീതിയില് മലയാളത്തില് എഴുതപ്പെട്ട ആദ്യഗ്രന്ഥമാണ്. സഖ്യതയുടെ ഉദ്ദേശ്യം, നിയമങ്ങള്, ഇടവകയില്- സഖ്യത്തിന്റെ സ്ഥാപനം, നടത്തിപ്പ് എന്നിങ്ങനെ പ്രസ്ഥാനത്തിനുവേണ്ട എല്ലാം തന്നെ ഇതിലദ്ദേഹം വിശദമാക്കുന്നുണ്ട്. ഈശോസഭാ സന്യാസ ആശ്രമങ്ങളിലും അവരുടെ ദേവാലയങ്ങളിലും മാത്രം നിലനിന്നിരുന്ന സൊഡാലിറ്റി പ്രസ്ഥാനത്തെ പുറമെ സ്ഥാപിക്കുന്നതിനുവേണ്ടിയാണ് അദ്ദേഹം ഇതിന്റെ രചന നിര്വഹിച്ചത്.“നമ്മുടെ നായികയുടെ സഖ്യതകളെ സ്ഥാപിച്ചു നടത്തുന്നതിന് എങ്ങിനെ പ്രവര്ത്തിക്കണമെന്നതിനെപ്പറ്റി പ്യ്രത്യേകിച്ചു വൈദികര്ക്കും, താല്പര്യമുള്ള ഇതരന്മാര്ക്കും മാര്ഗ്ഗങ്ങളെ കാണിച്ചുകൊടുക്കുക എന്നിവകളാകുന്നു.... ”.
പുസ്തകത്തിന്റെ തുടക്കത്തില് അദ്ദേഹം ഉദ്ദേശ്യം വ്യക്തമാക്കുന്നു. ഈ കൊച്ചു പുസ്തകം ഇടവകകളില് ആരംഭിച്ച സൊഡാലിറ്റി പ്രസ്ഥാനത്തെ ഏകോപിപ്പിക്കുന്നതിനുവേണ്ടി 1910 നോടടുത്താണ് അദ്ദേഹം പ്രസിദ്ധീകരിച്ചത്. മരിയ സഖ്യതാതരു വീണ്ടും പടര്ന്ന് പന്തലിച്ചതിന്റെ ഫലമായി മരിയാസഖ്യത മാര്ഗ്ഗദര്ശിനിയുടെ സംഗ്രഹം സഖ്യതാംഗസഖി എന്ന പേരില് 1920 ല് പ്രസിദ്ധീകരിക്കേണ്ടിവന്നു. അന്നത്തെ തൃശ്ശൂര് രൂപതയുടെ അഡ്മിനിസ്ട്രേറ്ററായിരുന്ന മോണ്. എ. പുതുശ്ശേരിയാണ് പ്രസ്തുത ഗ്രന്ഥത്തിനുള്ള അനുവാദപത്രം (ഇബ്രിമാത്തൂര്) 1920 സെപ്തം. 8 ന് നല്കിയിട്ടുള്ളത്. തുടര്ന്നും പല പതിപ്പുകളിലൂടെ കടന്നുപോയ ഈ ഗ്രന്ഥത്തിന്റെ 1931 ലെ പതിപ്പ് അച്ചടിച്ചത് തൃശ്ശിവപ്പേരൂര് ഭാരതവിലാസം അച്ചുകൂടത്തിലാണ്.
“വിജ്ഞാനസേചനത്താല് പൊട്ടിത്തഴച്ച അങ്ങയുടെ ചിത്തവല്ലരിയില് വിടര്ന്ന് വികസിച്ച സൊഡാലിറ്റി മാന്വല് ആദിയായ സുരഭില കുസുമങ്ങള് ഇന്ന് സാഹിതിദേവിയുടെ കരതലത്തില് പരിശോഭിക്കുന്നു......”
എന്ന് മംഗളപത്രക്കാരന് രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. 1954 ല് മരണമടയുന്നതുവരെ യാക്കോബ് കത്തനാര് സൊഡാലിറ്റി പ്രസ്ഥാനത്തിന് നല്കിയ സംഭാവനകള് അനവധിയാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ സൊഡാലിറ്റി (സി.എല്.സി.) പ്രസ്ഥാനത്തിന്റെ പിതാവ് എന്ന നാമധേയം അദ്ദേഹത്തിന് തീര്ത്തും യോഗ്യമാണ്.
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.