Latest Post


സെന്റ് ജോസഫ് തീർഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ എട്ടാമിടം തിരുനാൾ ആഘോഷിച്ചു. തിരുനാൾ കുർബാനയ്ക്ക് ഫാ. നോബി അമ്പൂക്കൻ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ലിജോ ചിറ്റിലപ്പിള്ളി സന്ദേശം നൽകി. തുടർന്ന് ആഘോഷമായ ഭണ്ഡാരം എണ്ണൽ നടന്നു. വൈകിട്ട് പാവറട്ടി ടാക്സി ഡ്രൈവേഴ്സ്, നാട്ടുകൂട്ടം മനപ്പടി, സെന്റർ ഓട്ടോ ഡ്രൈവേഴ്സ്, ഹെഡ്‌ലോഡ് വർക്കേഴ്സ് യൂണിയൻ എന്നീ സംഘടനകൾ മെഗാ വളയെഴുന്നള്ളിപ്പുകളുമായി എത്തി. തെക്ക് സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ രാഗദീപം മുണ്ടത്തിക്കോടും കൈരളി ചാലക്കുടിയും തമ്മിൽ ബാൻഡ് വാദ്യ മൽസരം നടന്നു. ആഘോഷങ്ങൾക്ക് വികാരി ഫാ. ജോസഫ് പൂവത്തൂക്കാരൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ. റോജോ എലുവത്തിങ്കൽ, ഫാ. ബെന്നി കൈപ്പുള്ളിപറമ്പൻ, ട്രസ്റ്റിമാരായ ടി.ടി.ജോസ്, സി.പി.തോമസ്, ഇ.ജെ.ടി.ദാസ്, ബോസ് ആന്റണി എന്നിവർ നേതൃത്വം നൽകി.


സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 15 മുതലും ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 22 തിങ്കളാഴ്ച മുതലും 2017-18 ലേക്കുള്ള പാഠപുസ്തക വിതരണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 


സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് 15 മുതല്‍ www.polyadmission.org വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാനാടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അന്‍പത്തിയൊന്ന് സര്‍ക്കാര്‍ / എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിലേക്കും പതിനാറ് സ്വാശ്രയ പോളിടെക്‌നിക്കുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കുമാണ് (ഉയര്‍ന്ന ഫീസ്) പ്രവേശനം. അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനിലാണ് സമര്‍പ്പിക്കേണ്ടത്. ജനറല്‍ വിഭാഗത്തിന് നൂറ്റിയന്‍പത് രൂപയും എസ്.സി / എസ്.ടി വിഭാഗത്തിന് എഴുപത്തിയഞ്ച് രൂപയുമാണ് അപേക്ഷാ ഫീസ്.

പിന്നാക്ക ജില്ലകളായ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതത് ജില്ലയില്‍ പ്രവേശനത്തിന് വെയ്‌റ്റേജ് ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഇരുപത്തിയഞ്ച് ഓപ്ഷനുകള്‍ വരെ നല്‍കാം. എന്‍.സി.സി, സ്‌പോര്‍ട്‌സ് ക്വാട്ട, എയ്ഡഡ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകള്‍ എന്നിവയ്ക്ക് പ്രത്യേകം അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ തന്നെ സമര്‍പ്പിക്കണം. സംസ്ഥാനത്തെ എല്ലാ പോളിടെക്‌നിക് കോളേജുകളില്‍ നിന്നും മേയ് 15 മുതല്‍ ഇരുപത് രൂപ നിരക്കില്‍ അച്ചടിച്ച പ്രോസ്‌പെക്ടസ് ലഭ്യമാണ്. www.polyadmission.org വെബ്‌സൈറ്റില്‍ സൗജന്യമായും പ്രോസ്‌പെക്ടസ് ലഭിക്കും. സംസ്ഥാനത്തെ എല്ലാ പോളിടെക്‌നിക് കോളേജുകളിലും മെയ് 15 മുതല്‍ ഹെല്‍പ് ഡസ്‌കുകള്‍ പ്രവര്‍ത്തിക്കും. ഹെല്‍പ് ഡസ്‌കുകള്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാനും പ്രിന്റ് ചെയ്ത അപേക്ഷകള്‍ സമര്‍പ്പിക്കാനും സാധിക്കും. കോളേജുകളിലെ ബ്രാഞ്ചുകളുടെ വിവരം, സീറ്റുകളുടെ എണ്ണം, ഫീസ് തുടങ്ങിയ വിവരങ്ങള്‍ പ്രോസ്‌പെക്ടസില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.


പുണ്യശ്ളോകനായ ബഹു. വറതച്ചന്‍റെ ഡയറിക്കുറിപ്പുകള്‍ ഒരു നൂറ്റാണ്ട് മുന്‍പ് പാവറട്ടിയില്‍ നിലനിന്ന് പോന്ന സാമൂഹികസംവിധാനങ്ങളിലേക്കും പളളി ചരിത്രത്തിലേക്കും വെളിച്ചം വീശുന്നവയാണ്.

പാരട്ടി ഇടവകയുടെ വികാരിയായി തന്നെ ചുമതല പ്പെടുത്തി. ചിറ്റാട്ടുകര ഇടവക വിഭജിച്ചുണ്ടായ ഇട വകയാണ്. പളളി അതി ലളിതം. പനമ്പുകൊണ്ട് മറച്ച ഭിത്തിയും ഓലമേഞ്ഞ മേല്‍പ്പുരയും. വി.യൗസേ പ്പിതാവിന്‍റെ നാമധേയത്തിലാണ് പളളി സ്ഥാപിച്ചത്. വെറും പത്തുവര്‍ഷമേ ആയിട്ടുളളൂ നിലവില്‍ വന്നിട്ട്. അതുകൊണ്ട് ബാലാരിഷ്ടതകള്‍ ഏറെ. സെമിത്തേരി കെട്ടണം. ഉറപ്പുളള പളളി മേടയുണ്ടാക്കണം. അങ്ങനെ നിരവധി ആവശ്യങ്ങള്‍. ഒട്ടു മിക്കവരും ദരിദ്രര്‍.
ഏതായാലും വി.യൗസേപ്പിതാവിന്‍റെ അനുഗ്രഹ ത്താല്‍ ഈ ഗ്രാമം ഉണരുകയാണ്. പാടങ്ങളും വെളളക്കെട്ടു കളും തോടുകളും നിറഞ്ഞ പ്രദേശത്ത് ആളനക്കം.
എല്‍ത്തുരുത്ത് കര്‍മ്മലീത്ത ഗൊവേന്തപ ട്ട ക്കാര് പാരട്ടിയില്‍ നോട്ടമിട്ടു. അല്‍പം കിഴക്കോട്ട് മാറി ഏതാനും ഏക്ര സ്ഥലം ഏര്‍പ്പാടാക്കിയിട്ടുണ്ട്. അടുത്തു തന്നെ അവര്‍ ഗൊവേന്തയും സ്കൂളുമൊക്കെ പണി യുമെന്ന് കേട്ടു. അതും ഈ പ്രദേശക്കാരുടെ സമഗ്ര വളര്‍ച്ചക്ക് കളമൊരുക്കുമെന്ന് കണ്ട് എല്ലാവിധ ഒത്താശകളും തന്‍റെ ഭാഗത്തു നിന്നുണ്ടായി.

മാര്‍ യൗസേപ്പിതാവിന്‍റെ തിരുനാള്‍ വളരെ ആ വേശത്തോടെയും ആഹ്ളാദത്തോടെയുമാണ് നടത്തിയ ത്. ഇടവക ജനങ്ങളില്‍ അത്ഭുത പൂര്‍വ്വമായ കൂട്ടായ്മ. മറ്റുപല ഇടവകകളിലും ഇത്രത്തോളം കണ്ടിട്ടില്ല. അതിന്‍റെ അനുഗ്രഹവും ഇടവകക്ക് ഭാവിയില്‍ ഏറെ ഗുണം ചെ യ്യും. 



എന്നാല്‍ പെരുന്നാളും ആലവാരങ്ങളും കഴി ഞ്ഞപ്പോള്‍ കടത്തിലായി. പല അച്ചന്‍മാര്‍ക്കും കുര്‍ബാ നപ്പണം കൊടുത്തിട്ടില്ല. അവര്‍ക്കിക്കാര്യത്തില്‍ അത്ര സന്തോഷവുമില്ല. പ്രത്യേകിച്ചും താനായി ഇടപെടുമ്പോള്‍. കിട്ടുന്ന കാശു മുഴുവന്‍ പലര്‍ക്കായി വിതരണം ചെയ്യുന്ന തന്‍റെ സ്വഭാവം അവര്‍ക്കിടയില്‍ വിമര്‍ശനത്തി് ഹേതു വായി. തന്‍റെ ഈ സ്വഭാവ വ്യത്യസ്തത മൂലം അവര്‍ക്കി ടയില്‍ താന്‍ അനഭിമതനായി തീരുന്നു. ഇടവക പളളി യില്‍ നിന്ന് തനിക്ക് കിട്ടുവാനുളള പണം അടിയന്തിരമായി വേണമെന്നാവശ്യപ്പെട്ട് പളളി യോഗത്തിന് ഉടനെ കത്ത യച്ചു. അവര്‍ നൂറ് രൂപ സംഘടിപ്പിച്ചു തന്നു.


അന്തരിച്ച ഫാ. ഗബ്രിയേലിന് പൂർവ വിദ്യാലയമായ പാവറട്ടി സെന്റ് ജോസഫ്സിന്റെ ആദരാഞ്ജലികൾ. ഫാ. ഗബ്രിയേലിന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം പാവറട്ടി സെന്റ് ജോസ്ഫ്സിലായിരുന്നു. 1932ലാണ് അദ്ദേഹം ഈ സ്കൂളിൽനിന്ന് എസ്എസ്എൽസി വിജയിച്ചത്.

 സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച ഗബ്രിയേലച്ചന്റെ ഛായാചിത്രത്തിനു മുന്നിൽ ദീപം തെളിയിച്ചു സ്റ്റാഫ് അംഗങ്ങൾ പുഷ്പാർച്ചന നടത്തി. സ്കൂൾ മാനേജർ ഫാ. ജോസഫ് ആലപ്പാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. പ്രധാന അധ്യാപകൻ വി.എസ്.സെബി, എ.ഡി.തോമസ്, ജോബി ജോസ്, എഡ്‌വിൻ പിന്റോ എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.


സെന്റ് ജോസഫ്സ് തീർഥ കേന്ദ്രത്തിൽ എട്ടാമിടം തിരുനാൾ നാളെ ആഘോഷിക്കും. രാവിലെ 5.30 മുതൽ 8.30 വരെ തുടർച്ചയായി കുർബാന. പത്തിന് തിരുനാൾ കുർബാനയ്ക്ക് ഫാ. നോബി അമ്പൂക്കൻ മുഖ്യ കാർമികത്വം വഹിക്കും. ഫാ. ലിജോ ചിറ്റിലപ്പിള്ളി സന്ദേശം നൽകും. തുടർന്ന് ആഘോഷമായ ഭണ്ഡാരം തുറക്കൽ.

വൈകിട്ട് അഞ്ചിനും ഏഴിനും കുർബാന, നാട്ടുകൂട്ടം മനപ്പടിയുടെ വളയെഴുന്നള്ളിപ്പ് ഏറെ പുതുമകളോടെ രാത്രി ഏഴിന് പുറപ്പെടും. സൂപ്പർ വോയ്സ് കുരിയച്ചിറയുടെ ബാൻഡ് വാദ്യം അകമ്പടിയാകും. കോട്ടപ്പടി ബാൻഡ് വാദ്യ സംഘവുമായി പാവറട്ടി സെന്റർ ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയനും ഓട്ടോ ഡ്രൈവേഴ്സ് വളയെഴുന്നള്ളിപ്പുകളുമായി എത്തും.

രാത്രി എട്ടിന് തെക്ക് സൗഹൃദ വേദി ബാൻഡ് വാദ്യ മൽസരം സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ ട്രൂപ്പുകളായ രാഗദീപം മുണ്ടത്തിക്കോടും കൈരളി ചാലക്കുടിയുമാണ് ബാൻഡ് വാദ്യ മൽസരത്തിൽ മാറ്റുരയ്ക്കുന്നത്. ഇന്ന് മർച്ചന്റ്സ് വെൽഫെയർ കമ്മിറ്റിയുടെ മ്യൂസിക്കൽ നൈറ്റ് ഉണ്ടാകും.

ഒരിക്കലും ആര്‍ക്കും മറക്കാനാവാത്ത കര്‍മയോഗി. പ്രായാധിക്യത്തിലും അനാരോഗ്യം വകവെയ്ക്കാത്ത സേവകന്‍. സാമൂഹികരംഗത്ത് എല്ലാവര്‍ക്കും പ്രചോദനമായ വഴികാട്ടി.


ഗബ്രിയേലച്ചന്‍ വിദ്യാഭ്യാസമേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ ചെറുതായിരുന്നില്ല. ക്രൈസ്റ്റ് കോളേജില്‍നിന്ന് വിരമിച്ചശേഷം നിയോഗമായി ഏറ്റെടുത്തത് ചാലക്കുടി കാര്‍മല്‍ ഹൈസ്‌കൂള്‍ നിര്‍മാണത്തിനാണ്. 25 കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്ന സ്ഥാപനമാണിത്.
1956 മുതല്‍ ദീര്‍ഘകാലം സര്‍വകലാശാലാ സെനറ്റുകളിലും സിന്‍ഡിക്കേറ്റുകളിലും അംഗമായിരുന്നു. സി.എം.ഐ. ബോര്‍ഡ്, കത്തോലിക്കാ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍, സര്‍വകലാശാലാ ക്രൈസ്തവപീഠം തുടങ്ങിയവയുടെ അധ്യക്ഷനായി.
ദേവമാതാ പ്രൊവിന്‍ഷ്യാള്‍ എന്നനിലയില്‍ ഭരണകാലഘട്ടം അവിസ്മരണീയമാക്കി.
കുര്യാക്കോസ് ഏലിയാസ് സര്‍വീസ് സൊസൈറ്റിക്ക് സ്ഥലം അനുവദിച്ചതും കുരിയച്ചിറയിലെ ഗലീലി, ചേതന എന്നീ സ്ഥാപനങ്ങള്‍ക്ക് സ്ഥലം വാങ്ങി പ്രാരംഭപ്രവര്‍ത്തനം തുടങ്ങിയതും അച്ചന്റെ കാലത്താണ്.
സേവനത്തിന്റെ വലിയ കോട്ടയായി എടുത്തുകാട്ടാം അമല കാന്‍സര്‍ ഹോസ്പിറ്റലിനെ. 1000 കിടക്കകളുള്ള ആസ്?പത്രിയും നഴ്സിങ് സ്‌കൂള്‍, റിസര്‍ച്ച് സെന്റര്‍, പ്രൈമറി സ്‌കൂള്‍ തുടങ്ങിയവയും ഉള്‍പ്പെട്ട മാസ്റ്റര്‍പ്ളാനാണ് തയ്യാറാക്കിയത്. മാസ്റ്റര്‍ പ്ളാന്‍ ലക്ഷ്യമിട്ടതിനുമുമ്പേ ഇത് യാഥാര്‍ത്ഥ്യമായി. ആയുര്‍വേദവും അലോപ്പതിയും ഹോമിയോപ്പതിയും ഒരു മേല്‍ക്കൂരയ്ക്ക് കീഴിലെന്ന ബഹുമതി അമല ആസ്?പത്രിക്കുണ്ട്.
സേവനത്തിന്റെ ആള്‍രൂപമായ അച്ചനെ നിരവധി അംഗീകാരങ്ങള്‍ തേടിയെത്തി. പദ്മഭൂഷണു പുറമെ ഓള്‍ കേരള കത്തോലിക്കാ കോണ്‍ഗ്രസ് അവാര്‍ഡ്, ഷെയര്‍ ആന്‍ഡ് കെയര്‍ അവാര്‍ഡ് എന്നിവ ചിലതുമാത്രം.


മണ്‍മറഞ്ഞത് ബഹുമുഖ പ്രതിഭ
 ഫാ. ഗബ്രിയേലിന്റെ വിടവാങ്ങലിലൂടെ നഷ്ടമാവുന്നത് ബഹുമുഖ പ്രതിഭയെ. 1914 ഡിസംബര്‍ 11-ന് മണലൂരിലാണ് ജനനം. 1942 മേയ് 30-ന് വൈദികപ്പട്ടം ലഭിച്ചു. ചമ്പക്കുളം യു.പി. സ്‌കൂളില്‍ അധ്യാപകനായി. 1943-ല്‍ അധ്യാപനം മാന്നാനത്തേക്കു മാറ്റി. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍നിന്ന് ഒന്നാം റാങ്കോടെ ഇന്റര്‍മീഡിയറ്റ് വിജയിച്ചു.
ബി.എ. ഓണേഴ്സ് മദ്രാസ് പ്രസിഡന്‍സി കോളേജില്‍നിന്ന് രണ്ടാംറാങ്കോടെയാണ് പാസായത്. തുടര്‍ന്ന് തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ അധ്യാപകനായി. ഇവിടെ പഠിപ്പിച്ചിരുന്ന കാലത്താണ് കപ്പലുകളെ ആക്രമിക്കുന്ന സമുദ്രജീവികളെ അദ്ദേഹം കണ്ടെത്തിയത്. പിന്നീട് ശാസ്ത്രകാരന്മാര്‍ ഇതിന് ബാന്‍കിയ ഗബ്രിയേലി എന്നു പേരിട്ടു.
ക്രൈസ്റ്റ് കോളേജിന്റെ ആദ്യ പ്രിന്‍സിപ്പലായ അദ്ദേഹം 1956 മുതല്‍ 1975 വരെ ഈ പദവിയില്‍ തുടര്‍ന്നു. ഇവിടെനിന്ന് വിരമിച്ചശേഷം ദേവമാതാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാളായി പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് അമല ആസ്പത്രി ആരംഭിച്ചത്. 1978-ലായിരുന്നു ഇത്.
ഫാ. ഗബ്രിയേലിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് അമല ആസ്പത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ആദരാഞ്ജലി അര്‍പ്പിക്കാന്‍ ശനിയാഴ്ച രാവിലെ ഒമ്പതുവരെ ഇവിടെ സൗകര്യമുണ്ടാകും. ശനിയാഴ്ച രാവിലെ പത്തരമുതല്‍ ക്രൈസ്റ്റ് കോളേജില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും.

ജന്തുശാസ്ത്രജ്ഞനായ വൈദികന്‍
ഫാ. ഗബ്രിയേല്‍ വൈദികന്‍ എന്ന പദത്തോടൊപ്പം ജന്തുശാസ്ത്രജ്ഞന്‍ എന്നുകൂടി പ്രശസ്തനായ തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ജന്തുശാസ്ത്രമേധാവിയായിരുന്നു. അന്ന് കപ്പന്‍ തുരക്കുന്ന പുഴുവിന് ബാങ്കിയ ഗബ്രിയേലി എന്നാണ് പേരിട്ടത്. സേക്രഡ് ഹാര്‍ട്ട് കോളേജിലെ ചിലന്തിഗവേഷണവിഭാഗം കണ്ടെത്തിയ ചിലന്തിക്ക് സ്റ്റെനിയലൂറിസ് ഗബ്രിയേലി എന്ന് നാമകരണം ചെയ്തു. പത്മഭൂഷണ്‍ ലഭിക്കാന്‍ ജന്തുശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ചതിന്റെ മികവുംകൂടി പരിഗണിച്ചതായി കാണാം. നൂറുകണക്കിന് ശിഷ്യരും ഗബ്രിയേലച്ചന്റെ മഹത്ത്വമാണ്.


സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കിയ കര്‍മയോഗി
ഗബ്രിയേലച്ചന്‍ കണ്ട സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കിയ കര്‍മയോഗി. ആ സ്വപ്നങ്ങളായിരുന്നു ഇന്ന് തലയെടുപ്പുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും ആസ്പത്രിയുമെല്ലാം. അങ്ങനെ സമൂഹനന്മയ്ക്കായി ദൈവം കണ്ടെത്തിയ ഉപകരണമായി ഗബ്രിയേലച്ചന്‍. സമൂഹനന്മയ്ക്കായി സ്വയം സമര്‍പ്പിക്കപ്പെടുകയായിരുന്നു അദ്ദേഹം.

അതും സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും വ്യവസ്ഥാപിത ഏജന്‍സിയുടെയോ സഹായമില്ലാതെ. സാമൂഹികസേവനത്തില്‍ എന്നും അദ്ദേഹത്തിന് കൂട്ട് പൊതുജനങ്ങളായിരുന്നു.
കണ്‍മുന്നിലെ തടസ്സങ്ങളെല്ലാം തകര്‍ന്നുനീങ്ങിയത് വിജയത്തിന്റെ സുഗമപാതയിലേക്കും. അങ്ങനെ എല്ലാവര്‍ക്കും എല്ലാമായി പ്രിയപ്പെട്ട ഗബ്രിയേലച്ചന്‍. ഒരു പുരുഷായുസ്സില്‍ ചെയ്യാവുന്നതിലേറെ ചെയ്തുതീര്‍ത്തു എന്നെല്ലാവരും പറയുമ്പോഴും അങ്ങനെയൊരു വിശ്വാസം ഇല്ലാത്ത ഒരേ ഒരാള്‍ അച്ചന്‍മാത്രം.

മറ്റുള്ളവരെല്ലാം അസംഭവ്യമെന്ന് കരുതിയവയെല്ലാം പടുത്തുയര്‍ത്താന്‍ ഈ വൈദികനെ സഹായിച്ചത് സംഘാടകശേഷിയും മനോധൈര്യവുമായിരുന്നു.
അമല കാന്‍സര്‍ ഗവേഷണകേന്ദ്രത്തിന് തുടക്കമിട്ടതും പാലക്കാട് സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിക്ക് സ്ഥലം കണ്ടെത്തിയതും അദ്ദേഹമാണ്.
സുവോളജി അധ്യാപകനായിരിക്കെ പഠിപ്പിക്കലിനു മാത്രമായിരുന്നില്ല ഗബ്രിയേലച്ചന്റെ ജീവിതം. ക്ളാസ്മുറികള്‍ക്കും ലബോറട്ടറിക്കും പുറത്തേക്ക് അദ്ദേഹം നടന്നു. അച്ചന്‍ കണ്ടെത്തിയ ബാങ്കിയ ഗബ്രിയേലി എന്ന ജീവിക്ക് പേരിട്ടത് അന്ന് മദ്രാസ് സര്‍വകലാശാലയില്‍ ഗവേഷണം നടത്തുകയായിരുന്ന ഡോ. ബാലകൃഷ്ണന്‍ നായര്‍.

സി.എം.ഐ. സഭ മൂന്നു പ്രവിശ്യകളായ പശ്ചാത്തലത്തിലാണ് ക്രൈസ്റ്റ് കോളേജ് ഉയരുന്നത്. തേവര കോളേജില്‍ ഏഴുവര്‍ഷത്തെ അധ്യാപനത്തിനുശേഷം 41-ാം വയസ്സിലാണ് ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പലാകുന്നത്.

http://www.mathrubhumi.com

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget